ദ്രാവിഡിന്റെയും സേവാഗിന്റെയും മക്കൾ ഇന്ത്യ അണ്ടർ 19 ടീമിൽ, ടെസ്റ്റ് ടീമിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്ററും കളിക്കും

3 weeks ago 4

മനോരമ ലേഖകൻ

Published: August 27, 2026 01:00 PM IST

1 minute Read

ആര്യവീര്‍ സേവാഗ്, അന്വയ് ദ്രാവിഡ്
ആര്യവീര്‍ സേവാഗ്, അന്വയ് ദ്രാവിഡ്

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ വീരേന്ദർ സേവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഇനി ഒരുമിച്ചു കളിക്കും. ദ്രാവിഡിന്റെ മകന്‍ അന്വയ് ദ്രാവിഡും സേവാഗിന്റെ മകൻ ആര്യവീർ സേവാഗും അണ്ടർ 19 ഇന്ത്യൻ ഏകദിന ടീമിലേക്കാണ് സിലക്ഷൻ നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ സെപ്റ്റംബർ 18ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ ഇരുവരും ഒരുമിച്ചു കളിക്കും. മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുന്നത്. ഏകദിന ടീമിനെ ലക്ഷ്യ റായ്ചന്ദനി നയിക്കുമ്പോൾ, യാഷ്‍വർധൻ സിങ് ചൗഹാനാണ് ടെസ്റ്റ് ടീം ക്യാപ്റ്റൻ.

What you should work next

18 വയസ്സുകാരനായ ആര്യവീർ സേവാഗ് ആദ്യമായാണ് ഇന്ത്യന്‍ അണ്ടർ 19 ടീമില്‍ കളിക്കുന്നത്. ഡൽഹി പ്രീമിയർ ലീഗ് ട്വന്റി20യിലാണ് ആര്യവീർ നിലവിൽ കളിക്കുന്നത്. കഴിഞ്ഞ മാസം നടന്ന ഇന്ത്യ അണ്ടർ 19 ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിൽ ദ്രാവിഡിന്റെ മകനായ അന്വയ് കളിച്ചിരുന്നു. രണ്ട് യൂത്ത് ഏകദിനങ്ങൾ കളിച്ച താരം 14, 87 റൺസുകളാണു സ്കോർ ചെയ്തത്. രാജ്കോട്ടിലാണ് ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളും നടക്കേണ്ടത്. ടെസ്റ്റ് ടീമിൽ മലയാളി വിക്കറ്റ് കീപ്പർ മാനവ് കൃഷ്ണയും ഉൾപ്പെട്ടിട്ടുണ്ട്.

ഏകദിന പരമ്പരയ്ക്കുള്ള അണ്ടർ 19 ടീം– ലക്ഷ്യ റായ്ചന്ദാനി (ക്യാപ്റ്റന്‍), യാഷ്ബർധൻ ചൗഹാൻ (വൈസ് ക്യാപ്റ്റന്‍), രജത് ബാഗേൽ (വിക്കറ്റ് കീപ്പർ), ആര്യവീർ സേവാഗ്, വി.കെ. വിനീത്, കുശാഗ്ര ഓജ, അർജുൻ രാജ്പുത്, മനല്‍ ചൗഹാന്‍, അൻവയ് ദ്രാവിഡ്, വി. യഷ്‍വീർ, രോഹിത് യാദവ്, ഷവിന്‍ വിനോദ്, മോഹിത് ഉൾവ, ചിഗുരുപതി വെങ്കട, കാവ്യ പട്ടേൽ.

What you should work next

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ അണ്ടർ 19 ടീം– യഷ്ബർധൻ ചൗഹാൻ (ക്യാപ്റ്റന്‍), ലക്ഷ്യ റായ്ചന്ദാനി (വൈസ് ക്യാപ്റ്റൻ), സാഗർ വിർക്ക്, കുശാഗ്ര ഓജ, മനൽ ചൗഹാൻ, കുഷ് പട്ടേല്‍, മാനവ് കൃഷ്ണ (വിക്കറ്റ് കീപ്പർ), അഭിപ്രയ് ബിശ്വാസ് (വിക്കറ്റ് കീപ്പർ), രോഹിത് യാദവ്, ഇഷാൻ ഓം, അയൻ അക്രം, പ്രണവ് രാഘവേന്ദ്ര, പ്രിയാൻഷു സിങ്, മോഹിത് ഉൾവ, ആര്യൻ യാദവ്.

English Summary:

Virender Sehwag's Son Aaryavir Receives First India U-19 Call-Up vs Australia, Rahul Dravid's Son Anvay Retains Place

Read Entire Article