ദ്രാവിഡിന്റെയും സേവാഗിന്റെയും മക്കൾ ടീമിൽ, എന്നിട്ടു വൈഭവ് സൂര്യവംശിക്ക് ഇടമില്ല; ചർച്ചയായി സെലക്ഷൻ, പക്ഷേ കാരണമുണ്ട്..

3 weeks ago 3

ഓൺലൈൻ ഡെസ്‌ക്

Published: August 28, 2026 02:15 PM IST

1 minute Read

വൈഭവ് സൂര്യവംശി  (Photo by Oli SCARFF / AFP)
വൈഭവ് സൂര്യവംശി (Photo by Oli SCARFF / AFP)

മുംബൈ∙ ഓസ്ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ അണ്ടർ-19 ടീമിനെ ബിസിസിഐ കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡും വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീർ സേവാഗും ഏകദിന ടീമിൽ ഇടംപിടിച്ചിരുന്നു. ഓസ്‌ട്രേലിയ അണ്ടർ-19 ടീമിനെതിരായ പരമ്പരയിലെ 3 ഏകദിന മത്സരങ്ങൾക്കുള്ള ടീമിലാണ് ഇരുവരുമുള്ളത്.

What you should work next

എന്നാൽ പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശി ടീമിൽ ഇടം നേടിയില്ല. ഐപിഎലിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും ഇംഗ്ലണ്ടിനെതിരായ ട്വന്റി20 മത്സരത്തിലൂടെ താരം രാജ്യാന്തര ട്വന്റി20യിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അണ്ടർ–19 ടീമിൽ താരത്തിന് ഇടം കിട്ടാതെ പോയതിനു കാരണം ബിസിസിഐയുടെ ഒരു പ്രത്യേക നിയമമാണ്.

ഒന്നിലധികം അണ്ടര്‍ 19 ലോകകപ്പുകളില്‍ പങ്കെടുക്കുന്നതിന് 2016 മുതലാണ് താരങ്ങള്‍ക്ക് ബിസിസിഐ വിലക്കേര്‍പ്പെടുത്തിയത്. ഈ നിയമത്തെ തുടര്‍ന്ന് 2018ല്‍ ഓൾറൗണ്ടർ വാഷിങ്ടണ്‍ സുന്ദറിന് അണ്ടര്‍ 19 ലോകകപ്പ് കളിക്കാനായില്ല. അതിന് മുന്‍പ് സര്‍ഫറാസ് ഖാന്‍, സന്ദീപ് ശര്‍മ, വിജയ് സോള്‍ എന്നിവര്‍ക്കും പുറത്തിരിക്കേണ്ടി വന്നിരുന്നു. ഈ വര്‍ഷം നേരത്തേ തന്നെ വൈഭവ് സൂര്യവംശി അണ്ടര്‍ 19 ലോകകപ്പ് കളിച്ചതിനാല്‍ മറ്റൊന്നില്‍ കളിക്കുക ചട്ടപ്രകാരം സാധ്യമല്ല. ഇക്കാരണത്താലാണ് അണ്ടർ 19 ടീമിൽനിന്ന് താരത്തെ ഒഴിവാക്കിയത്. ലോകകപ്പ് ഒരുക്കത്തിന്റെ ഭാഗമായി മറ്റു താരങ്ങളെ ടീമിലുൾപ്പെടുത്തുകയും ചെയ്തു.

സെപ്റ്റംബർ 18 മുതലാണു ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര. ഏകദിന മത്സരങ്ങൾ സെപ്റ്റംബർ 18, 21, 23 തീയതികളിൽ രാജ്കോട്ടിൽ നടക്കും. ചതുർദിന മത്സരങ്ങൾ രാജ്കോട്ടിൽ സെപ്റ്റംബർ 27 മുതൽ 30 വരെയും അഹമ്മദാബാദിൽ ഒക്ടോബർ 5 മുതൽ 8 വരെയും നടക്കും. ചുതർദിന മത്സരങ്ങൾക്കുള്ള ടീമിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ മാനവ് കൃഷ്ണയുമുണ്ട്. തിരുവനന്തപുരം സ്വദേശിയായ മാനവ് കൃഷ്ണ ജൂലൈയിൽ ശ്രീലങ്കൻ അണ്ടർ 19 ടീമിനെതിരായ ടെസ്റ്റ് മത്സരത്തിൽ സെഞ്ചറി നേടിയിരുന്നു.

ഏകദിന ടീമിനെ ഉത്തരാഖണ്ഡ് താരം ലക്ഷ്യ റായ്ചന്ദനി നയിക്കും. മധ്യപ്രദേശ് താരം യഷ്ബര്‍ദന്‍ ചൗഹാനാണ് വൈസ് ക്യാപ്റ്റന്‍. ടെസ്റ്റില്‍ ചൗഹാന്‍ ക്യാപ്റ്റനും റായ് ചന്ദാനി വൈസ് ക്യാപ്റ്റനുമാണ്. ഏകദിനത്തിനുള്ള ടീമിലാണ് ഓള്‍റൗണ്ടറായി സേവാഗിന്‍റെ മകന്‍ ആര്യവീറും വിക്കറ്റ് കീപ്പര്‍ ബാറ്ററായി അന്‍വയ്‌യും ഇടം പിടിച്ചത്. ഡല്‍ഹി പ്രിമിയര്‍ ലീഗില്‍ വെസ്റ്റ് ഡല്‍ഹി ലയണ്‍സ് താരമാണ് ആര്യവീര്‍. അന്‍വയ്‌യാകട്ടെ അണ്ടര്‍ 19 ല്‍ ശ്രീലങ്കയ്ക്കെതിരെ രണ്ട് ഏകദിനങ്ങള്‍ കളിക്കുകയും 101 റണ്‍സെടുക്കുകയും ചെയ്തിട്ടുണ്ട്. ഏകദിന പരമ്പര ഇന്ത്യ തോറ്റെങ്കിലും ലങ്കയില്‍ നടന്ന ടെസ്റ്റ് ജയിച്ചിരുന്നു.

English Summary:

India U19 Team Selection: The BCCI announced the squad for the Australia series, featuring Anvay Dravid and Aryaveer Sehwag. Vaibhav Suryavanshi was excluded owed to a BCCI regularisation prohibiting aggregate U19 World Cup appearances. The bid includes ODIs and four-day matches successful Rajkot and Ahmedabad, with Kerala's Manav Krishna successful the longer format squad.

Read Entire Article