Published: January 31, 2026 07:09 AM IST Updated: January 31, 2026 07:41 AM IST
1 minute Read
വഡോദര∙ വനിതാ പ്രിമിയർ ലീഗ് (ഡബ്ല്യുപിഎൽ) ക്രിക്കറ്റ് നാലാം സീസണിലെ പ്ലേ ഓഫ് റൗണ്ടിൽ കടന്ന് ഗുജറാത്ത് ജയന്റ്സ്. നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 11 റൺസിനു തോൽപിച്ചാണ് ഗുജറാത്ത് എലിമിനേറ്ററിൽ സ്ഥാനം ഉറപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടി.
മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിലൂടെ (48 പന്തിൽ 82 നോട്ടൗട്ട്) തിരിച്ചടിക്കു ശ്രമിച്ചെങ്കിലും 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടാനേ മുംബൈയ്ക്കു സാധിച്ചുള്ളൂ. ഡബ്ല്യുപിഎലിൽ ആദ്യമായാണ് ഗുജറാത്ത് മുംബൈയെ തോൽപിക്കുന്നത്. 8 മത്സരങ്ങളിൽ 12 പോയിന്റുമായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു നേരത്തേതന്നെ ഫൈനലിൽ കടന്നിരുന്നു. 10 പോയിന്റുള്ള ഗുജറാത്ത് രണ്ടാം സ്ഥാനത്തെത്തി.
ഇതോടെ നാളെ നടക്കുന്ന മത്സരത്തിൽ യുപി വോറിയേഴ്സിനെ തോൽപിച്ചാൽ ഡൽഹി ക്യാപിറ്റൽസിന് എലിമിനേറ്ററിൽ കടക്കാം. ഡൽഹി തോറ്റാൽ, നെറ്റ് റൺറേറ്റിന്റെ ബലത്തിൽ മുംബൈയ്ക്ക് എലിമിനേറ്ററിലേക്കുള്ള വഴിയൊരുങ്ങും. ഡൽഹിക്കെതിരെ വമ്പൻ ജയം നേടിയാൽ മാത്രമേ യുപിക്ക് എലിമിനേറ്റർ പ്രതീക്ഷയുള്ളൂ.
English Summary:







English (US) ·