തിളങ്ങി സ്മൃതി മന്ഥന, കരുത്തായി ഹർമനും ദീപ്തിയും; ഇന്ത്യ 285-ന് പുറത്ത്, ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം

1 week ago 3

ജോൺ എം. ചാണ്ടി

ജോൺ എം. ചാണ്ടി

Published: July 11, 2026 12:34 AM IST

1 minute Read

ഇംഗ്ലണ്ടിനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥനയുടെ ബാറ്റിങ് (Photo by JUSTIN TALLIS / AFP)
ഇംഗ്ലണ്ടിനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥനയുടെ ബാറ്റിങ് (Photo by JUSTIN TALLIS / AFP)

ലോഡ്സ് ∙ ഇംഗ്ലണ്ടിനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ വനിതകള്‍ 285 റൺസിന് പുറത്ത്. അർധ സെഞ്ചറി നേടിയ സ്മൃതി മന്ഥന, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ദീപ്തി ശർമ എന്നിവരുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. ആദ്യ ദിനത്തിലെ കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസെടുത്ത ഇംഗ്ലണ്ട് 264 റൺസ് പിന്നിലാണ്. രണ്ടു റൺസെടുത്ത റ്റാമി ബൗമോണ്ടിനെ ക്രാന്തി ഗൗഡ് വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. മൈയ ബൂഷിയർ (17 റൺസ്), ഹെതർ നൈറ്റ് (1) എന്നിവരാണ് ക്രീസിൽ.

നേരത്തെ, ഇന്ത്യൻ ഇന്നിങ്‌സിൽ സ്മൃതി മന്ഥന 83 റൺസെടുത്തപ്പോൾ ഹർമൻപ്രീത് കൗർ 58 റൺസും ദീപ്തി ശർമ 57 റൺസുമെടുത്തു. 35 റൺസെടുത്ത് ജമീമ റോഡ്രീഗസിനെ ഇസ്സി വോങ് ബൗൾ‌ഡാക്കി. റിച്ച ഘോഷ് (13), സ്നേഹ് റാണ (13), യാത്സിക ഭാട്യ (12), ഷെഫാലി വർമ (0), സയാലി സത്ഘരെ (1), ക്രാന്തി ഗൗഡ് (1) എന്നിവർക്ക് തിളങ്ങാനായില്ല. മൂന്നു റൺസോടെ ശ്രീചരണി പുറത്താകാതെ നിന്നു.

സ്മൃതി മന്ഥന - ജമീമ റോഡ്രീഗസ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടും (64 റൺസ്), സ്മൃതി - ഹർമൻപ്രീത് കൗർ നാലാം വിക്കറ്റ് കൂട്ടുകെട്ടുമാണ് (89 റൺസ്) ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഏഴാം വിക്കറ്റിൽ സ്നേഹ് റാണയും ദീപ്തി ശർമയും ചേർന്ന് 45 റൺസെടുത്തു. ഇംഗ്ലണ്ടിനു വേണ്ടി സോഫി എക്ലെസ്റ്റൻ മൂന്നും ലോറൻ ഫിലെർ, ഇസ്സി വോങ്, മാഡി വില്ലേഴ്സ് എന്നിവർ രണ്ടു വിക്കറ്റ് വീതവും ലോറൻ ബെൽ ഒരു വിക്കറ്റുമെടുത്തു. 

English Summary:

Indian women's cricket squad scored 285 successful their one-off Test against England astatine Lord's. Key performers included Smriti Mandhana, Harmanpreet Kaur, and Deepti Sharma, who each scored half-centuries, with Mandhana starring the complaint with 83 runs. England finished time 1 astatine 21/1, trailing by 264 runs.

Read Entire Article