Published: October 17, 2025 09:52 AM IST
1 minute Read
-
മുൻ ഇംഗ്ലണ്ട് ഫുട്ബോളർ മൈക്കൽ ഓവൻ സംസാരിക്കുന്നു; ഇംഗ്ലിഷ് പ്രിമിയർ ലീഗിനെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും...
മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ എന്നീ വമ്പൻ ടീമുകളുടെ ഭാഗമായിരുന്നെങ്കിലും ഇത്തവണ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ കിരീടം ആരു നേടും എന്ന ചോദ്യത്തിന് മുൻ ഇംഗ്ലിഷ് ഫുട്ബോളറും ഇംഗ്ലിഷ് പ്രിമിയർ ലീഗ് കമന്റേറ്ററുമായ മൈക്കൽ ഓവന്റെ മറുപടി ആർസനൽ എന്നാണ്. 2–ാം സ്ഥാനം ലിവർപൂളും 3–ാം സ്ഥാനം മാഞ്ചസ്റ്റർ സിറ്റിയും നേടുമെന്നും ഓവൻ പ്രവചിക്കുന്നു. ഇംഗ്ലിഷ് പ്രിമിയർ ലീഗിന്റെ ഇന്ത്യയിലെ സംപ്രേക്ഷകരായ സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കും ജിയോ ഹോട്സ്റ്റാറും ഒരുക്കിയ എക്സ്ക്ലൂസീവ് ഓൺലൈൻ അഭിമുഖത്തിൽ മൈക്കൽ ഓവൻ ‘മനോരമ’യുമായി സംസാരിക്കുന്നു.
Q ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ഇത്തവണ ആരു കപ്പ് നേടുമെന്നാണ് പ്രവചനം?
A നിലവിൽ പ്രിമിയർ ലീഗിലെ പ്രധാന ടീമുകൾ ആർസനലും ലിവർപൂളുമാണ്. ലിവർപൂൾ തുടക്കം മികച്ചതാക്കിയെങ്കിലും ഒരാഴ്ചയിൽ 3 മത്സരങ്ങൾ തോറ്റു. അതിനാൽ ആർസനൽ ഒരടി മുന്നിലാണ്. ലിവർപൂൾ അടുത്ത മത്സരങ്ങളിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. മികച്ച താരങ്ങളെ എത്തിച്ച് ഈ സീസണിൽ 2 ടീമുകളും കൂടുതൽ ശക്തരായിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി ഫോമിലാണെങ്കിലും മൂന്നാം സ്ഥാനത്താവും സീസൺ അവസാനിപ്പിക്കുക. ചെൽസിക്ക് ഈ സീസണിൽ കിരീട സാധ്യത കാണുന്നില്ല.
Q മാഞ്ചസ്റ്റർ യുണൈറ്റഡിന് എന്തെങ്കിലും സാധ്യതയുണ്ടോ ?
Aഎല്ലാ ടീമുകൾക്കും ഒരു പ്രതിസന്ധി കാലമുണ്ട്. അതിലൂടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കടന്നു പോകുന്നത്. അവരുടെ പ്രശ്നങ്ങൾ ഉടൻ തീരില്ല. സർ അലക്സ് ഫെർഗൂസനു ശേഷം സമാനമായൊരു വിജയാന്തരീക്ഷത്തിലേക്കു ടീം എത്തിയിട്ടില്ല. മാനേജർമാരാണ് പ്രശ്നം എന്നു പറഞ്ഞ് ലോകോത്തര പരിശീലകരെ ടീമിലെത്തിച്ചു. പണം വാരിയെറിഞ്ഞ് സൂപ്പർതാരങ്ങളെയും എത്തിച്ചു. പക്ഷേ വിജയം മാത്രം സംഭവിക്കുന്നില്ല. യുണൈറ്റഡ് അവരുടെ മികവിലേക്ക് തിരിച്ചെത്തുമെന്നുറപ്പാണ്. പക്ഷേ അത് ഈ സീസണിൽ പ്രതീക്ഷിക്കേണ്ട.
Q പ്രിമിയർ ലീഗിൽ 4 ടീമുകളുടെ മുന്നേറ്റനിരയിൽ കളിച്ചിട്ടുണ്ടല്ലോ? നിലവിൽ പ്രിമിയർ ലീഗിലെ മികച്ച സ്ട്രൈക്കർമാർ ആരാണ് ?
Aമാഞ്ചസ്റ്റർ സിറ്റിയുടെ എർലിങ് ഹാളണ്ട് തന്നെയാണ് പ്രിമിയർ ലീഗിലെ ടോപ് സ്ട്രൈക്കർ. ലിവർപൂൾ ഇത്തവണ ടീമിലെത്തിച്ച അലക്സാണ്ടർ ഇസാക്ക്, ഹ്യൂഗോ എകിറ്റികെ എന്നിവരാണ് മറ്റു രണ്ടുപേർ. ഇസാക്ക് ഗോളടിക്കാൻ മിടുക്കനാണ്. പ്രിമിയർ ലീഗിലെ തുടക്കം ഗംഭീരമാക്കിയാണ് എകിറ്റികെയുടെ വരവ്.
Q പ്രിമിയർ ലീഗിൽ ഒരു ഇന്ത്യക്കാരൻ കളിക്കുന്നതിന്റെ സാധ്യതകൾ എത്രത്തോളമുണ്ട് ?
Aകുറച്ചു ദിവസം ഞാൻ ഇന്ത്യയിലുണ്ടായിരുന്നല്ലോ. പ്രിമിയർ ലീഗിൽ ഇതുവരെ 120 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ കളിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള താരങ്ങളും ഉടൻ ലീഗിൽ അരങ്ങേറുമെന്നാണ് പ്രതീക്ഷ.
English Summary:








English (US) ·