തീപ്പൊരി ബാറ്റർക്ക് തീവില! 15–ാം വയസ്സിൽ ഒരു ‍‘ഡീലിന്’ വാങ്ങുന്നത് ഒരു കോടിയിലേറെ, ഇതിനകം സമ്പാദിച്ചത് കോടികൾ

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: August 11, 2026 09:08 PM IST

1 minute Read

വൈഭവ് സൂര്യവംശി (AP Photo/Dave Thompson)
വൈഭവ് സൂര്യവംശി (AP Photo/Dave Thompson)

മുംബൈ∙ കുതിച്ചുയർന്ന് ഇന്ത്യൻ ക്രിക്കറ്റിലെ ‘സെൻസേഷനൽ ടോപിക്’ വൈഭവ് സൂര്യവംശിയുടെ മാർക്കറ്റ് മൂല്യം. 15–ാം വയസ്സിൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ വൈഭവ് ഇന്ത്യയ്ക്കായി ക്രിക്കറ്റ് കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന സച്ചിന്‍ തെൻഡുൽക്കറുടെ റെക്കോർഡ് തകർത്തിരുന്നു. ട്വന്റി20 ഫോര്‍മാറ്റിൽ ഫോം കണ്ടെത്തിയതോടെ ഏകദിന, ടെസ്റ്റ് ടീമുകളിലും താരത്തിന് അവസരം നൽകണമെന്ന ആവശ്യവും ശക്തമായിക്കഴിഞ്ഞു. റെഡ് ബോൾ ക്രിക്കറ്റിലും താരത്തെ സജീവമാക്കുക ലക്ഷ്യമിട്ട് ദുലീപ് ട്രോഫിയിൽ വെസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായി വൈഭവിനെ നിയമിച്ചിരുന്നു. വൈഭവിനെ തങ്ങളുടെ ബ്രാൻഡിന്റെ ഭാഗമാക്കാൻ രാജ്യത്തെ ബിസിനസ് ശൃംഖലകളും കാത്തിരിക്കുകയാണ്. അതിനിടെയാണ് ഒരു ഡീലിനായി വൈഭവ് ഒരു കോടി രൂപയിലേറെയാണു വാങ്ങുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്.

What you should work next

ഇന്ത്യൻ ടീമിൽ ആറു മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള വൈഭവ് സൂര്യവംശിക്ക് ഇതിനകം ഏഴു മുതൽ 10 കോടി രൂപവരെ വരുമാനം ലഭിച്ചിട്ടുണ്ടെന്നാണു വിവരം. ഐപിഎല്‍ സാലറി, മാച്ച് ഫീ, ആഭ്യന്തര ക്രിക്കറ്റിലെ പ്രതിഫലം, പരസ്യവരുമാനം എല്ലാം ചേർത്താണ് ഇത്. 15 വയസ്സു മാത്രം പ്രായമുള്ള താരം ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി, വളരെ കുറവ് പരസ്യങ്ങൾ മാത്രമാണു നിലവിൽ സ്വീകരിക്കുന്നത്. കായിക മേഖലയിലെ പ്രധാനികളായ സരീൻ സ്പോർട്സാണ് വൈഭവിന്റെ ബാറ്റ് സ്പോൺസർമാർ. ഒരു വർഷത്തേക്ക് 50 ലക്ഷം രൂപയാണ് ബാറ്റ് സ്പോൺസർഷിപ്പിലൂടെ വൈഭവ് വാങ്ങുന്നത്. എസ്എസ് സ്പോർട്സ് വൈഭവ് സൂര്യവംശി എഡ‍ിഷനിലുള്ള ബാറ്റുകളും പുറത്തിറക്കിയിട്ടുണ്ട്.

ഈ വർഷം ആദ്യം കോംപ്ലാന്റെ ക്യാംപെയ്നിലും വൈഭവ് പങ്കെടുത്തിരുന്നു. യുവാക്കളെ ലക്ഷ്യം വച്ച് ഗൂഗിൾ പേ നടത്തിയ ക്യാംപെയ്ൻ, റെഡ് ബുൾ എന്നിവയുമായും വൈഭവ് സഹകരിക്കുന്നുണ്ട്. ഇതിനു പുറമേ ജാർഖണ്ഡ് ആരോഗ്യ വകുപ്പിന്റെ ബ്രാൻഡ് അംബാസഡര്‍ കൂടിയാണ് വൈഭവ് സൂര്യവംശി. 15 വയസ്സുകാരനായ വൈഭവ് സൂര്യവംശി, ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലാണ് ഇന്ത്യൻ ടീമിൽ അരങ്ങേറ്റ മത്സരം കളിച്ചത്. 15 വയസ്സും 99 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു വൈഭവിന്റെ രാജ്യാന്തര അരങ്ങേറ്റം.

What you should work next

സിംബാബ്‍വെയ്ക്കെതിരെ രണ്ട് അർധ സെഞ്ചറികളുമായി (81,50) താരം തിളങ്ങി. 13–ാം വയസ്സില്‍ രാജസ്ഥാൻ റോയൽസിൽ ചേർന്ന വൈഭവ്, ഐപിഎല്‍ ലേലത്തിൽ വിറ്റുപോകുന്ന പ്രായം കുറഞ്ഞ താരമായി. ഐപിഎൽ കളിക്കുന്ന പ്രായം കുറഞ്ഞ താരം, ഐപിഎലിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരം എന്നീ റെക്കോർഡുകളും വൈഭവ് സ്വന്തമാക്കിയിരുന്നു. ഐപിഎലിലെ അതിവേഗ സെഞ്ചറിയും വൈഭവിന്റെ പേരിലാണ്.

English Summary:

Vaibhav Suryavanshi's marketplace worth is soaring arsenic helium becomes a sensational taxable successful Indian cricket. The young cricketer, who debuted for India astatine 15, broke Sachin Tendulkar's grounds for the youngest Indian subordinate and is present attracting important marque interest, with reports suggesting helium commands implicit a crore rupees per deal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article