തിരിഞ്ഞുനടന്ന് ആക്രോശം, റൺ-അപ് മാർക്കർ വലിച്ചെറിഞ്ഞു, ചവിട്ടിതെറിപ്പിച്ചു; കട്ടക്കലിപ്പിൽ ബുമ്ര– വിഡിയോ

1 month ago 8

ഓൺലൈൻ ഡെസ്‌ക്

Published: April 18, 2026 11:27 AM IST

1 minute Read

ആർസിബിക്കെതിരായ മത്സരത്തിൽ സ്പെൽ എറിഞ്ഞശേഷം രോഷത്തോടെ വരുന്ന ജസ്‌പ്രീത് ബുമ്ര. X/@deepu_drops
ആർസിബിക്കെതിരായ മത്സരത്തിൽ സ്പെൽ എറിഞ്ഞശേഷം രോഷത്തോടെ വരുന്ന ജസ്‌പ്രീത് ബുമ്ര. X/@deepu_drops

ബെംഗളൂരു∙ ഐപിഎലില്‍ മോശം അവസ്ഥയിലൂടെയാണ് ലോകോത്തര ബോളറായ ജസ്പ്രീത് ബുമ്ര കടന്നുപോകുന്നത്. മുംബൈ ഇന്ത്യൻസ് പേസർക്ക് സീസണിൽ ഇതുവരെ ഒരു വിക്കറ്റ് പോലും വീഴ്ത്താനായിട്ടില്ല. ലോകോത്തര ബാറ്റർമാരെ വിറപ്പിച്ച ബുമ്ര ഐപിഎലിലെ അഞ്ചു മത്സരങ്ങളില്‍നിന്ന് 164 റണ്‍സാണ് വഴങ്ങിയത്. മൈതാനത്ത് പൊതുവെ ശാന്തനായി കാണുന്ന ബുമ്ര ചൂടായ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറല്‍. ഏപിൽ 12നു റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ ബുമ്ര രോഷത്തോടെ പ്രതികരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

നാലോവർ സ്പെല്ലിന് ശേഷം ശേഷം തിരികെ വരുന്ന ബുമ്ര ദേഷ്യത്തോടെ താഴേയ്ക്കു കുനിഞ്ഞ് ആക്രോഷിക്കുന്നതും റൺ-അപ് മാർക്കർ വലിച്ചെറിയുകയും നിരാശയോടെ മൈതാനത്ത് ചവിട്ടിത്തെറിപ്പിക്കുന്നതുമാണ് വിഡിയോയിലുള്ളത്. മത്സരത്തിലാകെ നാല് ഓവറിൽ 35 റൺസാണ് ബുമ്ര വഴങ്ങിയത്. മത്സരം 18 റൺസിന് ആർസിബി വിജയിക്കുകയും ചെയ്തു. പഞ്ചാബ് കിങ്സിനെതിരെ നടന്ന അടുത്ത മത്സരത്തില്‍ ബുമ്ര തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നു. പക്ഷോ നാലോവറില്‍ 41 റണ്‍സാണ് താരം വഴങ്ങിയത്.

ബുമ്രയുടെ ഐപിഎല്‍ കരിയറിലെ മോശം പ്രകടനമാണ് ഇത്തവണത്തേത്. പവര്‍പ്ലേയില്‍ 8, മധ്യ ഓവറുകളില്‍ 8.68, ഡെത്ത് ഓവറുകളില്‍ 9.5 എന്നിങ്ങനെയാണ് ബുമ്രയുടെ ഇക്കോണമി. യോര്‍ക്കര്‍, ഓഫ് കട്ടര്‍ ബോളുകളെറിഞ്ഞ് മുന്‍ സീസണുകളില്‍ 60 ശതമാനം വിക്കറ്റ് നേടിയ ബുമ്ര ഇത്തവണ സ്ലോബോളുകളാണ് കൂടുതല്‍ പരീക്ഷിച്ചത്. ഇത് ബുമ്രയുടെ പ്രകടനം മോശമാകാനുള്ള കാരണമാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്.

Jasprit Bumrah looked visibly frustrated, kicking the crushed and adjacent picking up his run-up marker and throwing it distant successful choler aft going wicketless successful his 4 overs against RCB.

Meanwhile, immoderate radical are calling him a “snake,” but successful reality, Bumrah is conscionable hopeless for a… pic.twitter.com/zxSGQg9NCE

— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) April 17, 2026

സ്ലോ ബോളുകള്‍ അമിതമായി ഉപയോഗിക്കുന്നതാണ് താരത്തിന് വിനയാകുന്നത് എന്നാണ് ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്. ‘‘ബുമ്രയില്‍ നിന്നും വിക്കറ്റ് വരേണ്ടത് പ്രധാനമാണ്. അദ്ദേഹത്തിന്‍റെ ഫോമില്‍ പ്രശ്നങ്ങളില്ല. പക്ഷേ, ബുമ്രയുടെ പന്തിന്‍റെ ശരാശരി വേഗത 130 മണിക്കൂറിൽ 13 കി.മീ ആണ്. ഫാസ്റ്റ് ഡെലിവറികളുടെ എണ്ണം കൂട്ടുകയും സ്ലോവർ ബോളുകളുടെ ശതമാനം കുറയ്ക്കുകയും ചെയ്താതാല്‍ ഫലം ഉണ്ടാകും.’’– ഇര്‍ഫാന്‍ പഠാൻ പറയുന്നു.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@deepu_dropsൽ നിന്ന് എടുത്തതാണ്

English Summary:

Jasprit Bumrah is experiencing a hard IPL season, failing to instrumentality a azygous wicket successful his matches truthful far. This uncharacteristic struggle, adjacent starring to disposable vexation connected the field, has go a large talking point.

Read Entire Article