വർഷം 1986, ജൂൺ 22: കൃത്യമായി പറഞ്ഞാൽ ഇന്നേക്കു 40 വർഷങ്ങൾക്കു മുൻപ്. മെക്സിക്കോ സിറ്റിയിലെ ആസ്‌ടെക് സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ഗാലറികൾ. നാലു വർഷങ്ങൾ മുൻപു നടന്ന ഫോൾക്‌ലാൻഡ് തോൽവിക്കു ശേഷം അർജന്റീന ഇംഗ്ലണ്ടിനെ ലോകകപ്പിൽ ആദ്യമായി നേരിടുന്നു. 1962 സാന്റിയാഗോയിൽ പ്രാഥമിക റൗണ്ടിലും (3-1) 1966ൽ ഇംഗ്ലണ്ടിലെ വെംബ്ലിയിൽ നടന്ന ക്വാർട്ടർഫൈനലിലും (1-0) അർജന്റീനെ പരാജയം ഏറ്റുവാങ്ങിയിരുന്നു. രണ്ടു പരാജയങ്ങൾക്കും പകരം വീട്ടാൻ മെക്സിക്കോയിൽ അർജന്റീനക്ക് അവസരം ഒത്തുവന്നിരിക്കുന്നു. താരപ്രഭയിൽ അർജന്റീനയെപ്പോലെ തന്നെ ഒട്ടും മോശമല്ലാത്ത ടീമായിരുന്നു അന്ന് ഇംഗ്ലണ്ട്. അന്നായിരുന്നു ലോകത്ത് ഫുട്ബോൾ നിലനിൽക്കുന്നിടത്തോളംകാലം ആരാധകർ ഓർത്തിരിക്കുന്ന (എന്നാൽ ബ്രിട്ടിഷുകാർ ഓർക്കാൻ ഇഷ്ടപ്പെടാത്തതും) സംഭവം ഗ്രൗണ്ടിൽ അരങ്ങേറിയത്.
What you should work next
ഗോൾരഹിതമായിരുന്നു ആദ്യപകുതി. ഇരുടീമുകളും നന്നായി ആക്രമിച്ചു കളിച്ചതുകൊണ്ട് ഇംഗ്ലണ്ടിന്റെ പരിചയസമ്പന്നനായിരുന്ന പീറ്റർ ഷിൽട്ടൻ, അർജന്റീനയുടെ നേരി പുംപിഡോ എന്നീ ഗോൾകീപ്പർമാർക്കു പിടിപ്പതു പണിയുണ്ടായിരുന്നു. രണ്ടാം പകുതിയുടെ ആറാം മിനിറ്റിൽ അതു സംഭവിച്ചു. പിൻനിരയിൽനിന്നു സുരക്ഷയെ കരുതി ഗോളി ഷിൽട്ടനെ ലക്ഷ്യമാക്കി ഡിഫൻഡർ ഹോഡ്‌ജ് കൊടുത്ത ഒരു ഉയർന്ന ലൂപിങ് ബാക് പാസ് പെനാൽറ്റി ഏരിയയിലേക്ക്. പന്തു കയ്യിലൊതുക്കാൻ ശ്രമിക്കുന്ന ഷിൽറ്റമൊപ്പം ചാടി അർജന്റീനയുടെ ഇതിഹാസതാരം ഡിയേഗോ മറഡോണ ഇടതു കൈകൊണ്ടു നെറ്റിലേക്ക് തള്ളിയിട്ടു.
തുനീസ്യക്കാരൻ റഫറി അലി ബിൻ നാസറോ, ലൈൻ റഫറിമാറായ ബോഗ്‌ദൻ ഡോക്‌ചേവ് (ബൾഗേറിയ), ബെർണി മൊറേറ (കോസ്റ്ററിക്ക) എന്നിവരാരും അതു കണ്ടില്ല. ഗ്രൗണ്ടിലുള്ള റഫറിമാർ തീരുമാനിക്കുന്നതായിരുന്നു മത്സരത്തിലെ അവസാന വാക്ക്. ആ ഗോൾ ആണ് 'ഹാൻഡ് ഓഫ് ഗോഡ്' എന്ന് മറഡോണ തന്നെ പിന്നീട് വിളിച്ചതും അതു തെറ്റായിരുന്നു എന്നറിഞ്ഞിട്ടും ഫുട്ബോൾ ആരാധകർ ഏറ്റുവിളിച്ചതും. ഇന്നും അതിനെ ലോകമെമ്പാടും ഫുട്ബോൾപ്രേമികൾ ആഘോഷിക്കുന്നു, അല്ലെങ്കിൽ വാഴ്ത്തുന്നെന്നു പറഞ്ഞാൽ അതിശയമില്ല.
∙ ചരിത്രത്തിലേക്ക് രണ്ടാം ഗോളും
എന്നാൽ ആ ഗോളിനു ശേഷമടിച്ച മറ്റൊരെണ്ണവും ചരിത്രത്തിന്റെ ഭഗമായി. ഏതാണ്ട് ഗ്രൗണ്ടിന്റെ മധ്യത്തിൽനിന്നു 4 ഇംഗ്ലണ്ട് കളിക്കാരെ ഓടി മറിക്കടന്ന് മറഡോണ അടിച്ച ആ ഗോളിനെ 'നൂറ്റാണ്ടിന്റെ ഗോൾ' എന്നു വിശേഷിപ്പിക്കുന്നുണ്ട്. ആ കളി ടിവി യിൽ കണ്ടവരൊക്കെ അതു ശരിവയ്ക്കുംമെന്നു തീർച്ച. അങ്ങനെ 'ദൈവത്തിന്റെ കൈയുള്ള' ഗോളും 'നൂറ്റാണ്ടിന്റെ ഗോളും' ഒരേ മത്സരത്തിൽ തന്നെ പിറന്നെന്നു പറയാനായിരിക്കും ഫുട്ബോൾ ആരാധകർ ഇപ്പോഴും ഇഷ്ടപ്പെടുക.
What you should work next
ആ മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ അക്കാലത്തെ ഏറ്റവും നല്ല സ്‌ട്രൈക്കർ ഗാരി ലിനേക്കറിനു ചാംപ്യൻഷിപ്പിലെ 'ഗോൾഡൻ ബൂട്ട്’ നേടിക്കൊടുക്കാനും ടോപ് സ്‌കോറർ ആകുവാനും സഹായിച്ചത് അദ്ദേഹം അന്നു മത്സരം തീരാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ തിരിച്ചടിച്ച ഗോൾ ആയിരുന്നു. 1986ലെ ലോകകപ്പിൽ ലിനേക്കർ മൊത്തം 6 ഗോളുകൾ സ്‌കോർ ചെയ്തിരുന്നു. ഇംഗ്ലണ്ട് അന്ന് ടൂർണമെന്റിൽ ആകെയടിച്ചത് ഏഴു ഗോൾ. ഇടതുവിങ്ങിലൂടെ രണ്ടോ മൂന്നോ കളിക്കാരെ മറിക്കടന്ന് ഇംഗ്ലണ്ടിന്റെ സ്റ്റീവൻ ബാർനെസ് ലിനേക്കറിനു നൽകിയ അളന്നുകുറിച്ച ആ പാസ് ഇപ്പോഴും ഓർമയിൽ തങ്ങിനിൽക്കുന്നു. ഒരുപക്ഷേ ആ ഗോൾ ആ പാസിനോളം മനോഹരം ആയിരുന്നോ എന്നു സംശയം.
∙ അതിഗംഭീരം രണ്ടു ടീമും
അന്നു പരാജയപ്പെട്ട ഇംഗ്ലണ്ട് ടീം താരപ്രഭ കൊണ്ട് അർജന്റീനയെ വെല്ലുന്നതായിരുന്നു. ഗോൾകീപ്പർ പീറ്റർ ഷിൽട്ടനു പുറമെ പ്രശ്ശതരായ ടെറി ബുച്ചർ, വിവ ആന്ദ്രേസോൺ, ഗാരി സ്റ്റീവൻസ് തുടങ്ങിയവരടങ്ങിയ പ്രതിരോധനിര, ക്യാപ്റ്റൻ ബ്രൈൻ റോബ്‌സന്റെ നേതൃത്വത്തിൽ ബാർനെസ്, ക്രിസ് വാഡിൽ, ഗ്ലെൻ ഹോഡ്‌ഡിൽ, സ്റ്റീവ് ഹോഡ്ജ് തുടങ്ങിയവർ അണിനിരക്കുന്ന മധ്യനിര. ഇംഗ്ലണ്ടിന്റെ ഗോളടിവീരനായ ഗാരി ലിനേക്കർ, പീറ്റർ ബേർഡ്‌സ്‌ലെയ്, കേറി ഡിക്സൺ, മാർക്ക് ഹെറ്റിലെ തുടങ്ങിയർ നിറഞ്ഞ ഗംഭീരമുന്നേറ്റ നിര.
ബ്രൈൻ റോബ്സൺ പ്രാഥമിക റൗണ്ടിൽ മൊറോക്കോ ടീമിനെതിരെ കളിച്ച മത്സരത്തിൽ പരുക്കേറ്റതിനാൽ പിന്നീട് കളിച്ചില്ല. അതേ മത്സരത്തിൽ ചുവപ്പു കാർഡുമായി പുറത്തുപോയ റേ വിൽക്കിൻസ് പിന്നെ ടൂർണമെന്റിൽ കളിച്ചില്ല. ആയതിനാൽ ടൂർണമെന്റിൽ പ്രീക്വാർട്ടർ മുതൽ ഗോൾകീപ്പർ ഷിൽട്ടനായിരുന്നു ഇംഗ്ലണ്ടിന്റെ നായകൻ.
1986ലെ മറഡോണയുടെ അർജന്റീന ടീമിൽ 1978 യിൽ ലോകകപ്പ് ജയിച്ച ടീമിന്റെ നായകൻ ഡാനിയൽ പാസ്സറില്ല ഡിഫൻസിൽ ഉണ്ടായിരുന്നു. ഓസ്കാർ റഗ്ഗെരി, ജോസ് ലൂയി ബ്രൗൺ, കൂച്ചുഫോ ജൂലിയോ ഓലാർട്ടി ഗോയ് കോ ചെയ്അഹ് തുടങ്ങിയരും കളത്തിലിറങ്ങി. മറഡോണക്കൊപ്പം മധ്യനിരയിൽ സെർജിയോ ബാറ്റിസ്റ്റ, ക്ലോഡിയോ ബോറി, ഹെക്റ്റർ എൻറിക്ക്, റിക്കാർഡോ ഗിയൂസ്റ്റി, ട്രോബിയാനി, ക്ലോഡിയോ ടാബിയ, തുടങ്ങിയവരും കളിച്ചു. മുന്നേറ്റ നിരയിൽ അല്മിറോൺ, യോർഗെ ബുര്ച്ചക, റിക്കാർഡോ ബിക്നി, വാൾടാനോ, പെഡ്രോ പാസ്കൽ.
English Summary:





English (US) ·