Published: August 28, 2026 06:11 PM IST
1 minute Read
മുംബൈ∙ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ഏഷ്യൻ ഗെയിംസിൽ മത്സരിക്കാൻ ഇന്ത്യ ‘രണ്ടാംനിര’ ക്രിക്കറ്റ് ടീമിനെ അയക്കാൻ സാധ്യത. സെപ്റ്റംബർ 19 മുതൽ ജപ്പാനിലെ ഐച്ചി– നഗോയ നഗരങ്ങളിലാണ് ഏഷ്യൻ ഗെയിംസിനു തുടക്കമാകുന്നത്. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ മൂന്നുവരെയാണ് പുരുഷ ക്രിക്കറ്റ് മത്സരങ്ങൾ നടക്കേണ്ടത്. സെപ്റ്റംബർ 17 മുതൽ 22 വരെ വനിതാ ക്രിക്കറ്റ് പോരാട്ടങ്ങളും നടക്കും. ക്രിക്കറ്റ് ടീമുകൾക്കുള്ള താമസ സൗകര്യങ്ങളിൽ അടക്കം ബിസിസിഐയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും അതൃപ്തി അറിയിച്ചിട്ടുണ്ട്. സൗകര്യങ്ങൾ വീണ്ടും പരിശോധിക്കാൻ ബിസിസിഐ പ്രത്യേക പ്രതിനിധിയെ ജപ്പാനിലേക്ക് അയക്കും.
What you should work next
സൗകര്യങ്ങളിൽ തൃപ്തി ഇല്ലെങ്കിൽ ബിസിസിഐ ‘ബി ടീമിനെ’ അയക്കുന്ന കാര്യം പരിഗണിക്കുമെന്നാണു പുറത്തുവരുന്ന വിവരം. ‘‘താരങ്ങൾക്കായുള്ള ഡ്രസിങ് റൂമുകൾ താൽക്കാലിക ടെന്റുകളായിരിക്കുമെന്നാണ് എസിസിയുടെ യോഗത്തിൽ ജാപ്പനീസ് ഒളിംപിക്സ് പ്രതിനിധികൾ അറിയിച്ചത്. ഡ്രസിങ് റൂമിന് 500 മീറ്റർ അപ്പുറത്തായിരിക്കും ശുചിമുറികൾ. താരങ്ങൾക്കുള്ള ഹോട്ടൽ മുറികൾ വളരെ ചെറുതായിരിക്കും. ഇതൊക്കെ ആശങ്കകളാണ്. ബിസിസിഐ ഒബ്സർവറെ ജപ്പാനിലേക്ക് അയക്കുന്നുണ്ട്. അദ്ദേഹം കാര്യങ്ങൾ പരിശോധിച്ച ശേഷം റിപ്പോർട്ട് സമര്‍പ്പിക്കും. മികച്ച സൗകര്യങ്ങളില്ലെങ്കിൽ ഇന്ത്യ ബി ടീമിനെ ആയിരിക്കും അങ്ങോട്ട് അയക്കുന്നത്.’’– ബിസിസിഐ വൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്തു.
2023 ൽ ചൈനയിലെ ഹാങ്ചോയിൽ നടന്ന ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ സ്വർണ മെഡൽ ജേതാക്കളാണ് ഇന്ത്യ. അഫ്ഗാനിസ്ഥാനെതിരായ ഫൈനൽ മത്സരം മഴ കാരണം ഉപേക്ഷിച്ചെങ്കിലും ഉയർന്ന റേറ്റിങ് ഉള്ള ഇന്ത്യ സ്വര്‍ണമെഡൽ സ്വന്തമാക്കുകയായിരുന്നു. ശ്രേയസ് അയ്യർ നയിക്കുന്ന ട്വന്റി20 ടീമിൽ പ്രധാന താരങ്ങളെല്ലാവരുമുണ്ട്. ഹർമൻപ്രീത് കൗർ നയിക്കുന്ന വനിതാ ടീമിലും മുൻനിര താരങ്ങളാണുള്ളത്.
What you should work next
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിനുള്ള പുരുഷ ടീം– ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, തിലക് വർമ (വൈസ് ക്യാപ്റ്റൻ), അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, വരുൺ ചക്രവർത്തി, രവി ബിഷ്ണോയി, ഹർഷിത് റാണ, അർഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി, ജസ്പ്രീത് ബുമ്ര.
English Summary:






English (US) ·