തലവേദനയായി അഭിഷേക്, മികച്ച തുടക്കം നശിപ്പിക്കുന്ന തിലക്; ‘സൂപ്പറാക്കാൻ’ സഞ്ജു വരണം, ആവശ്യം ശക്തം

1 month ago 4

ഓൺലൈൻ ഡെസ്ക്

Published: February 20, 2026 05:20 PM IST

1 minute Read

 X@BCCI
സഞ്ജു സാംസൺ പരിശീലനത്തിനിടെ. Photo: X@BCCI

അഹമ്മദാബാദ്∙ ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ട് റൗണ്ടിൽ സഞ്ജു സാംസണെ ടീമിലേക്ക് തിരികെയെത്തിക്കാൻ ബിസിസിഐ ആലോചിക്കുന്നതായി അഭ്യൂഹം. ടോപ് ഓർഡറിലെ ബാറ്റിങ് ആശങ്കകള്‍ പരിഹരിക്കാൻ സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ ഇറക്കാനാണു നീക്കം. ട്വന്റി20 ലോകകപ്പിലെ കളിച്ച മൂന്നു മത്സരങ്ങളിലും പൂജ്യത്തിനു പുറത്തായ അഭിഷേക് ശർമയാണ് പ്ലേയിങ് ഇലവനിലെ പ്രധാന തലവേദന. അഭിഷേകിന് വിശ്രമം അനുവദിച്ച് സഞ്ജുവിനെ കളിപ്പിക്കണമെന്ന മുറവിളി ശക്തമാണ്.

ലോകകപ്പിൽ നമീബിയയ്ക്കെതിരെ മാത്രമാണു സഞ്ജു കളിച്ചത്. എട്ടു പന്തുകൾ നേരിട്ട മലയാളി താരം മൂന്നു സിക്സുകളും ഒരു ഫോറും ഉൾപ്പടെ 22 റൺസടിച്ചുപുറത്തായി. വലിയ സ്കോറിലേക്ക് എത്താൻ സാധിച്ചില്ലെങ്കിലും സഞ്ജുവിന്റെ ഇന്നിങ്സിനെ പരിശീലകൻ ഗൗതം ഗംഭീര്‍ അടക്കം അഭിനന്ദിച്ചിരുന്നു. ഓപ്പണിങ്ങിൽ സഞ്ജുവിനെയും ഇഷാൻ കിഷനെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരീക്ഷിച്ചാൽ അതു ടീമിനു ഗുണം ചെയ്യുമെന്നാണ് ആരാധകരുടെയും വാദം.

അതേസമയം വൺഡൗണായി ഇറങ്ങുന്ന തിലക് വർമയെ പുറത്തിരുത്തി സഞ്ജുവിനെ കളിപ്പിക്കണമെന്നു വാദിക്കുന്നവരും കുറവല്ല. സ്കോർ കണ്ടെത്തുന്നുണ്ടെങ്കിലും നിലയുറപ്പിക്കാനായി ഡോട്ട് ബോളുകൾ വഴങ്ങുന്ന തിലക് വർമ നെതർലൻഡ്സിനെതിരെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. തിലകിന്റെ ലോകകപ്പിലെ നിലവിലെ സ്ട്രൈക്ക് റേറ്റ് 120 മാത്രമാണ്. ആകെ 88 പന്തിൽ നേടിയത് 106 റൺസ്. തിളങ്ങിയാലും ഇല്ലെങ്കിലും ഡോട്ട് ബോളുകൾ വഴങ്ങുന്ന ശീലം സഞ്ജുവിന് ഇല്ലാത്തതാണ്.

രാജസ്ഥാൻ റോയൽസിൽ വർഷങ്ങളോളം വൺഡൗണിലും തിളങ്ങിയതിനാൽ, സഞ്ജുവിനെ ആ പൊസിഷനിൽ പരീക്ഷിക്കാവുന്നതാണ്. ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങൾ അവസാനിപ്പിക്കുമ്പോള്‍ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് സഞ്ജുവിന്റെ പേരിലാണ്, 275. ദക്ഷിണാഫ്രിക്കയ്ക്കെതിരെ സമീപകാലത്തു പുറത്തെടുത്തിട്ടുള്ള ഗംഭീര പ്രകടനങ്ങളും സഞ്ജുവിന്റെ തിരിച്ചുവരവിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു.

🚨 India Considering a Tactical Shake-Up astatine No. 3 🚨

India are apt to beforehand Sanju Samson to the No. 3 spot up of Tilak Varma for the Super 8 clash against South Africa successful Ahmedabad.

The reasoning is simple: Tilak’s onslaught complaint against prime rotation hasn’t been… pic.twitter.com/d2fDD1OokQ

— Rishab (@rishab70113) February 20, 2026

🚨 BREAKING 🚨

India could marque a large alteration up of the Super 8 clash vs South Africa!

With teams targeting India’s left-handers done off-spinners, Ryan 10 Doeschate hinted astatine options, saying they person Sanju Samson sitting outside.

Sanju has acquisition astatine No.3 and has… pic.twitter.com/T68EAO5EWM

— Rohan AD (@RohanAD6) February 20, 2026

🚨 GAMBHIR CAN DO ANYTHING TO WIN WC26 🚨

-We know, GG wants to service India long-term
-He besides aims to manager India successful the 2028 Olympics
-But helium indispensable triumph WC26 oregon WC27
-GG dropped his fav Sanju Samson
-Don’t beryllium amazed if Tilak oregon Abhishek get dropped pic.twitter.com/iFrPyds7Ng

— Abid Momin (@momin_abidhusen) February 20, 2026

English Summary:

Sanju Samson's imaginable instrumentality to the Indian T20 World Cup squad is being considered by the BCCI to code top-order batting concerns

Read Entire Article