ധോണിക്കു പറ്റിയ പകരക്കാരൻ സഞ്ജു സാംസണെന്ന് ഡിവില്ലിയേഴ്സ്, തമിഴ് പറയുന്ന താരം ചെന്നൈയ്ക്കു കരുത്താകുമെന്ന് കുംബ്ലെ

4 days ago 3

ഓൺലൈൻ ഡെസ്ക്

Published: March 18, 2026 09:50 AM IST Updated: March 18, 2026 10:13 AM IST

1 minute Read

 DIBYANGSHU SARKAR / AFP
വിജയത്തിനു ശേഷം വിൻഡീസ് താരം ഷായ് ഹോപിനെ അഭിവാദ്യം ചെയ്യുന്ന സഞ്ജു സാംസൺ. Photo: DIBYANGSHU SARKAR / AFP

മുംബൈ∙ ചെന്നൈ സൂപ്പർ കിങ്സില്‍ എം.എസ്.ധോണിക്കു പറ്റിയ പകരക്കാരൻ സഞ്ജു സാംസണാണെന്ന് മുൻ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സ്. പറ്റിയ ഒരാൾ എത്തുന്നതുവരെ ധോണി കാത്തിരിക്കുകയാണെന്നും ബാറ്റിങ് ക്രമത്തിൽ ധോണിക്കു സ്ഥാനക്കയറ്റം നൽകണമെന്നും ഡിവില്ലിയേഴ്സ് ഒരു ചർച്ചയ്ക്കിടെ പ്രതികരിച്ചു. ‘‘ഐപിഎൽ മത്സരങ്ങളിൽ എം.എസ്.ധോണി മുൻനിരയിൽ ബാറ്റിങ്ങിന് ഇറങ്ങണം. കഴിഞ്ഞ ഏതാനും സീസണുകളായി എട്ടാം നമ്പറിലും ഒൻപതാം നമ്പറിലുമൊക്കെയാണ് ധോണി ബാറ്റിങ്ങിന് എത്തുന്നത്. സിഎസ്കെ ടീം എന്നു പറയുമ്പോൾ ആദ്യം ഓർമവരുന്നത് ധോണിയെയാണ്.’’

‘‘അദ്ദേഹത്തെ ചുറ്റിപ്പറ്റിയാണ് സിഎസ്കെ എന്ന ബ്രാൻഡ് മുന്നോട്ടുപോകുന്നത്. അദ്ദേഹത്തെ പരമാവധി സമയം ഗ്രൗണ്ടിൽ കാണാൻ ആരാധകർ ആഗ്രഹിക്കുന്നു. എല്ലാ മത്സരങ്ങളിലും ടോപ് ഓർഡറിൽ ബാറ്റ് ചെയ്തില്ലെങ്കിലും നിർണായക മത്സരങ്ങളിൽ എങ്കിലും ധോണി നാലാമനോ അഞ്ചാമനോ ആയി ഇറങ്ങണമെന്നാണ് എന്റെ അഭിപ്രായം. ധോണിക്കു പകരക്കാരനാകാൻ പറ്റിയ ആളാണ് സഞ്ജു. ശരിയായ ഒരാൾ വരാനായി ധോണി കാത്തിരിക്കുകയാണ്.’’- ഡിവില്ലിയേഴ്സ് വ്യക്തമാക്കി.

സഞ്ജു ചെന്നൈ സൂപ്പര്‍ സിങ്സിൽ ചേർന്നത് വലിയ മാറ്റമാണെന്ന് അനിൽ കുംബ്ലെ പ്രതികരിച്ചു. ‘‘മികച്ച ഫോമിലാണ് സഞ്ജു ഐപിഎലിലേക്കു വരുന്നത്. തുടർച്ചയായുള്ള മൂന്ന് ഗംഭീര ഇന്നിങ്സുകളുമായി ഇന്ത്യയ്ക്കു ലോകകപ്പ് നേടിക്കൊടുത്തു. ഫ്രാഞ്ചൈസിയുടെ ആരാധകനിര ഇനിയും വർധിക്കാന്‍ ഇത് ഉപകരിക്കും. ചെന്നൈയ്ക്കു പറ്റിയ താരമാണ് സഞ്ജു. അദ്ദേഹം ജനിച്ചത് കേരളത്തിലാണ്. തമിഴ് നന്നായി സംസാരിക്കുന്നുണ്ട്. അവിടെയൊരു ബന്ധമുണ്ട്. എം.എസ്. ധോണിയെപ്പോലൊരു വിക്കറ്റ് കീപ്പിങ് ബാറ്ററാണ്. സഞ്ജുവിന്റെ അനുഭവ സമ്പത്തും ചെന്നൈ സൂപ്പർ കിങ്സിന് നിർണായകമാകും.’’- കുംബ്ലെ പറഞ്ഞു.

English Summary:

Sanju Samson is the perfect successor to MS Dhoni astatine Chennai Super Kings, according to erstwhile South African subordinate AB de Villiers. He besides suggested that Dhoni should bat higher up the bid to maximize his interaction and instrumentality visibility.

Read Entire Article