Published: May 04, 2026 10:41 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗ് മത്സരങ്ങൾക്കിടെ താരങ്ങൾ കാമുകിമാരെ കൂടെക്കൂട്ടുന്ന പതിവ് അവസാനിപ്പിക്കാന്‍ ബിസിസിഐ. വിവിധ ടീമുകളിൽ കളിക്കുന്ന ഇന്ത്യൻ, വിദേശ താരങ്ങൾ ഭാര്യമാരെ ടീം ബസിലും ഹോട്ടലിലും ഒപ്പം കൂട്ടുന്ന രീതി കാലങ്ങളായുണ്ട്. എന്നാൽ ചില താരങ്ങൾ കാമുകിമാരെ ടീം ഹോട്ടലുകളില്‍ ഒപ്പം താമസിപ്പിക്കുന്നതില്‍ ബിസിസിഐയ്ക്ക് അതൃപ്തിയുണ്ടെന്നാണു വിവരം. മുംബൈ ഇന്ത്യൻസ് ടീം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ കാമുകിയായ മഹിക ശർമയ്ക്കൊപ്പം മുഴുവൻ സമയവും ചെലവഴിക്കുന്നതിനെ മുംബൈ ആരാധകർ തന്നെ ചോദ്യം ചെയ്തിരുന്നു. മുംബൈ തുടർച്ചയായി തോൽവികൾ ഏറ്റുവാങ്ങിയതോടെ വിമർശനം ശക്തമായി.
യശസ്വി ജയ്സ്വാൾ, ഇഷാൻ കിഷൻ, അർഷ്ദീപ് സിങ് എന്നിവരും ടീം ബസുകളിലും ഹോട്ടലുകളും കാമുകിമാരെ കൊണ്ടുവന്നതായി റിപ്പോർട്ടുകളുണ്ട്. താരങ്ങളുടെ പങ്കാളികളിൽ ചിലർ സമൂഹമാധ്യമങ്ങളിലെ ‘ഇൻഫ്ലുവന്‍സർ’ ഇമേജ് വർധിപ്പിക്കാൻ ഈ സാഹചര്യം ഉപയോഗിക്കുന്നതായും ബിസിസിഐയിലെ ഒരു വിഭാഗം വിലയിരുത്തുന്നു. താരങ്ങൾക്കൊപ്പം യാത്ര ചെയ്യുന്ന യുവതികളിൽ പലരും മുൻപ് ബെറ്റിങ് ആപ്പുകളുമായി സഹകരിച്ചവരാണ് എന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിലാണ് ബിസിസിഐയുടെ ഇടപെടൽ.
‘‘ഈ രീതി അവസാനിപ്പിച്ചില്ലെങ്കിൽ ഇതു വലിയ പ്രശ്നങ്ങൾക്കു കാരണമാകും. ഐപിഎൽ ടീം ബസുകൾ കാമുകിമാർക്കു വേണ്ടി കാത്തുനിൽക്കുകയാണ്. താരങ്ങൾക്കൊപ്പം ഒരേ ഹോട്ടലിലാണ് അവർ താമസിക്കുന്നത്.’’– ബിസിസിഐയിലെ ഒരു ഉന്നതൻ മാധ്യമങ്ങളോടു പറഞ്ഞു. ‘ഔദ്യോഗികമായി പ്രഖ്യാപിച്ച’ പങ്കാളികൾ ആയതിനാല്‍ അഴിമതി വിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥരും താരങ്ങളുടെ കാമുകിമാരെ തടയുന്നില്ല.
‘‘എവിടെയാണ് ഔദ്യോഗിക കാമുകി നിയമം ഉള്ളതെന്ന് എനിക്ക് അറിയില്ല. ബിസിസിഐയുടെ ഔദ്യോഗിക നയങ്ങളിലൊന്നും ഇങ്ങനെയൊരു പരാമർശമില്ല. ഭാര്യമാർക്കും കുടുംബാംഗങ്ങൾക്കും താരങ്ങള്‍ക്കൊപ്പം താമസിക്കാൻ അനുവാദമുണ്ട്. കാമുകിമാർ തോന്നിയപോലെ താരങ്ങൾക്കൊപ്പം കഴിയുന്നതിനെതിരെ അന്വേഷണം വേണം.’’– ബിസിസിഐ പ്രതിനിധി വ്യക്തമാക്കി. ബിസിസിഐയുടെ അടുത്ത യോഗത്തിൽ ഇക്കാര്യം ചർച്ചയാകുമെന്നാണു വിവരം. ഐപിഎലിനു പുറമേ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ യാത്രകളിലും നിയന്ത്രണം കർശനമാക്കാനാണ് ബിസിസിഐ നീക്കം.
English Summary:







English (US) ·