തിരിച്ചുവരവ്... ഒന്നല്ല, രണ്ടു തവണ; ഡച്ച് പടയെ സമനിലയിൽ തളച്ച് ജപ്പാൻ

1 month ago 6

ജോൺ എം. ചാണ്ടി

ജോൺ എം. ചാണ്ടി

Published: June 15, 2026 03:43 AM IST Updated: June 15, 2026 07:26 AM IST

1 minute Read

 ARIC BECKER / AFP)
നെതർലൻഡ്‌സ് – ജപ്പാൻ മത്സരത്തിൽ നിന്ന് (Photo: ARIC BECKER / AFP)

ഡാളസ് ∙ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എഫിൽ നെതർലൻഡ്‌സിനെ സമനിലയിൽ തളച്ച് ജപ്പാൻ (2–2). രണ്ടു തവണ പിന്നിലായ ശേഷമായിരുന്നു ജപ്പാന്റെ തിരിച്ചുവരവ്. വിർജിൽ വാൻ ഡിക്ക്, ക്രൈസൻസിയോ സമ്മർവിൽ എന്നിവർ നെതർലൻഡ്‌സിനെ മുന്നിലെത്തിച്ചപ്പോൾ കെയ്‌റ്റോ നകാമുറ, ഡൈച്ചി കമദ എന്നിവർ ജപ്പാനു വേണ്ടി സമനില ഗോൾ നേടി. രണ്ടാം പകുതിയിലാണ് നാലു ഗോളും പിറന്നത്.

What you should work next

ആദ്യ പകുതിയിൽ 59 ശതമാനം പന്തടക്കം പ്രകടിപ്പിച്ച ഡച്ച് പട, ഡോണിയൽ മലനിലൂടെ രണ്ട് അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളാക്കാനായില്ല. പ്രതിരോധത്തിലെ അച്ചടക്കവും ഗോൾ കീപ്പർ സിയോൺ സുസുക്കിയുടെ മികവും നെതർലൻഡ്‌സിന് ഗോൾ നിഷേധിച്ചു. തുടക്കത്തിൽ ആക്രമണത്തിലൂന്നിയ നീക്കങ്ങൾക്ക് വൈമുഖ്യം കാട്ടിയ ജപ്പാൻ ആദ്യ 45 മിനിറ്റിന്റെ അവസാന നിമിഷങ്ങളിൽ ഡച്ച് ബോക്സിലേക്ക് പാഞ്ഞെത്തി. കെയിറ്റോ നകാമുറയും അയസെ ഉവേദയും നെതർലൻഡ്‌സിനെ സമ്മർദ്ദത്തിലാക്കി. ഇതിനിടെ ലീഡ് പിടിക്കാനുള്ള രണ്ട് സുവർണാവസരങ്ങൾ ജപ്പാൻ നഷ്ടപ്പെടുത്തി.

What you should work next

ഏതാനും നീക്കങ്ങൾ ഒഴിച്ചുനിർത്തിയാൽ പൊതുവേ വിരസമായ ആദ്യ പകുതിക്ക് ശേഷം ഉണർവുള്ള നീക്കങ്ങൾക്കാണ് രണ്ടാം പകുതി സാക്ഷ്യം വഹിച്ചത്. 50 ാം മിനിറ്റിൽ ഡച്ച് പട ആദ്യ ഗോൾ കണ്ടെത്തി. റയാൻ ഗ്രാവെൻബെർച്ചിന്റെ ഫ്രീകിക്കിൽ ഉയർന്നുവന്ന പന്ത് പ്രതിരോധ താരം വിർജിൽ വാൻ ഡിക്ക് ഹെഡ് ചെയ്തത് ജപ്പാൻ ഗോൾ കീപ്പർ സിയോൺ സുസുക്കിയെ മറികടന്ന് പോസ്റ്റിൽ പതിച്ചു. ഏഴു മിനിറ്റുകൾക്കപ്പുറം ജപ്പാൻ ഗോൾ മടക്കി. താക്കോഫുസ കുബോ ഡച്ച് ബോക്സിനുള്ളിൽ നിന്ന് നൽകിയ പാസ് സ്വീകരിച്ച കെയ്‌റ്റോ നകാമുറ ഗോൾകീപ്പർ ബാർട്ട് വെർബ്രൂഗൻ നോട്ടിനിൽക്കെ വലയിലെത്തിച്ചു.

What you should work next

64 ാം മിനിറ്റിൽ റയാൻ ഗ്രാവൻബർച്ചിന്റെ അസിസ്റ്റിൽ ഇടതുകാൽ വോളിയിലൂടെ ക്രൈസൻസിയോ സമ്മർവിൽ നെതർലൻഡ്‌സിനെ വീണ്ടും മുന്നിലെത്തിച്ചു. നെതർലൻഡ്‌സ് ജയത്തിലേക്കെന്ന് ഏറെക്കുറേ ഉറപ്പിച്ച നിമിഷത്തിൽ ജപ്പാന്റെ സമനില ഗോളെത്തി. പകരക്കാരനായി ഇറങ്ങിയ ഡൈച്ചി കമദയാണ് നിശ്ചിത സമയം അവസാനിക്കാൻ രണ്ടു മിനിറ്റ് മാത്രം ശേഷിക്കെ ജപ്പാന് സമനില വീണ്ടെടുത്തത്. വലതുവശത്ത് നിന്നുള്ള കോർണർ കിക്ക് സ്വീകരിച്ച് കൊക്കി ഒഗാവ നൽകിയ പാസ് ഡൈച്ചി കമദ വലയിലെത്തുകയുമായിരുന്നു.

English Summary:

FIFA World Cup Football 2026 Group F Netherlands vs Japan lucifer unrecorded updates

Read Entire Article