Published: August 18, 2026 02:21 PM IST Updated: August 18, 2026 10:48 PM IST
1 minute Read
ന്യൂഡൽഹി ∙ 2025ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രാലയം. കായിക രംഗത്തെ മികച്ച പ്രകടനങ്ങൾക്ക് നൽകുന്ന അർജുന അവാർഡിന് മലയാളി താരങ്ങളായ വി.മുഹമ്മദ് അജ്മൽ (അത്‌ലറ്റിക്സ്), ട്രീസ ജോളി (ബാഡ്മിന്റൻ) എന്നിവർ അർഹരായി. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് അരുൺ കുമാർ മിശ്ര അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. പ്രമുഖ കായിക താരങ്ങൾ, കായിക പത്രപ്രവർത്തകർ, സ്പോർട്സ് അഡ്മിനിസ്ട്രേറ്റർമാർ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. കഴിഞ്ഞ നാല് വർഷത്തെ മികച്ച പ്രകടനവും നേതൃപാടവവും അച്ചടക്കവും പരിഗണിച്ചാണ് അർജുന അവാർഡ് നൽകുന്നത്. വിവിധ വിഭാഗങ്ങളിലായി പുരസ്കാരങ്ങൾക്ക് അർഹരായവർ ഇവർ
What you should work next
അർജുന അവാർഡ് ജേതാക്കൾ (2025):
∙ അത്‌ലറ്റിക്സ്: തേജസ്വിൻ ശങ്കർ, മുഹമ്മദ് അജ്മൽ വി, പ്രിയങ്ക ഗോസ്വാമി
∙ ബാഡ്മിന്റൻ: ട്രീസ ജോളി, പുല്ലേല ഗായത്രി ഗോപിചന്ദ്
∙ ചെസ്: വിദിത് സന്തോഷ് ഗുജറാത്തി, ദിവ്യ ജിതേന്ദ്ര ദേശ്മുഖ്
∙ ഹോക്കി: ലാൽറെംസിയാമി, രാജ്കുമാർ പാൽ
∙ കബഡി: സുർജീത്, പൂജ
∙ ഷൂട്ടിങ്: അഖിൽ ഷിയോറൻ, ധനുഷ് ശ്രീകാന്ത് (ഡെഫ് ഷൂട്ടിങ്), രുദ്രാന്ഷ് ഖണ്ഡേൽവാൾ (പാരാ ഷൂട്ടിങ്)
∙ മറ്റു വിഭാഗങ്ങൾ: നരേന്ദർ (ബോക്സിങ്), ഏക്ത ഭയാൻ (പാരാ അത്‌ലറ്റിക്സ്), അരവിന്ദ് സിങ് (റോവിങ്)
അർജുന അവാർഡ് (ലൈഫ് ടൈം):
കായിക രംഗത്തെ സമഗ്രസംഭാവനകൾ കണക്കിലെടുത്ത് നൽകുന്ന ലൈഫ് ടൈം അർജുന അവാർഡിന് ഫുട്ബോൾ താരം ഐ. അരുമൈനായകം അർഹനായി.
ദ്രോണാചാര്യ പുരസ്കാരം (മികച്ച പരിശീലകർക്ക്):രാജ്യാന്തര തലത്തിൽ മികച്ച കായിക താരങ്ങളെ വാർത്തെടുക്കുന്ന പരിശീലകർക്കാണ് ദ്രോണാചാര്യ പുരസ്കാരം നൽകുന്നത്.
റെഗുലർ വിഭാഗം:
∙ പർവീർ സിങ് (അത്‌ലറ്റിക്സ്)
∙ ഛോട്ടേ ലാൽ യാദവ് (ബോക്സിങ്)
∙ നേഹ നന്ദകുമാർ ചവാൻ (ഷൂട്ടിങ്)
ലൈഫ് ടൈം വിഭാഗം:
∙ ധർമേന്ദ്ര സിങ് യാദവ് (ബോക്സിങ്)
∙ വീരേന്ദർ കുമാർ (ഗുസ്തി)
പ്രത്യേക ഓൺലൈൻ പോർട്ടൽ വഴിയായിരുന്നു ഇത്തവണ പുരസ്കാരങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചത്. കായിക താരങ്ങൾക്കും പരിശീലകർക്കും നേരിട്ട് അപേക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. വൻതോതിൽ ലഭിച്ച അപേക്ഷകൾ വിലയിരുത്തിയ ശേഷമാണ് അന്തിമ പട്ടിക തയാറാക്കിയതെന്ന് കായിക മന്ത്രാലയം വ്യക്തമാക്കി.
English Summary:






English (US) ·