Published: August 30, 2026 09:50 PM IST Updated: August 30, 2026 11:13 PM IST
1 minute Read
ദുബായ് ∙ എല്ലാം വളരെ പെട്ടെന്നായിരുന്നു; വിക്കറ്റ് വീഴ്ത്തി ഞെട്ടിച്ച തായ്‌ലൻഡിനെതിരെ അതേ നാണയത്തിൽ ഇന്ത്യ തിരിച്ചടിച്ചു. ഏഷ്യാ കപ്പ് വനിതാ ട്വന്റി20യിലെ ആദ്യ മത്സരത്തിൽ തായ്‍ലൻഡിനെതിരെ 94 റൺസിന്റെ മിന്നും വിജയം സ്വന്തമാക്കി. 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ തായ്‍ലൻഡിനെ 16.1 ഓവറിൽ വെറും 65 റൺസിന് ഇന്ത്യ എറിഞ്ഞിട്ടു. ഇതിൽ 41 റൺസും ക്യാപ്റ്റൻ നന്നപട്ട് കൊഞ്ചരോയെൻകായ്‌യുടെ ബാറ്റിൽനിന്നാണ്. മറ്റാർക്കും തായ്‍ലൻഡ് നിരയിൽ രണ്ടക്കം കടക്കാനായില്ല.
What you should work next
ഇന്ത്യയ്ക്കായി നന്ദിനി ശർമ, ദീപ്‌തി ശർമ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ശ്രീ ചരണി രണ്ടും ക്രാന്തി ഗൗഡ് ഒരു വിക്കറ്റും വീഴ്ത്തി. രാജ്യാന്തര വനിതാ ട്വന്റി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന താരമെന്ന റെക്കോർഡും ദീപ്തി സ്വന്തമാക്കി. 171 വിക്കറ്റുകളാണ് ദീപ്തിയുടെ പേരിലുള്ളത്. ജയത്തോടെ ഗ്രൂപ്പ് എയിൽ രണ്ടു പോയിന്റുമായി ഇന്ത്യ ഒന്നാമതായി. 3ന് ഹോങ്കോങ്ങിനെതിരായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
∙ ഞെട്ടിച്ച് തായ്‌ലൻഡ്തുടക്കം മിന്നിച്ച ഇന്ത്യയെ തായ്‌ലൻഡ് പിന്നീട് ഞെട്ടിക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 159 റൺസെടുത്തത്. 8.5 ഓവറിൽ 1ന് 91 എന്ന നിലയിൽനിന്നാണ് പിന്നീട് 69 റൺസിനിടെ ഇന്ത്യയുടെ എട്ടു വിക്കറ്റുകൾ വീണത്. അർധസെഞ്ചറി നേടിയ ഓപ്പണർ ഷെഫാലി വർമ (36 പന്തിൽ 64), പ്രതിക റാവൽ (18 പന്തിൽ 22), അവസാന ഓവറുകളിൽ ബൗണ്ടറികൾ പായിച്ച ക്രാന്തി ഗൗഡ് (8 പന്തിൽ 15*) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. തായ്‍ലൻഡിനായി സുലീപോർൺ ലാവോമി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ സുനിദ ചതുരോങ്ഗ്രത്താന രണ്ടും തിപാച്ച പുത്തവോങ്, ചനിദ സുത്തിരുവാങ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക്, ഓപ്പണർമാരായ സ്മൃതി മന്ഥനയും ഷെഫാലി വർമയും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ബൗണ്ടറികളുമായി കളംനിറഞ്ഞു. എന്നാൽ മൂന്നാം ഓവറിൽ സ്മൃതി (10 പന്തിൽ 19) റണ്ണൗട്ടായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. എന്നാൽ പിന്നീടെത്തിയ പ്രതിക റാവലും ഷെഫാലിക്ക് ഉറച്ച പിന്തുണ നൽകി. പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 65 എന്ന നിലയിലായിരുന്നു ഇന്ത്യ. 9–ാം ഓവറിൽ ഷെഫാമി, തന്റെ ട്വന്റി20 കരിയറിലെ 19–ാം അർധസെഞ്ചറിയും നേടി. എന്നാൽ തൊട്ടടുത്ത പന്തിൽ പ്രതിക റാവൽ പുറത്തായി.
പിന്നീടെത്തിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് (9 പന്തിൽ 5) കാര്യമായ സംഭാവന നൽകാനായില്ല. 12–ാം ഓവറിലാണ് ഹർമൻപ്രീത് പുറത്താകുന്നത്. തൊട്ടടുത്ത ഓവറിൽ, അടുത്തടുത്ത പന്തുകളിൽ ഷെഫാലിയും റിച്ച ഘോഷും (0) വീണതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. പിന്നീട് ദീപ്തി ശർമ (7 പന്തിൽ 5), പ്രേമ റാവത്ത് (5 പന്തിൽ 6), നന്ദിനി ശർമ (4 പന്തിൽ 1), എന്നിവരും അതിവേഗം മടങ്ങി. അവസാന ഓവറുകളിൽ ക്രാന്തി ഗൗഡാണ് ഇന്ത്യൻ സ്കോർ 150 കടത്തിയത്.
English Summary:






English (US) ·