Published: February 02, 2026 11:20 AM IST
1 minute Read
വഡോദര∙ വനിതാ പ്രിമിയർ ലീഗ് (ഡബ്ല്യുപിഎൽ) ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ യുപി വോറിയേഴ്സിനെ 5 വിക്കറ്റിന് തോൽപിച്ച ഡൽഹി ക്യാപിറ്റൽസ്, ടൂർണമെന്റിന്റെ പ്ലേഓഫിൽ കടന്നു. നാളെ നടക്കുന്ന എലിമിനേറ്റർ മത്സരത്തിൽ ഗുജറാത്ത് ജയന്റ്സാണ് ഡൽഹിയുടെ എതിരാളികൾ. ഇതോടെ യുപിയും മുംബൈ ഇന്ത്യൻസും ടൂർണമെന്റിൽ നിന്നു പുറത്തായി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യുപി 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് നേടി. 3 വിക്കറ്റ് വീഴ്ത്തിയ ഡൽഹി പേസർ മരിസെയ്ൻ കാപ്പാണ് യുപി ബാറ്റിങ് നിരയെ തകർത്തത്. മറുപടി ബാറ്റിങ്ങിൽ ഷഫാലി വർമ (29), ലോറ വോൾവർട്ട് (47) എന്നിവർ മികച്ച തുടക്കം നൽകിയെങ്കിലും, മധ്യ ഓവറുകളിൽ പതറിയ ഡൽഹിയെ ഒരറ്റത്ത് ഉറച്ചുനിന്ന ക്യാപ്റ്റൻ ജമീമ റോഡ്രീഗ്സാണ് (34 നോട്ടൗട്ട്) വിജയത്തിൽ എത്തിച്ചത്.
English Summary:







English (US) ·