ട്വന്റി20 സ്റ്റൈൽ ബാറ്റിങ്, 85 പന്തിൽ അടിച്ചത് 120 റൺസ്; 28 ഓവറിൽ കളിതീർത്ത് ദേവ്ദത്ത് പടിക്കൽ, കർണാടക ക്വാർട്ടറിൽ

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: February 02, 2026 12:54 PM IST

1 minute Read

 X@BCCI
മത്സര ശേഷം കെ.എൽ. രാഹുലിനെ അഭിനന്ദിക്കുന്ന മയങ്ക് അഗർവാളും കെ.എല്‍. രാഹുലും. Photo: X@BCCI

Follow Us

Facebook

WhatsApp

മൊഹാലി∙ ട്വന്റി20 സ്റ്റൈൽ ബാറ്റിങ്ങിലൂടെ കർണാടകയെ രഞ്ജി ട്രോഫി ക്വാർട്ടർഫൈനലിലെത്തിച്ച് മലയാളി താരം ദേവ്ദത്ത് പടിക്കൽ. കർണാടകയുടെ ക്യാപ്റ്റൻസി ഏറ്റെടുത്ത ആദ്യ മത്സരത്തിൽ 85 പന്തുകൾ നേരിട്ട ദേവ്ദത്ത് അടിച്ചുകൂട്ടിയത് അഞ്ച് സിക്സുകളും ആറു ഫോറുകളും ഉൾപ്പടെ 120 റൺസ്. ഇതോടെ പഞ്ചാബിനെതിരെ അഞ്ച് വിക്കറ്റു വിജയം നേടിയ കർണാടക ക്വാർട്ടർ ഉറപ്പിക്കുകയായിരുന്നു.

നിര്‍ണായക പോരാട്ടത്തിൽ ക്വാർട്ടറിൽ കടക്കണമെങ്കിൽ കർണാടകയ്ക്ക് 40 ഓവറിൽ 250 റൺസ് വേണമായിരുന്നു. മൂന്നര ദിവസത്തോളം ഇഴഞ്ഞുനീങ്ങിയ കളിയാണ് തകർപ്പൻ ബാറ്റിങ്ങിലൂടെ ദേവ്ദത്ത് അതിവേഗം തീർത്തത്. ക്വാർട്ടറിൽ മുംബൈയാണ് കർണാടകയുടെ എതിരാളികൾ. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 309 റൺസാണു നേടിയത്. മറുപടിയിൽ 316 റൺസടിച്ച കർണാടക ഏഴു റൺസിന്റെ ലീ‍ഡും സ്വന്തമാക്കി.

രണ്ടാം ഇന്നിങ്സിൽ പഞ്ചാബ് 101 ഓവറിൽ 256 റൺസെടുത്തു പുറത്തായതോടെ കർണാടകയ്ക്ക് ജയിക്കാൻ വേണ്ടത് 250 റണ്‍സ്. 13 റൺസെടുത്ത കെ.എൽ. രാഹുലിനെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും അർധ െസഞ്ചറി നേടിയ മയങ്ക് അഗർവാളുമായി ചേർന്ന് സെഞ്ചറി കൂട്ടുകെട്ടുണ്ടാക്കിയ പടിക്കൽ കർണാടക ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. മയങ്ക് 35 പന്തിൽ 53 റൺസെടുത്തു പുറത്തായെങ്കിലും ശ്രേയസ് ഗോപാലുമായി ചേർന്നും ദേവ്ദത്ത് തിളങ്ങി.

അതിനിടെ ഒരു റൺ മാത്രമെടുത്ത് അനീഷ്, സ്മരൺ എന്നിവരുടെ പുറത്താകൽ കർണാടകയെ പ്രതിരോധത്തിലാക്കി. ശ്രേയസ് ഗോപാലുമായി ചേർന്ന് 67 റൺസിന്റെ കൂട്ടുകെട്ടാണ് ദേവ്ദത്ത് അടിച്ചത്. സ്കോർ 201ൽ നിൽക്കെ 33 റൺസെടുത്ത ശ്രേയസ് പഞ്ചാബ് താരം അൻമോൽജീതിന്റെ പന്തിൽ പുറത്തായി. 10 പന്തിൽ 14 റൺസ് നേടിയ വിദ്യാധർ‌ പാട്ടീലിനൊപ്പമായിരുന്നു ദേവ്ദത്ത് 28 ഓവറിൽ വിജയ റൺസ് കുറിച്ചത്.

English Summary:

Devdutt Padikkal Stars successful Karnataka's Ranji Trophy Quarter-Final Berth

Read Entire Article