‘ദിവസവും 10 റീൽസ്, കാമുകിയുമായി കറക്കം’: ആഭ്യന്തര ലീഗിൽ ഇന്ത്യൻ പേസറുടെ ദയനീയ പ്രകടനം, ‘ഫിഫ്റ്റി’ അടിച്ച ഏക താരം; വിമർശനം

1 week ago 5

ഓൺലൈൻ ഡെസ്‌ക്

Published: September 07, 2026 09:01 AM IST

1 minute Read

 X/Punjabcricketassociation)
ഷേർ-ഇ-പഞ്ചാബ് ട്വന്റി20 കപ്പിൽ അർഷ്‌ദീപ് സിങ്ങിന്റെ ബോളിങ്. (ചിത്രം: X/Punjabcricketassociation)

മൊഹാലി ∙ ഷേർ-ഇ-പഞ്ചാബ് ട്വന്റി20 കപ്പിൽ ദയനീയ ബോളിങ് പ്രകടനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം അർഷ്ദീപ് സിങ്. ടൂർണമെന്റിൽ ഫസിൽക്ക ഫാൽക്കൺസും ലുധിയാന ലയൺസും തമ്മിൽ നടന്ന മത്സരത്തിൽ ലയൺസ് ക്യാപ്റ്റനായ അർഷ്ദീപ്, വിക്കറ്റൊന്നും നേടാതെ നാല് ഓവറിൽ 51 റൺസാണ് വിട്ടുകൊടുത്തത്. ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന മത്സരത്തിൽ ശുഭ്മൻ ഗിൽ ഉൾപ്പെട്ട ഫാൽക്കൺസ് മത്സരത്തിൽ ഒരു റൺസിനു വിജയിക്കുകയും ചെയ്തു.

What you should work next

ടോസ് നേടി ഫീൽ‍ഡിങ് തിരഞ്ഞെടുത്ത ലുധിയാന ലയൺസ് നായകൻ അർഷ്ദീപ് സിങ്, ലെഗ് സ്പിന്നർ കാർത്തിക് ചദ്ദയുടെ (4/9) മികച്ച ബോളിങ് പ്രകടനത്തിന്റെ കരുത്തിലാണ് ഫാൽക്കൺസിനെ 170 റൺസിൽ ഒതുക്കിയത്. 21 പന്തിൽ 40 റൺസെടുത്ത് ഫാൽക്കൺസിന്റെ ടോപ്പ് സ്കോററായ ഓപ്പണർ ശുഭ്‌മൻ ഗില്ലിനെ പുറത്താക്കിയ ചദ്ദ, പിന്നാലെ മധ്യനിരയെയും തകർത്തതോടെ അവർ 7ന് 112 എന്ന നിലയിലേക്ക് വീണു. എന്നാൽ അവസാന ഓവറുകളിൽ അർഷ്ദീപിന്റെ ‘സഹായം’ ആണ് അവരെ 170ൽ എത്തിച്ചത്.

ലയൺസിന് വേണ്ടി ബോളിങ് ഓപ്പൺ ചെയ്ത അർഷ്ദീപ്, ആദ്യ ഓവറിൽ രണ്ടു ബൗണ്ടറി സഹിതം 8 റൺസാണ് വഴങ്ങിയത്. മൂന്നാം ഓവറിൽ 16 റൺസ്, 17–ാം ഓവറിൽ 10 റൺസ്, 19–ാം ഓവറിൽ 18 റൺസ് എന്നിങ്ങനെയാണ് വിട്ടുകൊടുത്തത്. ആകെ 9 ഫോറു ഒരു സിക്സുമാണ് അർഷ്ദീപ് വഴങ്ങിയത്. ലയൺസ് ടീമിന് വേണ്ടി ആറു താരങ്ങൾ പന്തെറിഞ്ഞെങ്കിലും ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത് രാജ്യാന്തര താരമായ അർഷ്ദീപ് സിങ്ങാണ്.

ഈ റൺസിന്റെ വില ലയൺസ് കൊടുക്കേണ്ടിയും വന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലുധിയാനയുടെ റൺ വേട്ട തുടക്കത്തിലേ പാളി. 10 ഓവർ പിന്നിട്ടപ്പോൾ അവർ 4ന് 77 എന്ന നിലയിലായിരുന്നു. ബോളിങ്ങിലെ നിരാശ ബാറ്റിങ്ങിൽ തീർക്കാൻ അർഷ്ദീപ് സ്വയം എട്ടാം നമ്പറിലേക്ക് പ്രമോഷൻ നൽകി ഇറങ്ങിയെങ്കിലും 9 പന്തിൽ വെറും 8 റൺസ് മാത്രം എടുത്ത താരത്തെ ദത്ത പുറത്താക്കി.

പിന്നീട് മാധവ് സിങ് പഥാനിയയുടെ (37*) പോരാട്ടം അവർ പ്രതീക്ഷ നൽകി. അവസാന ഓവറിൽ ജയിക്കാൻ 19 റൺസ് വേണമെന്നിരിക്കെ, പഥാനിയ തുടർച്ചയായി ബൗണ്ടറികൾ അടിച്ചതോടെ ലക്ഷ്യം അവസാന പന്തിൽ ആറു റൺസായി ചുരുങ്ങി. എന്നാൽ, അവസാന പന്തിൽ ഫോർ നേടാനേ താരത്തിന് കഴിഞ്ഞുള്ളൂ. ഇതോടെ ഒരു റണ്ണിന് ലുധിയാന ലയൺസ് പരാജയപ്പെട്ടു.

🚨 Arshdeep Singh conceded 51 runs successful conscionable 3 overs.

- Made racist remarks astir Tilak Varma and Sai Sudharsan
- Makes 10 reels and vlogs a day
- Roams astir with his woman each day
- Made amusive of Priyansh Arya’s teeth

Arshdeep is doing everything but moving connected his game.… pic.twitter.com/jI4GOavJH2

— Indian Cricket Ministry (@Tejashyyyyyy) May 23, 2026

അർഷ്ദീപിന്റെ ബോളിങ് പ്രകടനത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനവും ട്രോളുമാണ് നിറയുന്നത്. മത്സരത്തിർ ‘അർധസെഞ്ചറി’ നേടിയ ഏകതാരമാണ് അർഷ്ദീപ് സിങ് എന്നായിരുന്നു ചിലരുടെ പരിഹാസം. അതും വെറും 24 പന്തിൽനിന്ന്. ഇരു ടീമുകളിലുമായുള്ള ബാറ്റർമാരിൽ 40 റൺസെടുത്ത ശുഭ്മൻ ഗില്ലായിരുന്നു ടോപ് സ്കോറർ. ദിവസവും 10 റീൽ എടുക്കുകയും കാമുകിയായി ചുറ്റിക്കറങ്ങുകയും ചെയ്യുന്ന അർഷ്ദീപ്, നന്നായി ക്രിക്കറ്റ് കളിക്കുന്നത് ഒഴികെ ബാക്കിയെല്ലാം ചെയ്യുന്നുണ്ടെന്നും ചിലർ വിമർശിക്കുന്നു.

English Summary:

Arshdeep Singh's mediocre bowling show successful the Sher-e-Punjab T20 Cup has drawn important disapproval and memes connected societal media. He conceded 51 runs successful 4 overs without taking a wicket, contributing to his team's constrictive one-run loss.

Read Entire Article