‘തല കുനിക്കുക, ചില കാര്യങ്ങൾ അംഗീകരിക്കണം’: എരിയുന്ന തീയിലേക്ക് നോക്കി സഞ്ജു; വികാരാധീനയായി ചാരു

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: February 02, 2026 04:58 PM IST

1 minute Read

സഞ്ജു സാംസൺ, സഞ്ജുവും ചാരുലതയും (Instagram/charulatha_remesh/)
സഞ്ജു സാംസൺ, സഞ്ജുവും ചാരുലതയും (Instagram/charulatha_remesh/)

Follow Us

Facebook

WhatsApp

തിരുവനന്തപുരം ∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ടീമിന്റെ പ്ലേയിങ് ഇലവനിൽ സഞ്ജു സാംസൺ ഉൾപ്പെടുമോ എന്ന കാര്യം അനിശ്ചിതത്വത്തിലാണ്. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മോശം പ്രകടനമാണ് ടീമിൽ താരത്തിന്റെ സ്ഥാനം തുലാസിലാക്കിയത്. പരമ്പരയിലെ അഞ്ച് മത്സരങ്ങളിൽനിന്ന് ആകെ 46 റൺസാണ് സഞ്ജു നേടിയത്. ലോകകപ്പിനു മുന്നോടിയായി ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന സന്നാഹമത്സരമാണ് സഞ്ജുവിന് ഫോം തെളിയിക്കാനുള്ള അവസാന അവസരം. അതുകൂടി മുതലാക്കിയില്ലെങ്കിൽ സഞ്ജുവിന് പ്ലേയിങ് ഇലവനിൽ സ്ഥാനമുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്.

What you should work next

സഞ്ജുവിനെതിരെ വിമർശനം കടക്കുന്നതിനിടെ താരത്തിന്റെ ഭാര്യ ചാരുലത രമേശ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറി ശ്രദ്ധ പിടിച്ചുപറ്റി. ചിലത് വിശദീകരിക്കാനാവില്ല, അംഗീകരിച്ചേ പറ്റൂ എന്ന് അർഥം വരുന്ന വാചകങ്ങളോടെ എരിയുന്ന തീയിലേക്ക് നോക്കിയിരിക്കുന്ന സഞ്ജുവിന്‍റെ ചിത്രമാണ് ചാരുലത ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്.

‘‘എല്ലാം അവസാനിക്കുകയും ഉത്തരങ്ങൾ മങ്ങിപ്പോകുകയും ചെയ്യും.. തല കുനിക്കുക, ജീവിതം മുന്നോട്ടു നയിക്കുക! കാരണം ചില സമയങ്ങൾ അംഗീകരിക്കേണ്ടിവരും, വിശദീകരിക്കേണ്ടതില്ല.’’– ചാരുലത ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എഴുതി. സഞ്ജു നേരിടുന്ന സമ്മർദവും മോശം സമയവും വിശദീകരിക്കുന്നതാണ് ഈ വാക്കുകളെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

സഞ്ജു സാസണിന്റെ ഭാര്യ ചാരുലത രമേശ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറി

സഞ്ജു സാസണിന്റെ ഭാര്യ ചാരുലത രമേശ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറി

ലോകകപ്പിൽ ടീമിൽ ഒന്നാം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നത്. ഇഷാൻ കിഷനായിരുന്നു രണ്ടാം വിക്കറ്റ് കീപ്പർ. ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കു മുന്നോടിയായി തിലക് വർമയ്ക്കു പരുക്കേറ്റതോടെയാണ് ഇഷാന് കിഷനു പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചത്. ഒരുവശത്ത് സഞ്ജു സാംസൺ ഫോം കണ്ടെത്താതെ വിഷമിക്കുകയും മറുവശത്ത് ഇഷാൻ കിഷൻ സെഞ്ചറിയടക്കം നേടി കത്തിക്കയറുകയും ചെയ്തതോടെയാണ് സഞ്ജുവിനെതിരെ വിമർശനം കടുത്തത്.

English Summary:

Sanju Samson's T20 World Cup enactment is uncertain owed to his mediocre show against New Zealand. His woman Charulatha Ramesh shared an Instagram communicative with a cryptic message, which fans construe arsenic a reflection of the unit Sanju is facing during this hard time.

Read Entire Article