തുടർച്ചയായ രണ്ടാം മത്സരത്തിലും ഗ്രൗണ്ടിൽ കുഴഞ്ഞുവീണു, പ്രതികരിക്കാതെ ബയൺ; ജമാൽ മുസിയാളയ്ക്ക് എന്തുപറ്റി?

4 weeks ago 5

ഓൺലൈൻ ഡെസ്ക്

Published: August 20, 2026 07:54 AM IST

1 minute Read

 X@Footballfanstribe
ജമാൽ മുസിയാളയെ ഗ്രൗണ്ടിൽനിന്നു കൊണ്ടുപോകുന്നു. Photo: X@Footballfanstribe

ബർലിൻ ∙ തുടർച്ചയായ രണ്ടാം സന്നാഹ മത്സരത്തിലും ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് ജർമൻ ഫുട്ബോൾ ക്ലബ് ബയൺ മ്യൂണിക്കിന്റെ യുവതാരം ജമാൽ മുസിയാള. ചൊവ്വ രാത്രി ഹെയ്ഡൻഹൈമിനെതിരെ നടന്ന മത്സരത്തിനിടെയാണ് മുസിയാള ഗ്രൗണ്ടിൽ കുഴഞ്ഞുവീണത്. 4 ദിവസം മുൻപ് ലൈപ്‌സീഗിനെതിരായ സൗഹൃദ മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ ഇരുപത്തിമൂന്നുകാരൻ താരത്തെ മെഡിക്കൽ ശുശ്രൂഷകൾ നൽകിയശേഷം ഡ്രസിങ് റൂമിലേക്കു കൊണ്ടുപോയിരുന്നു.

What you should work next

പിന്നാലെ ഫിറ്റ്നസ് വീണ്ടെടുത്ത മുസിയാള ഹെയ്ഡൻഹൈമിനെതിരായ മത്സരത്തിലും കളത്തിലിറങ്ങി. എന്നാൽ ഗ്രൗണ്ടിലെത്തി മിനിറ്റുകൾക്കുള്ളിൽ മുസിയാള കുഴഞ്ഞുവീണു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നാണു റിപ്പോർട്ട്. പിന്നാലെ തനിക്കു നാഡീവ്യൂഹത്തെ ബാധിക്കുന്ന അസുഖമാണെന്നും കൃത്യമായ ചികിത്സയിലൂടെ ഇതു മാറ്റിയെടുക്കാൻ സാധിക്കുമെന്നും മുസിയാള സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

എന്നാൽ മുസിയാളയുടെ അസുഖം സംബന്ധിച്ച വിഷയത്തിൽ ബയൺ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2026 ലോകകപ്പിൽ ജർമനിക്കായി നാലു മത്സരങ്ങൾ കളിച്ച മുസിയാള കുറസാവോയ്ക്കെതിരെ ഗോൾ നേടിയിരുന്നു. 2022 ഖത്തർ ലോകകപ്പിലും മുസിയാള ജർമൻ ജഴ്സിയിൽ കളിക്കാനിറങ്ങിയിരുന്നു. താരത്തിന് സീസൺ നഷ്ടമായേക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.

English Summary:

Bayern Star Jamal Musiala's Season In Doubt After Two In-Game Collapses

Read Entire Article