Published: March 01, 2026 11:21 AM IST
1 minute Read
ദുബായ്∙ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ ദുരിതമനുഭവിച്ച് രാജ്യാന്തര കായിക താരങ്ങളും. ഇന്ത്യൻ ബാഡ്മിന്റൻ താരം പി.വി. സിന്ധു ദുബായിൽ കുടുങ്ങി. ഇറാൻ ആക്രമണത്തിനു പിന്നാലെ യുഎഇയിൽനിന്നുള്ള വിമാനസർവീസുകളെല്ലാം റദ്ദാക്കിയിരുന്നു. ഇതോടെയാണ് സിന്ധു ദുബായിൽ കുടുങ്ങിയത്. തൊട്ടടുത്ത് സ്ഫോടന ശബ്ദം കേട്ടതായി സിന്ധു പറഞ്ഞു. ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റനിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയാണ് സിന്ധു ദുബായ് വിമാനത്താവളത്തിൽ പെട്ടുപോയത്.
‘‘വളരെ ഭയപ്പെടുത്തുന്ന നിമിഷമായിരുന്നു അത്. വിമാനത്താവളത്തിൽ ഞങ്ങൾ നിന്നിരുന്ന സ്ഥലത്തിന് അടുത്താണ് സ്ഫോടനങ്ങൾ സംഭവിച്ചത്. എന്റെ പരിശീലകൻ പുകയിലും സ്ഫോടനത്തെ തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങളിലും പെട്ടുപോയി. രക്ഷപ്പെടാനായി അദ്ദേഹം ഓടി. ഞങ്ങൾ ഇപ്പോൾ കൂടുതൽ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്കു മാറിയിട്ടുണ്ട്. സാഹചര്യം ശാന്തമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.’’– സിന്ധു എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ബംഗ്ലദേശിന്റെ വെറ്ററൻ താരം മുഷ്ഫിഖർ റഹീം സൗദി അറേബ്യയിലെ ജിദ്ദയിൽ കുടുങ്ങി. ഉംറ കഴിഞ്ഞ് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് സൗദി അറേബ്യയില്‍നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയത്. ദുബായ് വഴി ബംഗ്ലദേശിലേക്കു പോകാനായിരുന്നു മുഷ്ഫിഖറിന്റെ തീരുമാനം. എന്നാൽ ആക്രമണമുണ്ടായതോടെ താനടക്കം ആയിരക്കണക്കിന് ആളുകൾ ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണെന്ന് മുഷ്ഫിഖർ പ്രതികരിച്ചു.
The ordeal continues to unfold, and the concern is becoming much frightening by the hour.
A fewer hours ago, determination was an detonation adjacent to wherever we were holed up astatine the airport. My manager had to rapidly tally retired of the country arsenic helium was closest to the fume and debris. It was an… https://t.co/ZdNtuALk0P
It’s hard to process what’s unfolding close now. Hearing the interceptions overhead and seeing however rapidly everything has escalated is honestly terrifying. So galore disturbing videos are coming to light, and this is sadly the world of what is happening. Dubai is simply a metropolis I deeply…
— Pvsindhu (@Pvsindhu1) February 28, 2026English Summary:







English (US) ·