Published: June 26, 2026 06:30 AM IST Updated: June 26, 2026 07:45 AM IST
1 minute Read
കൻസസ് സിറ്റി∙ ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ തുനീസിയയ്‌ക്കെതിരെ വമ്പൻ ജയവുമായി നെതർലൻഡ്സ് നോക്കൗട്ടിൽ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഗ്രൂപ്പ് ചാംപ്യന്മാരായി ഡച്ച് പടയുടെ മുന്നേറ്റം. മൂന്നു മത്സരങ്ങളിൽനിന്ന് രണ്ടു ജയവും ഒരു സമനിലയുമായി ഏഴു പോയിന്റാണ് നെതർലൻഡ്സിനുള്ളത്. എല്ലാം മത്സരവും തോറ്റ തുനീസിയ നേരത്തെ തന്നെ ടൂർണമെന്റിൽനിന്നു പുറത്തായിരുന്നു. നോക്കൗട്ടിൽ മൊറോക്കോയാണ് നെതർലൻഡ്‌സിന്റെ എതിരാളികൾ.
What you should work next
മത്സരത്തിന്റെ തുടക്കം മുതൽ തുനീസിയയെ നെതർലൻഡ്‌സ് വരിഞ്ഞുമുറുക്കി. തുനീസിയൻ പ്രതിരോധത്തെ സമ്മർദത്തിലാക്കാൻ അവർക്ക് വേഗത്തിൽ സാധിച്ചു. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ നെതർലൻഡ്സ് മുന്നിലെത്തി. ഡച്ച് മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ തുനീസിയൻ ക്യാപ്റ്റൻ ഏലിയാസ് സ്ഖീരിയുടെ പക്കൽ നിന്നും പിറന്ന സെൽഫ് ഗോളിലാണ് നെതർലൻഡ്സ് ലീഡ് നേടിയത്.
ആദ്യ ഗോളിന്റെ ഞെട്ടൽ മാറും മുൻപ് ഹോളണ്ട് രണ്ടാം ഗോളും നേടി. ഏഴാം മിനിറ്റിൽ നായകൻ വിർജിൽ വാൻ ഡൈക് നൽകിയ ഹെഡ്ഡർ പാസിൽനിന്നു ബ്രയാൻ ബ്രോബി ബോക്‌സിന്റെ മധ്യഭാഗത്തുനിന്നു മികച്ചൊരു ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ ആദ്യ പകുതിയിൽ നെതർലൻഡ്സ് 2–0നു മുന്നിലെത്തി.
രണ്ടാം പകുതിയിൽ കളിയിലേക്ക് തിരിച്ചുവരാൻ തുനീസിയ ശക്തമായി ശ്രമിച്ചു. 54-ാം മിനിറ്റിൽ അവർ കാത്തിരുന്ന ആശ്വാസ ഗോൾ പിറന്നു. ഹാനിബാൾ മെജ്ബ്രി എടുത്ത കോർണർ കിക്ക് മികച്ചൊരു ഹെഡ്ഡറിലൂടെ ഹസീം മസ്തൂരി വലയ്ക്കുള്ളിലാക്കി. ഇതോടെ സ്കോർ 2–1. എന്നാൽ അവരുടെ ആഹ്ലാദം അധികനേരം നീണ്ടില്ല. 62-ാം മിനിറ്റിൽ ടിജാനി റെയ്ൻഡേഴ്സിന്റെ ക്രോസിൽനിന്നു ജാൻ പോൾ വാൻ ഹെക്കെ ഹെഡ്ഡറിലൂടെ മൂന്നാം ഗോൾ നേടി ടീമിന്റെ വിജയം ഉറപ്പിച്ചു, ഒപ്പം നെതർലൻഡ്‌സിന്റെ നോക്കൗട്ട് പ്രവേശവും.
English Summary:





English (US) ·