മുല്ലൻപുർ ∙ അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം. 300 റൺസിനും ഒരു ഇന്നിങ്സിനുമാണ് അഫ്ഗാനിസ്ഥാനെ ഇന്ത്യ തകർത്തത്. ഒന്നാം ഇന്നിങ്സിൽ 412 റൺസ് ലീഡ് വഴങ്ങി ഫോളോ ചെയ്ത അഫ്ഗാനിസ്ഥാൻ രണ്ടാം ഇന്നിങ്സിൽ 112 റൺസിന് ഓൾഔട്ടായി. വാഷിങ്ടൻ സുന്ദർ നാലു വിക്കറ്റും കുൽദീപ് യാദവ് മൂന്നു വിക്കറ്റും വീഴ്ത്തിയപ്പോൾ മാനവ് സുതാർ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
What you should work next
സ്കോർ: ഇന്ത്യ – ഒന്നാം ഇന്നിങ്സ്: 8ന് 564 ഡിക്ലയേഡ്; അഫ്ഗാനിസ്ഥാൻ –152 & 112. രണ്ടാം ഇന്നിങ്സിൽ ഓപ്പണർ സെദിഖുള്ള അടൽ (80 പന്തിൽ 42), റഹ്മാനുള്ള ഗുർബാസ് (24 പന്തിൽ 24), റഹ്മത്ത് ഷാ (16 പന്തിൽ 13) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണിത്. 2018ൽ വെസ്റ്റിൻഡീനെതിരെ ഇന്നിങ്സിനും 272 റൺസിനും നേടിയ വിജയമായിരുന്നു ഇതുവരെ ഏറ്റവും വലുത്.
∙ ‘മനോഹരം’ മാനവ്
അരങ്ങേറ്റ മത്സരം കളിച്ച ഇടംകൈ സ്പിന്നർ മാനവ് സുതാറിന്റെ ‘ആറാട്ടിന്റെ’ ബലത്തിലാണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യ കൂറ്റൻ ലീഡ് നേടിയത്. ആറു വിക്കറ്റ് വീഴ്ത്തിയ മാനവ് സുതാറാണ് അഫ്ഗാനിസ്ഥാനെ 152 റൺസിന് ഓൾഔട്ടാക്കിയത്. പ്രസിദ്ധ് കൃഷ്ണ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ വാഷിങ്ടൻ സുന്ദർ ഒരു വിക്കറ്റെടുത്തു. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 412 റൺസ് ലീഡു നേടി. ഇതോടെ അഫ്ഗാനിസ്ഥാൻ ഫോളോഓൺ ചെയ്യാൻ നിർബന്ധിതരാകുകയായിരന്നു. ആദ്യ ഇന്നിങ്സ് ഇന്ത്യ, 8ന് 564 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.
5ന് 113 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച അഫ്ഗാനിസ്ഥാന് 39 റൺസ് കൂടി ചേർക്കുന്നതിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകൾ കൂടി നഷ്ടപ്പെടുകയായിരുന്നു. അർധസെഞ്ചറി നേടിയ റഹ്മത്ത് ഷാ (60) ആണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറർ. ഇന്നു മാനവ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ പ്രസിദ്ധ്, വാഷിങ്ടൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
റൺസ് 118ൽ നിൽക്കെ അസ്മത്തുള്ള ഒമർസായ് (0) ആണ് ആദ്യം വീണത്. പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ താരം ക്ലീൻ ബോൾഡാകുകയായിരുന്നു. പിന്നാലെ ഷറഫുദ്ദീൻ അഷ്‌റഫ് (11), റഹ്മത്ത് ഷാ (60), മുഹമ്മദ് സലീം സഫി (0) എന്നിവരെ മാനവ് വീഴ്ത്തി. സിയാവുർ റഹ്മാൻ ഷെരീഫിയെ (0) വാഷിങ്ടൻ കൂടി വീഴ്ത്തിയതോടെ അഫ്ഗാൻ ഇന്നിങ്സിന് അന്ത്യമായി.
തന്റെ കന്നി ടെസ്റ്റ് ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഈ നൂറ്റാണ്ടിലെ രണ്ടാമത്തെ ഇന്ത്യൻ താരമാണ് മാനവ് സുതാർ. 2008ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അമിത് മിശ്ര (5/71) ഈ നേട്ടം കൈവരിച്ചിരുന്നു. 22 ഓവറിൽ വെറും 33 റൺസ് മാത്രം വഴങ്ങിയാണ് മാനവിന്റെ നേട്ടം. അരങ്ങേറ്റ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടുന്ന പത്താമത്തെ ഇന്ത്യൻ താരവും ഏഴാമത്തെ സ്പിന്നറുമാണ് മാനവ് സുതാർ. ആർ.അശ്വിൻ, അക്ഷർ പട്ടേൽ തുടങ്ങിയവർ ഈ നേട്ടം കൈവരിച്ചവരിലുണ്ട്. രണ്ടാം ഇന്നിങ്സിലായിരുന്നു ഇവരുടെ നേട്ടം.
നേരത്തേ, ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (126), കെ.എൽ. രാഹുൽ (100) എന്നിവരുടെ സെഞ്ചറികളും ഋഷഭ് പന്ത് (81), വാഷിങ്ടൻ സുന്ദർ (52) എന്നിവരുടെ അർധസെഞ്ചറികളും ഉൾപ്പെടെ 8 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 564 റൺസ് നേടി ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. അഫ്ഗാനിസ്ഥാൻ പേസർ മുഹമ്മദ് സലിം 6 വിക്കറ്റ് നേടി.
English Summary:





English (US) ·