മുംബൈ ∙ 2023ൽ ഇന്ത്യ ഏഷ്യാ കപ്പ് ട്രോഫി ഉയർത്തിയപ്പോൾ, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ആ ട്രോഫി നേരെ നൽകിയത് ഒരു മധ്യവയസ്കന്റെ കൈകളിലേക്കാണ്. ശേഷം രോഹിത് ശർമയും വിരാട് കോലിയും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളെല്ലാം ചുറ്റും നിന്നു. അദ്ദേഹം അഭിമാനത്തോടെ ട്രോഫി ആകാശത്തേക്കുയർത്തി. അതോടെ എല്ലാവരും അന്വേഷിച്ചു തുടങ്ങി. ആരാണ് അയാൾ? എന്തിനാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ട്രോഫി അദ്ദേഹത്തിന്റെ കൈകളിലേക്കു നൽകിയത്? ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം ലളിതമാണ്. അദ്ദേഹത്തിന്റെ പേര് ഡി.രാഘവേന്ദ്ര, ഇന്ത്യൻ താരങ്ങളുടെ സ്വന്തം ‘രഘു ഭയ്യ’.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ത്രോഡൗൺ സ്പെഷലിസ്റ്റുകളിലൊരാളാണ് രഘു. നെറ്റ്സിൽ പ്രാക്ടീസ് ചെയ്യുന്ന ഇന്ത്യൻ ബാറ്റർമാർക്കു വലിയൊരു സ്പൂണിനു സമാനമായ റോബോ ആം എന്ന ഉപകരണം ഉപയോഗിച്ച് പന്തെറിഞ്ഞു കൊടുക്കുകയാണ് ജോലി. കൈ കൊണ്ടു പന്തെറിയുന്നതിനെക്കാൾ വൈദഗ്ധ്യം വേണ്ട കാര്യം. ഇന്ത്യൻ ടീമിനൊപ്പമുള്ള മൂന്ന് ത്രോഡൗൺ സ്പെഷലിസ്റ്റുകളിൽ ഒരാളാണ് രഘു. ശ്രീലങ്കക്കാരൻ നുവാൻ സെനവിരത്‌നെ, ഇന്ത്യക്കാരൻ ദയാനന്ദ് ഗരാനി എന്നിവരാണ് മറ്റുള്ളവർ. ഇക്കൂട്ടത്തിൽ സീനിയർ രഘു തന്നെ. ഒരു പതിറ്റാണ്ടിലേറെയായി ടീമിനൊപ്പമുണ്ട് അദ്ദേഹം. ഇന്ത്യൻ ക്രിക്കറ്റ് ടീം തുടർച്ചയായ രണ്ടാം തവണയും ട്വന്റി20 ലോകകപ്പ് ഉയർത്തിയതോടെ ഈ വിജയത്തിനു പിന്നിലെ ‘അദൃശ്യ നായകനിൽ’ ഒരാളായ രഘുവിനും അഭിനന്ദനപ്രവാഹമാണ്.
കഴിഞ്ഞവർഷം നടന്ന ഏഷ്യാ കപ്പ് ടൂർണമെന്റിനിടെ ഇന്ത്യൻ ഡ്രസിങ് റൂമിൽ രഘു പറഞ്ഞ ആ മോട്ടിവേഷനൽ വാചകവും ലോകകപ്പ് വിജയത്തിനു പിന്നാലെ വീണ്ടും വൈറലായി. ‘‘പ്രതിഭ ദൈവദത്തമാണ്, വിനീതനായിരിക്കുക; പ്രശസ്തി മനുഷ്യൻ നൽകുന്നതാണ്, നന്ദിയുള്ളവരാകുക; ഏകാഗ്രത സ്വയം ആർജ്ജിക്കുന്നതാണ്, ജാഗ്രത പാലിക്കുക. പ്രചോദനം താൽക്കാലികമാണ്, അച്ചടക്കം ശാശ്വതമാണ്.’’ (Talent is God given, beryllium humble; fame is antheral given, beryllium thankful, attraction is selfgiven, beryllium precise very careful. information is temperory, subject is permanent)
∙ ആരാണ് രാഘവേന്ദ്ര?കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലുള്ള കുമതയിലാണ് രഘു ജനിച്ചത്. സ്കൂൾ അധ്യാപകനായിരുന്ന രഘുവിന്റെ അച്ഛന് മകന്റെ ക്രിക്കറ്റ് പ്രേമത്തോട് വലിയ താൽപര്യമില്ലായിരുന്നു. ഇതോടെ തന്റെ ക്രിക്കറ്റ് മോഹം യാഥാർഥ്യമാക്കാൻ കയ്യിൽ വെറും 21 രൂപയുമായാണ് രഘു വീടുവിട്ടിറങ്ങിയത്. ഹുബ്ലിയിലെത്തിയ അദ്ദേഹം താമസിക്കാൻ ഒരിടമില്ലാതെ ബസ് സ്റ്റാൻഡുകളിലും ക്ഷേത്രങ്ങളിലും ഒടുവിൽ ഒരു ശ്മശാനത്തിൽ വരെ അന്തിയുറങ്ങി.
ഒരു ബോളറായി പേരെടുക്കണമെന്നായിരുന്നു രഘുവിന്റെ സ്വപ്നം. ഹുബ്ലിയിൽ നടന്ന ഒരു ട്രയൽസിൽ മികച്ച പ്രകടനം നടത്തിയ അദ്ദേഹത്തിന് കർണാടക ടീമിലേക്ക് വിളിയെത്തി. എന്നാൽ നിർഭാഗ്യവശാൽ കൈക്ക് പറ്റിയ ഒരു പരുക്ക് അദ്ദേഹത്തിന്റെ മോഹങ്ങൾ തല്ലിക്കെടുത്തി. എങ്കിലും ക്രിക്കറ്റിനെ കൈവിടാൻ രഘു തയാറായിരുന്നില്ല. ഒരു സുഹൃത്തിന്റെ സഹായത്തോടെ ഹുബ്ലിയിൽനിന്ന് ബെംഗളൂരുവിലെത്തി. പിന്നീട് അദ്ദേഹം ബെംഗളൂരുവിലെ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റിലും നാഷനൽ ക്രിക്കറ്റ് അക്കാദമിയിലും (എൻസിഎ) പ്രതിഫലം പോലും വാങ്ങാതെ ജോലി ചെയ്തു. ബോളിങ് മെഷീനും റോബോ ആമും ഉപയോഗിച്ചു കളിക്കാർക്ക് പന്തെറിഞ്ഞു നൽകുന്നതിൽ അദ്ദേഹത്തിന്റെ വേഗതയും കൃത്യതയും ശ്രദ്ധിക്കപ്പെട്ടു.
Virat Kohli erstwhile said, "facing Raghu's 150kmph deliveries successful the nets makes the fastest bowlers look similar mean pacers during matches."
- Raghu, Team India's Throwdown Specialist! pic.twitter.com/pPYSDfEvmZ
കർണാടകയുടെ മുൻ വിക്കറ്റ് കീപ്പറും സെലക്ഷൻ കമ്മിറ്റി അംഗവുമായ തിലക് നായിഡുവാണ്, രഘുവിനെ മുൻ ഇന്ത്യൻ താരമായ ജവഗൽ ശ്രീനാഥിന് പരിചയപ്പെടുത്തുന്നത്. രാഘവേന്ദ്രയുടെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവായിരുന്നു ഇത്. ശ്രീനാഥിന്റെ ശുപാർശയിൽ കർണാടക രഞ്ജി ടീമിന്റെ സപ്പോർട്ട് സ്റ്റാഫിൽ രഘുവിനെ ഉൾപ്പെടുത്തി. ഇതിനിടെ എൻസിഎയിലും സേവനമനുഷ്ഠിച്ച രഘു, ബിസിസിഐയുടെ ലെവൽ-1 കോച്ചിങ് കോഴ്സ് പൂർത്തിയാക്കി. പരിശീലനത്തിനായി എത്തുന്ന ഇന്ത്യൻ ടീം ക്രിക്കറ്റ് താരങ്ങളുടെ പ്രിയങ്കരനായി അദ്ദേഹം മാറി. സച്ചിൻ തെൻഡുൽക്കറുടെ ശുപാർശ പ്രകാരമാണ് 2011ൽ രഘു ഇന്ത്യൻ ടീമിന്റെ പരിശീലന സഹായിയായി നിയമിതനാകുന്നത്.
∙ താരങ്ങളുടെ സ്വന്തം ‘രഘു ഭയ്യ’ഒന്നര പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ടീമിനൊപ്പമുള്ളയാളാണ് രഘു. എന്നാൽ പലപ്പോഴും ആ പേര് ചർച്ചകളിൽ വരാറില്ല. അതു തന്നെയാണ് ആ വ്യക്തിയുടെ മഹത്വവും. രാജ്യം മുഴുവൻ ആഘോഷിക്കുന്ന വിജയങ്ങളിൽ നിർണായക പങ്കുവഹിക്കുമ്പോഴും എല്ലാം ബഹളങ്ങളിൽനിന്നും ഒഴിഞ്ഞുനിൽക്കുന്നു. എങ്കിലും ഇന്ത്യൻ ടീമിലെ മിക്ക താരങ്ങളും ‘രഘു ഭായ്’യെ വാനോളം പുകഴ്ത്താറുണ്ട്.
എം.എസ്.ധോണി: ‘ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏക വിദേശ പേസർ’ എന്നാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി രഘുവിനെ ഒരിക്കൽ വിശേഷിപ്പിച്ചത്. രഘുവിന്റെ ത്രോഡൗണുകളിലെ ബൗൺസും സ്വിങ്ങുമെല്ലാം കണ്ടായിരുന്നു അത്.
വിരാട് കോലി: ‘‘2013ന് ശേഷം പേസ് ബോളിങ്ങിനെ നേരിടുന്നതിൽ ഇന്ത്യൻ ടീമിനുണ്ടായ പുരോഗതിക്ക് കാരണം രഘുവാണ്. നെറ്റ്സിൽ രഘുവിന്റെ 150 കിലോമീറ്റർ വേഗതയിലുള്ള പന്തുകളെ നേരിടുന്നത്, മത്സരങ്ങളിൽ ഏറ്റവും വേഗതയേറിയ ബോളർമാരെ മീഡിയം പേസർമാരായി തോന്നിപ്പിക്കും’’
ശുഭ്മൻ ഗിൽ: ‘‘രാജ്യാന്തര ക്രിക്കറ്റിലെ ഏതൊരു ബോളറെക്കാളും കൂടുതൽ വിക്കറ്റുകൾ നെറ്റ്സിൽ രഘു ഭയ്യ എടുത്തിട്ടുണ്ട്’’
മുൻ കോച്ച് രവി ശാസ്ത്രി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹൃദയമിടിപ്പ്
2024ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചറി നേടിയ ശേഷം ഡ്രസിങ് റൂമിൽ തിലക് വർമ, രഘുവിന്റെ അദ്ദേഹത്തിന്റെ കാൽതൊട്ട് വന്ദിച്ചതിന്റെ ദൃശ്യങ്ങൾ സമുഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇക്കഴിഞ്ഞ ലോകകപ്പ് വിജയത്തിനു പിന്നാലെ, പ്ലെയർ ഓഫ് ദ് ടൂർണമെന്റായ മലയാളി താരം സഞ്ജു സാംസണും രഘുവിനൊപ്പം സെൽഫി എടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും വൈറലായി.
Sanju Samson giving a selfie to Raghu and hugging the groundsman, portion his woman holds his POT trophy.
A down-to-earth cricketer with large character.
What a bully motion by Sanju Samson. 🇮🇳🏆 pic.twitter.com/lSaBqpd4sS
∙ എന്തും ചെയ്യുംതന്റെ ‘തസ്തിക’യിൽ മാത്രം ഒതുങ്ങി നിൽക്കുന്നയാളല്ല രഘു. 2022 ട്വന്റി20 ലോകപ്പിൽ ഇന്ത്യ–ബംഗ്ലദേശ് മത്സരത്തിനിടെ മഴ പെയ്തപ്പോൾ രഘു ഒരു ബ്രഷുമായി ഗ്രൗണ്ടിലേക്ക് ഓടിയെത്തി. മഴ പെയ്തു കുതിർന്ന പിച്ചിൽ ഇന്ത്യൻ താരങ്ങൾ വഴുതി വീഴരുതെന്ന് കരുതി അവരുടെ ഷൂ തുടച്ചു കൊടുക്കാനായിരുന്നു അത്. രഘുവിന്റെ ഈ സേവനം ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. മാത്രമല്ല, ടീമിന്റെ യാത്രയ്ക്കിടെയുള്ള ബോർഡിങ് പാസുകൾ ക്രമീകരിക്കുക, താരങ്ങളുടെ ബാഗുകൾ കൃത്യമായി അടുക്കിവയ്ക്കുക തുടങ്ങിയ കാര്യങ്ങളിലും അദ്ദേഹം സഹായിക്കാറുണ്ട്.
ഇന്ത്യൻ ടീമിലെ ഏറ്റവും സീനിയർ മെമ്പർമാരിലൊരാളായ രഘുവിന്റെ സേവനങ്ങൾ ബിസിസിഐയും കാണാതെ പോയില്ല. 6 ലക്ഷം രൂപ വാർഷിക പ്രതിഫലമുണ്ടായിരുന്ന അദ്ദേഹത്തിന് ഇപ്പോൾ ലഭിക്കുന്നത് പ്രതിവർഷം 20 മുതൽ 30 ലക്ഷം രൂപ വരെയാണ്! ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ബിസിസിഐ പ്രഖ്യാപിച്ച് 131 കോടി രൂപ പാരിതോഷികത്തിലെ ഒരു പങ്കും രഘുവിനുള്ളതാണ്.
English Summary:







English (US) ·