‘താങ്കൾ ഇല്ലാതെ എങ്ങനെ മുന്നോട്ട് പോകണമെന്ന് എനിക്കറിയില്ല’: വികാരനിർഭരനായി മെസ്സി; വിരമിക്കൽ സൂചന?

1 month ago 4

ഓണ്‍ലൈൻ ഡെസ്‌ക്

Published: August 12, 2026 08:18 PM IST Updated: August 12, 2026 09:34 PM IST

2 minute Read

മെസ്സി (SHAUN BOTTERILL / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP)
മെസ്സി (SHAUN BOTTERILL / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP)

ബ്യൂനസ് ഐറിസ് ∙ പിതാവിന്റെ മരണത്തിന് ദിവസങ്ങൾക്കു ശേഷം വികാരനിർഭരമായ കുറിപ്പുമായി അർജന്റീന ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസ്സി. പിതാവും മനേജരുമായിരുന്ന ഹോർഹെ മെസ്സിയുടെ വിയോഗമേൽപ്പിച്ച ആഘാതത്തെക്കുറിച്ച ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ദീർഘമായ കുറിപ്പിൽ വിവരിച്ച മെസ്സി, വിരമിക്കൽ സൂചനയും നൽകി. പിതാവില്ലാതെ എത്രനാൾ തന്റെ കരിയർ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്ന് അറിയില്ലെന്ന് താരം പറഞ്ഞു. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്‌മാർ തുടങ്ങിയവർ പോസ്റ്റിനു താഴെ കമന്റു ചെയ്തു.

What you should work next

ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രോഗത്തെത്തുടർന്ന് ചികിത്സയിലിരിക്കെ, സ്വദേശമായ റൊസാരിയോയിൽവച്ച് കഴിഞ്ഞയാഴ്ചയായിരുന്നു ഹോർഹെ മെസ്സിയുടെ അന്ത്യം. ലോകകപ്പ് ഫൈനലിലെ തോൽവിക്കു ശേഷം പിതാവിനൊപ്പമായിരുന്ന മെസ്സി ഒരാഴ്ച മുൻപാണ് ക്ലബ് ഫുട്ബോൾ മത്സരങ്ങളിൽ മടങ്ങിയെത്തിയത്. പിതാവിന്റെ മരണത്തെ തുടർന്ന് മെസ്സി തന്റെ ഫുട്ബോൾ കരിയർ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചതായി റിപ്പോർട്ടുകളുണ്ട്.

മെസ്സിയുടെ കുറിപ്പ്:‘‘പാ (അച്ഛാ), താങ്കൾ ഞങ്ങളെ വിട്ടുപിരിഞ്ഞു എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. എനിക്ക് താങ്കളെ ഇനി കാണാൻ കഴിയില്ലെന്നോ നമ്മൾ ഇനി സംസാരിക്കില്ലെന്നോ ഓർക്കാൻ പോലും എനിക്ക് പ്രയാസമാണ്. താങ്കൾ ഒരുപാട് വേദന അനുഭവിച്ചിരുന്നെന്നും അതുകൊണ്ട് തന്നെ ഈ വേർപാട് ഒരു മോചനമാണെന്നും എനിക്കറിയാം, എങ്കിലും താങ്കൾ വളരെ നേരത്തെയാണ് പോയത്. നമുക്ക് ഒന്നിച്ച് ഒരുപാട് കാര്യങ്ങൾ ഇനിയും ആസ്വദിക്കാനുണ്ടായിരുന്നു. കഴിഞ്ഞ ലോകകപ്പിൽ ഞാൻ കളിക്കണമെന്ന് താങ്കൾ അത്രയധികം ആഗ്രഹിച്ചിരുന്നു, എന്നാൽ അത് തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപ് നിങ്ങളുടെ ആരോഗ്യനില കൂടുതൽ വഷളായി. ഒരു ടൂർണമെന്റിൽ താങ്കൾ എന്നോടൊപ്പം ഉണ്ടാകാത്തത് ഇതാദ്യമായിരുന്നു.

ഓരോ മത്സരം കഴിയുമ്പോഴും നിങ്ങളുടെ സന്ദേശത്തിനായി ഞാൻ കാത്തിരിക്കുകയും അത് ഒരുപാട് മിസ്സ് ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു. സാഹചര്യം വളരെ മോശമാണെന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്. എങ്കിലും, ഞാൻ കളിയിൽ എത്രത്തോളം മുന്നോട്ട് പോകുന്നുവോ അത്രയും സമയം നിങ്ങൾക്ക് മത്സരം കാണാൻ ലഭിക്കുമെന്ന് ഞാൻ കരുതി. നമ്മൾ ഫൈനലിൽ എത്തിയെങ്കിലും താങ്കൾക്ക് അവിടെ ഉണ്ടാകാൻ കഴിഞ്ഞില്ല. ഞാൻ തിരിച്ചെത്തിയപ്പോൾ, പെനൽറ്റി ഷൂട്ടൗട്ടിൽ നമ്മൾ ഫൈനൽ തോറ്റു എന്നാണ് താങ്കൾ കരുതിയത്. നമുക്ക് സംഭവിച്ച ഒന്നിനെക്കുറിച്ചും സംസാരിക്കാൻ കഴിഞ്ഞില്ല. താങ്കൾക്കൊന്നും ആസ്വദിക്കാൻ പറ്റിയില്ല.

താങ്കളില്ലാതെ ഞാൻ ഇനി എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എങ്ങനെ മുന്നോട്ട് പോകണമെന്നും അറിയില്ല. ഞാൻ വെറുമൊരു ഫുട്ബോൾ കളിക്കാരൻ മാത്രമായിരുന്നു, എന്നാൽ ഇപ്പോൾ ഞാൻ ഇത് ഇനിയും ഒരുപാട് കാലം തുടരുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. തുടക്കം മുതൽ താങ്കൾ എന്റെ അരികിലുണ്ടായിരുന്നു, അവസാനത്തിലേക്ക് വളരെ കുറച്ചു ദൂരം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എന്തുകൊണ്ടാണ് താങ്കൾക്ക് കുറച്ചുകൂടി കാത്തിരിക്കാൻ കഴിയാതിരുന്നത്? എങ്കിൽ നമുക്ക് ഒരുമിച്ച് ആ ഫിനിഷിങ് ലൈനിലേക്ക് എത്താമായിരുന്നില്ലേ?

താങ്കൾ എനിക്ക് അച്ഛനും സുഹൃത്തും ഒക്കെയായിരുന്നു. ഓരോ നിമിഷത്തിലും താങ്കൾ എനിക്ക് എന്തായിരിക്കണമോ അങ്ങനെ തന്നെയായിരുന്നു, ഒന്നിനും താങ്കൾക്ക് തെറ്റുപറ്റിയിട്ടില്ല. ചില കുറ്റപ്പെടുത്തലുകൾക്കോ വഴക്കുകൾക്കോ അപ്പുറം താങ്കൾ പറഞ്ഞതായിരുന്നു എപ്പോഴും ശരി. ഒടുവിൽ കാര്യങ്ങളെല്ലാം താങ്കൾ പറഞ്ഞതുപോലെ തന്നെയാണ് സംഭവിച്ചത്. ഞാൻ താങ്കളെ ഒരുപാട് മിസ്സ് ചെയ്യും, എങ്കിലും താങ്കൾ എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടാകും; പ്രത്യേകിച്ചും എന്റെ കുട്ടികളെ വളർത്തുന്നതിൽ, കാരണം താങ്കൾ എന്നെ എങ്ങനെയാണോ പഠിപ്പിച്ചതും വളർത്തിയതും അതുപോലെ തന്നെയാണ് ഞാൻ അവരെയും വളർത്തുന്നത്. സമാധാനമായി വിശ്രമിക്കൂ, ഇവിടെ ചെയ്തതുപോലെ മുകളിൽ നിന്നും ഞങ്ങളെ കാത്തുസംരക്ഷിക്കൂ. എല്ലാത്തിനും നന്ദി. ഐ ലവ് യു, പാ.’’

English Summary:

Lionel Messi: The Argentine shot superstar shared an affectional Instagram station days aft his father, Jorge Messi, passed distant successful Rosario. Messi expressed heavy grief and hinted astatine imaginable retirement, stating uncertainty astir continuing his vocation without his father. His post, which gathered comments from chap stars, besides revealed his father's privation for him to play successful the past World Cup.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article