തോൽവിയിൽ ഉള്ളുലഞ്ഞ് വൈഭവ് സൂര്യവംശി, ഡഗ്ഔട്ടിൽ മുഖം മറയ്ക്കാൻ പാടുപെട്ട് കൗമാരതാരം, സങ്കടക്കാഴ്ച

2 days ago 1

മനോരമ ലേഖകൻ

Published: May 30, 2026 04:09 PM IST

1 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Tanuj എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
മത്സരത്തിനു ശേഷം വൈഭവ് സൂര്യവംശിയുടെ നിരാശ. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Tanuj എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

ന്യൂചണ്ഡീഗഡ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോടു തോറ്റ രാജസ്ഥാൻ റോയൽസ് ഫൈനല്‍ കാണാതെ പുറത്തായതിൽ ഉള്ളുലഞ്ഞ് കൗമാര താരം വൈഭവ് സൂര്യവംശി. തോൽവിക്കു പിന്നാലെ ഡഗ്ഔട്ടിൽ കണ്ണുനിറഞ്ഞ് ഇരിക്കുന്ന വൈഭവിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നിരാശയോടെ ഗ്രൗണ്ടിൽനിന്നു മടങ്ങിയ താരത്തെ സമാധാനിപ്പിക്കാൻ സഹതാരങ്ങളും സ്റ്റാഫും പാടുപെട്ടു. ഡഗ്ഔട്ടില്‍ ഇരുന്ന് കരഞ്ഞ വൈഭവ് സങ്കടം മറച്ചുവയ്ക്കുന്നതിനായി ടവൽ ഉപയോഗിച്ചു മുഖം മറയ്ക്കുന്നതും കാണാമായിരുന്നു.

മത്സരത്തിൽ 215 റൺസ് വിജയലക്ഷ്യത്തിലേക്ക്, 18.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് എത്തിയത്. മത്സരത്തിൽ രാജസ്ഥാനെ മികച്ച സ്കോറിലെത്തിച്ചത് വൈഭവിന്റെ അർധ സെഞ്ചറി പ്രകടനമായിരുന്നു. 47 പന്തിൽ 7 സിക്സും 8 ഫോറും സഹിതം 96 റൺസ് അടിച്ചെടുത്ത വൈഭവിന്റെ ബലത്തിൽ, ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് അടിച്ചെടുത്തത് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ്. എലിമിനേറ്റർ മത്സരത്തിൽ 3 റൺസ് അകലെ റെക്കോർഡ് സെഞ്ചറി നഷ്ടപ്പെട്ട വൈഭവിന് ഇന്നലെ സെഞ്ചറി വഴുതിപ്പോയത് 4 റൺസ് വ്യത്യാസത്തിലായിരുന്നു.

സീസണിൽ 16 മത്സരങ്ങൾ കളിച്ച വൈഭവ് ഒരു സെഞ്ചറിയും അഞ്ച് അർധ സെഞ്ചറികളും ഉൾപ്പടെ സ്വന്തമാക്കി 776 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. ടോപ് സ്കോറർമാരുടെ പട്ടികയിൽ ഒന്നാമതുള്ള വൈഭവിന്റെ ഓറഞ്ച് ക്യാപ് സുരക്ഷിതമല്ല. ഫൈനലിലെത്തിയ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (722 റൺസ്), ഓപ്പണർ സായ് സുദർശനും (710 റൺസ്) വൈഭവിന് തൊട്ടുപിന്നിലുണ്ട്. 1.10 കോടി രൂപയാണ് വൈഭവ് ഒരു സീസണിൽ പ്രതിഫലമായി വാങ്ങുന്നത്.

VAIBHAV SURYAVANSHI CRYING AFTER MATCH LOSS 🤯

- Feel for Vaibhav, He did everything to triumph for his squad but God person antithetic plans 💔 pic.twitter.com/cpjiOM4gN8

— Sam (@cricsam02) May 30, 2026

English Summary:

Vaibhav Suryavanshi was heartbroken aft Rajasthan Royals' nonaccomplishment to Gujarat Titans successful the IPL Qualifier 2, missing retired connected the final. His affectional absorption successful the dugout, seen crying and covering his look with a towel, was captured connected camera, highlighting his heavy disappointment.

Read Entire Article