ട്വന്റി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിലെ ആദ്യ മത്സരം ഇന്ന്: ന്യൂസീലൻഡ്– പാക്കിസ്ഥാൻ

3 months ago 13

ഓൺലൈൻ ഡെസ്ക്

Published: February 21, 2026 10:26 AM IST

1 minute Read

pakistan-cricket
പാക്കിസ്ഥാൻ താരങ്ങൾ മത്സരത്തിനിടെ

കൊളംബോ∙ കിവീസ് ബാറ്റർമാരും പാക്ക് സ്പിന്നർമാരും തമ്മിലുള്ള ബലപരീക്ഷണം; ട്വന്റി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിലെ ന്യൂസീലൻഡ്– പാക്കിസ്ഥാൻ പോരാട്ടത്തെ ഒറ്റ വാക്കിൽ ഇങ്ങനെ ചുരുക്കാം. ഗ്രൂപ്പ് ഘട്ടത്തി‍ൽ ഉടനീളം സ്പിന്നർമാരുടെ കരുത്തിലായിരുന്നു പാക്കിസ്ഥാൻ മുന്നേറിയത്. മറുവശത്ത് ടോപ് ഓർഡർ ബാറ്റർമാരാണ് പലപ്പോഴും കിവീസിന്റെ രക്ഷകരായത്. സ്പിന്നർമാരുടെ പറുദീസയായ കൊളംബോ പിച്ചിൽ പാക്ക് ബോളിങ് നിര ഉയർത്തുന്ന വെല്ലുവിളി കിവീസ് ബാറ്റർമാർ എങ്ങനെ കൈകാര്യം ചെയ്യുമെന്നതനുസരിച്ചാകും ഇന്നത്തെ മത്സരഫലം നിർണയിക്കപ്പെടുക. പ്രേമദാസ സ്റ്റേഡിയത്തിൽ രാത്രി 7 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.

English Summary:

Twenty 20 World Cup, New Zealand vs Pakistan Match Live Updates

Read Entire Article