തമാശയ്ക്കു പോലും ഇപ്പോൾ തമാശ പറയാറില്ല; ചിന്തിക്കുന്നത് മറ്റൊന്ന്: ഇഷാൻ കിഷൻ

1 month ago 5

മനോരമ ലേഖകൻ

Published: February 14, 2026 07:05 AM IST Updated: February 14, 2026 10:07 AM IST

1 minute Read

ഇഷാൻ കിഷൻ
ഇഷാൻ കിഷൻ

Follow Us

Facebook

WhatsApp

ന്യൂഡൽഹി∙ ‘‘ഞാനിപ്പോൾ പഴയപോലെ തമാശ പറഞ്ഞു സമയം കളയാറില്ല. പണ്ടു ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്. ഇന്നും എനിക്കു തമാശ കേൾക്കാനും പറയാനും ഇഷ്ടമാണ്. പക്ഷേ പണ്ടു ഞാൻ ആഴ്ചയിൽ 7 ദിവസവും സമയം വെറുതേ കളഞ്ഞെങ്കിൽ, ഇന്ന് അതു രണ്ടോ മൂന്നോ മണിക്കൂറായി കുറഞ്ഞു’’ – ഏകദേശം 2 വർഷത്തോളം ടീമിനു പുറത്തിരുന്ന ശേഷമാണ് ഇഷാൻ കിഷൻ ട്വന്റി20 ലോകകപ്പ് ടീമിൽ സ്ഥാനം നേടിയത്.

കഴിഞ്ഞദിവസം നമീബിയയ്ക്കെതിരെ നടന്ന മത്സരത്തിൽ 24 പന്തിൽ 61 റൺസ് നേടിയ ഇഷാന്റെ വെടിക്കെട്ട് ബാറ്റിങ് മികവിൽ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടിയിരുന്നു. നമീബിയയുടെ പോരാട്ടം 116ൽ അവസാനിച്ചതോടെ ഇന്ത്യയ്ക്ക് 93 റൺസ് വിജയം സ്വന്തമായി. ‌സ്കോർ: ഇന്ത്യ 20 ഓവറിൽ 9ന് 209, നമീബിയ 18.2 ഓവറിൽ 116ന് പുറത്ത്.

‘‘കളിതമാശകൾ മാറ്റിവച്ച് എന്റെ ബാറ്റിങ്ങും വിക്കറ്റ് കീപ്പിങ്ങും എങ്ങനെ മികച്ചതാക്കാം എന്നാണു ഞാനിപ്പോൾ ഓരോ ദിവസവും ചിന്തിക്കുന്നത്. പുതിയ ഷോട്ടുകൾ പരീക്ഷിക്കുന്നതിനെക്കാൾ പിച്ചിന്റെയും ബോളിന്റെയും സ്വഭാവം മനസ്സിലാക്കി എനിക്ക് അറിയാവുന്ന ഷോട്ടുകൾ കളിക്കാനാണ് താൽപര്യം. ഫീൽഡിൽ നിൽക്കുമ്പോൾ മനഃസാന്നിധ്യം കളയാൻ ഞാൻ തയാറല്ല’’ ഇഷാൻ പറഞ്ഞു.

English Summary:

Ishan Kishan's singular comeback to the T20 World Cup squad is highlighted by his caller explosive batting performance. He has shifted his absorption from casual wit to improving his batting and wicket-keeping skills, aiming for a much strategical attack connected the pitch.

Read Entire Article