Published: February 14, 2026 10:15 AM IST
1 minute Read
പട്ന ∙ ക്രിക്കറ്റ് വിസ്മയം വൈഭവ് സൂര്യവംശിക്ക് ഇനി പരീക്ഷക്കാലം. സിബിഎസ്‌സി പത്താം ക്ലാസ് പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ് വൈഭവ് കൈപ്പറ്റി. ഈ മാസം 17 മുതൽ മാർച്ച് 11 വരെയാണ് പരീക്ഷകൾ. സമസ്തിപുർ താജ്പുർ സ്കൂളിലെ വിദ്യാർഥിയാണ് പതിനാലുകാരൻ വൈഭവ്.
അണ്ടർ 19 ലോകകപ്പ് കിരീടനേട്ടത്തിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയ വൈഭവിനു പരീക്ഷാതിരക്കുമൂലം ഇപ്പോൾ നടക്കുന്ന ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ കാണാൻ പോലും സമയം കിട്ടില്ല.
പരീക്ഷയിലും മികവു പുലർത്താനുള്ള തീവ്രശ്രമത്തിലാണ് വൈഭവ്. പരീക്ഷ കഴിഞ്ഞാൽ ഐപിഎലിൽ രാജസ്ഥാൻ റോയൽസിനായി വൈഭവ് കളത്തിലുണ്ടാകും.
English Summary:







English (US) ·