Published: January 28, 2026 02:08 PM IST Updated: January 28, 2026 02:17 PM IST
1 minute Read
ലഹോർ ∙ ട്വന്റി20 ലോകകപ്പിൽനിന്ന് ബംഗ്ലദേശിനെ പുറത്താക്കിയ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) നടപടി ചോദ്യം ചെയ്ത് പാക്കിസ്ഥാൻ മുൻ താരം മുഹമ്മദ് യൂസഫ് പങ്കുവച്ച പോസ്റ്റിനെതിരെ വിമർശനം. ബംഗ്ലദേശിനെ പുറത്താക്കിയതിലൂടെ ടൂർണമെന്റിന് നഷ്ടപ്പെടുന്ന കാണികളുടെയും ടിവി വ്യൂവർഷിപ്പിന്റെയും കണക്കുകൾ പങ്കുവച്ചായിരുന്നു യൂസഫിന്റെ പോസ്റ്റ്. എന്നാൽ വസ്തുതാപരമായി ഇക്കാര്യങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് യൂസഫിനെതിരെ വിമർശനം ഉയർന്നത്
യൂസഫിന്റെ പോസ്റ്റ് ഇങ്ങനെ:‘‘ന്യൂസീലാൻഡ്, ഓസ്‌ട്രേലിയ, സ്‌കോട്ട്‌ലൻഡ്, നേപ്പാൾ, നെതർലാൻഡ്‌സ്, അയർലൻഡ്, നമീബിയ, സിംബാബ്‌വെ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ക്രിക്കറ്റ് വ്യൂവേഴ്‌സ്, ബംഗ്ലദേശിൽ മാത്രമുള്ള വ്യൂവേഴ്‌സിന് തുല്യമാണ്.
10 രാജ്യങ്ങൾ ഒരുമിച്ച്: 178 ദശലക്ഷം
ബംഗ്ലദേശ് തനിച്ച്: 176 ദശലക്ഷം
ആഗോള പ്രേക്ഷകർക്ക് സ്വാധീനമുള്ള ഒരു കായിക ഇനത്തിൽ, ബംഗ്ലദേശിന്റെ സുരക്ഷാ ആശങ്കകളെ അവഗണിക്കുന്നത് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. സ്വാധീനങ്ങൾ കൊണ്ട് ക്രിക്കറ്റ് നിയന്ത്രിക്കരുത്, തത്വങ്ങൾകൊണ്ടാകണം.’’
യൂസഫിന്റെ പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ, ഒരു വിഭാഗം ഇതിന്റെ വസ്തുത പരിശോധിച്ചു. ‘‘ കണക്കുകൾ ( മറ്റു രാജ്യങ്ങൾക്ക് 178 ദശലക്ഷം, ബംഗ്ലദേശിന് 176 ദശലക്ഷം) ആ രാജ്യങ്ങളിലെ ജനസംഖ്യയുമായി പൊരുത്തപ്പെടുന്നതാണ്. എന്നാൽ ക്രിക്കറ്റ് വ്യൂവർഷിപ്പുമായി അല്ല. ആഗോളതലത്തിൽ ബംഗ്ലദേശിൽനിന്നുള്ള വ്യൂവർഷിപ് 4-5% മാത്രമാണ്.’’
The combined cricket viewership of
New Zealand, Australia, Scotland, Nepal, Netherlands, Ireland, Namibia, Zimbabwe, Sri Lanka and Afghanistan
is broadly equivalent to the viewership Bangladesh generates connected its own.
10 nations combined:178 million
Bangladesh alone: 176 million
In…
ഇന്ത്യയിൽ മത്സരങ്ങൾ കളിക്കില്ലെന്ന് കർശന നിലപാടെടുത്തതോടെയാണ് ബംഗ്ലദേശിനെ ലോകകപ്പിൽനിന്ന് ഐസിസി പുറത്താക്കിയത്. പകരക്കാരായി, റാങ്കിങ്ങിൽ തൊട്ടടുത്തുള്ള ടീമായ സ്കോട്‍ലൻഡിനെ ഉൾപ്പെടുത്തുകയും ചെയ്തു. ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബംഗ്ലദേശിന്റെ ആവശ്യം. എന്നാൽ ബംഗ്ലദേശ് ടീമിന് ഇന്ത്യയിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട് ലഭിച്ച ഐസിസി, ഈ ആവശ്യം നിരസിക്കുകയായിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കങ്ങളുടെ തുടർച്ചയായി ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ജനുവരി മൂന്നിന് ഐപിഎലിൽനിന്ന് പുറത്താക്കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായത്. മറുപടിയായി ബംഗ്ലദേശ്, രാജ്യത്ത് ഐപിഎൽ സംപ്രേഷണം വിലക്കി. തുടർന്ന് ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ മത്സരം ഇന്ത്യയിൽനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വരികയായിരുന്നു.
ബംഗ്ലദേശിനെ പുറത്താക്കിയതിനു പിന്നാലെ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് പാക്കിസ്ഥാനും ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച അന്തിമതീരുമാനം വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ അറിയിക്കുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്‌സിൻ നഖ്‌വി അറിയിച്ചു. ടൂർണമെന്റിൽനിന്നു പൂർണമായും പിന്മാറുന്നതിനു പകരം ഇന്ത്യയ്ക്കെതിരായ മത്സരത്തിൽനിന്നു മാത്രം വിട്ടുനിൽക്കാൻ പാക്കിസ്ഥാൻ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്.
English Summary:







English (US) ·