Published: April 21, 2026 10:03 AM IST Updated: April 21, 2026 10:28 AM IST
2 minute Read
അഹമ്മദാബാദ്∙ തിലക് വർമയോട് മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ അൽപം ചൂടായി പറഞ്ഞത് എന്താകും? എന്തു തന്നെയായാലും അതു ഫലിച്ചു! 22 പന്തിൽ 19 റൺസുമായി ക്രീസിൽ തുഴഞ്ഞുനിന്ന തിലക് വർമ പിന്നീടുള്ള 23 പന്തിൽ നേടിയത് 82 റൺസ്. ഫോമില്ലായ്മയുടെ പേരിൽ വിമർശനങ്ങളേറെ കേട്ട, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ ആരാധകർ വരെ കൂകി വിളിച്ച തിലക് വർമയുടെ ഉയിർത്തെഴുന്നേൽപിന്റെ കാഴ്ച്‌ചയായിരുന്നു അത്. 45 പന്തിൽ സെഞ്ചറി (101*) തികച്ച തിലകിന്റെ മികവിൽ മികച്ച ടോട്ടൽ നേടിയ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെതിരെ നേടിയത് 99 റൺസ് വിജയം.
സ്കോർ: മുംബൈ 20 ഓവ റിൽ 5ന് 199, ഗുജറാത്ത് 15.5 ഓവറിൽ 100 ഓൾഔട്ട് തിലക് വർമയാണു പ്ലെയർ ഓഫ് ദ് മാച്ച്. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ 7-ാം സ്ഥാനത്തെത്തി. ബോളിങ്ങിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞ മുംബൈയ്ക്ക് ബാറ്റിങ് ലൈനപ്പിൽ തിലക് വർമ ഫോമിലേക്കുയർന്നതും നേട്ടമാണ്.
200 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് ആദ്യ പന്തിൽ സായ് സുദർശനെ നഷ്ടമായി. ജസ്പ്രീത് ബുമ്രയ്ക്ക് ഈ സീസണിലെ ആദ്യ വിക്കറ്റ്. അതൊരു തുടക്കമായിരുന്നു. രണ്ടാം ഓവറിൽ ജോസ് ബട്‌ലറിനെ (5) ഹാർദിക് പാണ്ഡ്യ എൽബിഡബ്ല്യുവിൽ കുരുക്കി. ഷെർഹെയ്ൻ റുതർഫോർഡിനു പകരം ഇംപാക്ട് സബ് ആയി ഇറങ്ങിയ മീഡിയം പേസർ അശ്വനി കുമാറിന്റെറെ ഊഴമായിരുന്നു പിന്നീട്. ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (14), രാഹുൽ തെവാത്തിയ (8), ഷാറൂഖ് ഖാൻ (17), റാഷിദ് ഖാൻ (4) എന്നിവരുടെ വിക്കറ്റുകൾ അശ്വനി കുമാർ വീഴ്ത്തി. 4 ഓവറിൽ 24 റൺസ് വഴങ്ങി 4 വിക്കറ്റു നേടിയ അശ്വനി കുമാറിനു പുറമേ 3 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ജസ്പ്രീത് ബുമയും ബോളിങ്ങിൽ തിളങ്ങി.
∙ തിലകിനെ ‘നിർത്തിപ്പൊരിച്ചു’നേരത്തേ, 14-ാം ഓവറിനു ശേഷം സ്ട്രാറ്റജിക് ടൈം ഔട്ടിന്റെ നേരത്തായിരുന്നു തിലക് വർമയോട് ഹാർദിക് പാണ്ഡ്യ എന്തോ കടുപ്പത്തിൽ സംസാരിക്കുന്നത് ടിവി ക്യാമറകൾ കണ്ടെത്തിയത്. ഒന്നും പ്രതികിക്കാതെ തിലക് ഇതു കേട്ടു നിൽക്കുന്നതും കാണാമായിരുന്നു. ബ്രേക്കിനു ശേഷം മറ്റൊരു തിലക് വർമയായിരുന്നു ക്രീസിൽ പ്രസിദ്ധ് കൃഷ്ണയുടെ അടുത്ത ഓവറിൽ 19, അശോക് ശർമയുടെ ഓവറിൽ 26. ഈ സീസണിൽ ഇതുവരെയുള്ള 5 ഇന്നിങ്‌സുകളിൽ ആകെ 43 റൺസ് മാത്രം നേടാൻ സാധിച്ചതിന്റെ വിഷാദങ്ങളെല്ലാം ഗാലറിയിലേക്കു പറത്തിയ ബാറ്റിങ്.
അതുവരെ തിലകിനെ കൂവിയ കാണികൾ തീരാക്കയ്യടി മേളം തീർത്തു 8 ഫോറുകളും 7 സിക്‌സറുകളും അടങ്ങിയ ഇന്നിങ്‌സ്. 20-ാം ഓവറി ലെ അവസാന പന്തിൽ പ്രസിദ്ധ് കൃഷ്ണയെ ബൗണ്ടറിയടിച്ചാണു തിലക് സെഞ്ച്വറി തികച്ചത്. അതിനു ശേഷം ഹെൽമെറ്റും ഗ്ലൗസും ഊരിയ തിലക് ഒരു ചെവി അടച്ചുപിടിച്ച് ആകാശത്തേക്കു വിരലുകളുയർത്തി, ഇതുവരെ തന്നെ വിമർശിച്ചുവർക്കുള്ള മറുപടി എന്ന മട്ടിൽ!
ഐപിഎലിൽ മുംബൈ ഇന്ത്യൻസ് താരത്തിന്റെ വേഗതയേറിയ സെഞ്ചറിയുടെ റെക്കോർഡിൽ സനത് ജയസൂര്യയ്ക്കൊപ്പം എത്തി തിലക് വർമ. 2008ൽ ചെന്നൈയ്ക്കെതിരെയാണ് ജയസൂര്യ 45 പന്തിൽ സെഞ്ചറി നേടിയത്. മത്സരശേഷം ഹാർദിക് തന്നോട് ചൂടായതാണെന്നു തിലകും സമ്മതിച്ചു. ‘‘ഭയ്യാ, ശാന്തനാകൂ, എനിക്ക് കളിയിൽ ശ്രദ്ധിക്കണം, ഉറപ്പായും അതു ചെയ്യും’ എന്നാണ് മറുപടി നൽകിയതെന്നും തിലക് പറഞ്ഞു.
Ques 🎙️: During the time-out, what was Hardik Pandya saying to you? He was looking ace animated!
Tilak 🗣️ : He was shouting astatine me, (“Tu karega, tu karke dikhayega!”)
Then I told him, “Bhaiya, delight calm down a bit. I privation to absorption connected the game, and yes, I’ll bash it, don’t… pic.twitter.com/3VWQCXIjZc
ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാദയുടെ ബോളിങ് മികവിൽ പവർപ്ലേയിൽ 46 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത ഗുജറാത്ത് ടൈറ്റൻസ് പ്രതീക്ഷിക്കാത്ത റണ്ണൊഴുക്കായിരുന്നു അവസാന ഓവറുകളിൽ സംഭവിച്ചത്. ഏഴാം ഓവറിലെ 5-ാം പന്തിൽ 50 റൺസ് പിന്നിട്ട മുംബൈ 14-ാം ഓവറിൽ 100 കടന്നു. പിന്നീടുള്ള 6 ഓവറിൽ 99 റൺസ് കൂടി നേടാൻ മുംബൈയ്ക്കു വഴിയൊരുക്കിയത് തിലക് വർമയുടെ ബാറ്റിങ് വെടിക്കെട്ടാണ്.
English Summary:







English (US) ·