Published: September 11, 2026 02:07 PM IST
1 minute Read
2006ൽ മനസ്സിൽ വിതച്ച സ്വപ്നം, കഠിനാധ്വാനത്തിന്റെ വളവും വെള്ളവും നൽകി വളർത്തി, 2010ൽ സ്വർണമാക്കി കൊയ്തെടുത്ത മിന്നുന്ന ഓർമയാണ് എനിക്ക് ഏഷ്യൻ ഗെയിംസ്. 2006ലെ ദോഹ ഏഷ്യൻ ഗെയിംസിൽ 4x400 മീറ്റർ റിലേയിൽ വെള്ളി നേടിയ ഇന്ത്യൻ ടീമംഗമായിരുന്നു ഞാൻ. 400 മീറ്റർ ഹർഡിൽസ് ഫൈനൽ കാണാൻ ഞാൻ ഗ്രൗണ്ടിലുണ്ടായിരുന്നു. മത്സരം കഴിഞ്ഞയുടൻ, ഞാൻ എന്നോടുതന്നെ പറഞ്ഞു: ‘അടുത്ത ഏഷ്യൻ ഗെയിംസിൽ ഹർഡിൽസിൽ ഞാൻ മെഡൽ നേടും.’
‘മിഷൻ മെഡൽ’ പദ്ധതിയുമായി കഠിന പരിശ്രമത്തിലായിരുന്നു തുടർന്നുള്ള 4 വർഷം. പരിശീലനം, ഭക്ഷണം, ഉറക്കം – ജീവിതചര്യ അതു മാത്രമായി. വീട്ടിൽ പോകുന്നതു വർഷത്തിൽ ഒന്നുമാത്രമാക്കി ചുരുക്കി.
2007ൽ ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഹർഡിൽസിൽ മെഡൽ. അതേവർഷം ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ദേശീയ റെക്കോർഡ് പ്രകടനത്തോടെ സെമിയിൽ. പക്ഷേ, 2008ൽ പരുക്ക് പിടികൂടി. തൊട്ടടുത്ത വർഷം തിരിച്ചുവരവ്. ഗ്വാങ്ചൗ ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഹർഡിൽസിൽ വെള്ളി. അതേ, വേദിയിൽത്തന്നെയായിരുന്നു 2010 ഏഷ്യൻ ഗെയിംസ്. സുപരിചിതമായ ട്രാക്ക് അനുകൂലഘടകമായി. സെമി കഴിഞ്ഞപ്പോൾതന്നെ എനിക്ക് ആത്മവിശ്വാസമായി. ഫൈനലിനായുള്ള വാംഅപ്പിനിടെ മിന്നലായി ഒരു ചിന്ത മനസ്സിലെത്തി: ‘ഇനി സ്വർണത്തിനായി ഓടിയാലോ...’ ഫൈനലിൽ ഞാൻ പറന്നു... 400 മീറ്റർ ഹർഡിൽസിൽ സ്വർണം!
English Summary:






English (US) ·