ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക്സ്, കേരളം ഏഴാമത്; പ്രതീക്ഷ പെൺകുട്ടികളിൽ

1 day ago 1

വി.പി.സുഹൈൽ

വി.പി.സുഹൈൽ

Published: November 17, 2026 01:53 PM IST

1 minute Read

 വിഘ്നേഷ് കൃഷ്ണമൂർത്തി /മനോരമ
400 മീറ്റർ ഹർഡിൽസിൽ വെള്ളി നേടുന്ന കേരളത്തിന്റെ അർച്ചിത് എസ്. നായർ. ചിത്രം: വിഘ്നേഷ് കൃഷ്ണമൂർത്തി /മനോരമ

ആൺകുട്ടികളുടെ ദേശീയ സ്കൂൾ ജൂനിയർ അത്‌ലറ്റിക്സിൽ 62 പോയിന്റുമായി ഉത്തർപ്രദേശ് ചാംപ്യന്മാർ. 8 സ്വർണവും 3 വെള്ളിയും 3 വെങ്കലവും സഹിതം 14 മെഡലുകളാണ് യുപി നേടിയത്. 41 പോയിന്റുമായി തമിഴ്നാടാണ് രണ്ടാംസ്ഥാനത്ത്. 5 സ്വർണവും 2 വെള്ളിയും 4 വെങ്കലവും ഉൾപ്പെടെ 11 മെഡലുകളാണ് തമിഴ്നാട് സ്വന്തമാക്കിയത്. 9 പോയിന്റുമായി കേരളം ഏഴാം സ്ഥാനത്താണ്. രണ്ട് വെള്ളിയും 3 വെങ്കലവും ഉൾപ്പെടെ 5 മെഡലുകളാണ് കേരളം നേടിയത്.

ഇന്നലെ നടന്ന മൂന്നു മത്സരങ്ങളിൽനിന്ന് രണ്ട് വെങ്കലവും ഒരു വെള്ളിയും നേടാനായതാണ് കേരളത്തിന് ആശ്വാസമായത്. 400 മീറ്റർ ഹർഡിൽസിൽ അർച്ചിത് എസ്.നായർ വെള്ളി, ഹൈജംപിൽ മുഹമ്മദ് റബീഹ് വെങ്കലം, 4x100 മീറ്റർ റിലേയിൽ എൻ.അനുദേവ്, എച്ച്,സുജിത്, ഗൗരേഷ് ബിനോയ്, മിലൻ ജോർജ് എന്നിവർ ഉൾപ്പെട്ട ടീം വെങ്കലം എന്നിവയാണ് കേരളത്തിന്റെ മെഡൽ നേട്ടങ്ങൾ. അതിനിടെ, കേരളത്തിൽനിന്നുള്ള പെൺകുട്ടികളുടെ ടീം ഇന്നു ശിവപുരിയിലെത്തും. 32 താരങ്ങളും 3 ഒഫിഷ്യൽസും അടങ്ങിയ സംഘമാണ് ഇന്നെത്തുക. 19നാണ് പെൺകുട്ടികളുടെ മത്സരങ്ങൾ ആരംഭിക്കുന്നത്. 23ന് സമാപിക്കും. പെൺകുട്ടികളുടെ പ്രകടനം മെച്ചപ്പെട്ടാൽ പോയിന്റ് നിലയിൽ കേരളത്തിനു മുന്നേറാം.

English Summary:

National School Junior Athletics results amusement Uttar Pradesh emerging arsenic champions with 62 points portion Kerala secured the seventh presumption with 5 medals according to Malayala Manorama Online News. The study details the caller medal winners from Kerala and the upcoming accomplishment of the girls' squad for the events successful Shivpuri.

Read Entire Article