Published: January 31, 2026 10:09 AM IST Updated: January 31, 2026 11:09 AM IST
1 minute Read
ദുബായ്∙ ഫെബ്രുവരി 7 മുതൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള അംപയർ പാനലിൽ ഇടംപിടിച്ച് മലയാളിയായ കെ.എൻ.അനന്തപത്മനാഭനും മറുനാടൻ മലയാളി നിതിൻ മേനോനും. തമിഴ്നാട്ടിൽ നിന്നുള്ള ജയരാമൻ മദനഗോപാലാണ് അംപയർ പാനലിലുള്ള മറ്റൊരു ഇന്ത്യക്കാരൻ.
ഇതാദ്യമായാണ് അനന്തപത്മനാഭന് ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ അവസരം ലഭിക്കുന്നത്. ഐസിസി എലീറ്റ് പാനലിലെ ഏക ഇന്ത്യൻ അംപയറായ നിതിന് ഇത് നാലാം ട്വന്റി20 ലോകകപ്പാണ്. മദനഗോപാലിന് രണ്ടാം ലോകകപ്പും. മാച്ച് റഫറിമാരിൽ ജവഗൽ ശ്രീനാഥ് മാത്രമാണ് ഇന്ത്യയിൽ നിന്ന് ഇടംനേടിയത്.
English Summary:







English (US) ·