Published: August 13, 2026 02:27 PM IST Updated: August 13, 2026 02:38 PM IST
1 minute Read
ചെന്നൈ ∙ ഈ വർഷത്തെ ഐപിഎൽ സീസണിനു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സ് കോച്ച് സ്റ്റീഫൻ ഫ്ലെമിങ് പദവി ഒഴിഞ്ഞിരുന്നു. ഐപിഎലിന്റെ ഉദ്ഘാടന എഡിഷനിൽ കളിക്കാരനായി എത്തിയ ന്യൂസീലൻഡ‍് താരം ഫ്ലെമിങ് തുടർന്നു 18 വർഷം ടീമിന്റെ പരിശീലകനായിരുന്നു. സിഎസ്‌കെ 5 തവണ ഐപിഎൽ കിരീടജേതാക്കളായത് ഫ്ലെമിങ്ങിന്റെ ശിക്ഷണത്തിലാണ്. കഴിഞ്ഞ രണ്ടു സീസണുകളിലായി ചെന്നൈയുടെ മോശം പ്രകടനത്തിനു പിന്നാലെയായിരുന്നു ഫ്ലെമിങ്ങിന്റെ പടിയിറക്കം. ഫ്ലെമിങ്ങിന്റെ പിൻഗാമിയെക്കുറിച്ചുള്ള ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് സജീവമാണ്. മുൻ ക്യാപ്റ്റനായ എം.എസ്.ധോണിയുടെ പേരടക്കം അഭ്യൂഹങ്ങളിലുണ്ട്.
What you should work next
എന്നാൽ ഇപ്പോഴിതാ, ലോകകപ്പ് നേടിയ മറ്റൊരു ക്യാപ്റ്റൻ ചെന്നൈയുടെ പരിശീലക സ്ഥാനത്തെത്തുമെന്നാണ് വിവരം. മുൻ ചെന്നൈ താരമായ രവിചന്ദ്രൻ അശ്വിനാണ് ഇതു സംബന്ധിച്ച സൂചന നൽകി. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഒയിൻ മോർഗന്റെ പേരാണ് അശ്വിൻ പറയുന്നത്. മോർഗന്റെ ക്യാപ്റ്റൻസിക്ക് കീഴിലാണ് 2019ൽ ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് കിരീടം ചൂടിയതും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 2021 ഐപിഎൽ ഫൈനലിൽ എത്തിയതും.
‘‘ഒയിൻ മോർഗൻ ചെന്നൈയിലേക്ക് വരുമെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹത്തിന്റെ പേര് ശക്തമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്; പ്രാഥമിക ചർച്ചകൾ നടക്കുന്നുണ്ടെന്നതിൽ സംശയമില്ല. ഇതിൽ രണ്ടു സാധ്യതകളാണുള്ളത്: ഒയിൻ മോർഗൻ ഈ വർഷം തന്നെ ചുമതലയേൽക്കുമോ? അതോ മിനി ലേലത്തിലൂടെ മറ്റാരെങ്കിലും ടീം കെട്ടിപ്പടുത്ത ശേഷം അദ്ദേഹം പിന്നീട് വരുമോ?’’ – അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ബ്രെണ്ടൻ മക്കല്ലവും മറ്റൊരു സാധ്യതയായി ഉയർന്നുവന്നിട്ടുണ്ടെന്ന് പറഞ്ഞ അശ്വിൻ, എന്നാൽ ഇംഗ്ലണ്ടിന്റെ ഏകദിന, ട്വന്റി20 ടീമുകളുമായുള്ള മക്കല്ലത്തിന്റെ കരാറുകൾ ഇതിന് തടസ്സമായേക്കാമെന്നും ചൂണ്ടിക്കാണിച്ചു.
ചെന്നൈ സൂപ്പർ കിങ്സ് ഇപ്പോൾ ഒരു കഠിനമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, അതിനാൽ കാര്യങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ഉത്തരവാദിത്തമേറ്റെടുക്കാൻ ശേഷിയുള്ള ഒരാളെയാണ് സിഎസ്‌കെയ്ക്ക് ആവശ്യമെന്നും അശ്വിൻ നിർദ്ദേശിച്ചു. ഈ സാഹചര്യത്തിൽ, മോർഗനെപ്പോലെയുള്ള ഒരാളെ ഹെഡ് കോച്ചായി നിയമിക്കുന്നതിന് മുൻപ്, എം.എസ് ധോണി അടുത്ത ഒരു വർഷത്തേക്ക് കൂടി ടീമിനെ അനൗദ്യോഗികമായി നയിക്കണമെന്ന് അശ്വിൻ പറഞ്ഞു.
‘‘ധോണിയുടെ നേതൃത്വത്തിൽ മറ്റുള്ളവർ ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അതാണ് ശരിയെന്ന് ഞാൻ വ്യക്തിപരമായി കരുതുന്നു. കാരണം പുതിയ കോച്ചിന്റെ നിയമനം അൽപം വൈകിയേക്കാം, കൂടാതെ മെഗാ ലേലം നടക്കാൻ ഇനി ഒരു വർഷം മാത്രമാണുള്ളത്. അതുകൊണ്ട് ചുരുങ്ങിയത് അടുത്ത ഒരു വർഷത്തേക്കെങ്കിലും ധോണിയുടെ നേതൃത്വത്തിൽ ബാക്കിയുള്ളവർ ഒരുമിച്ച് മുന്നോട്ട് പോകുമെന്നാണ് എന്റെ അഭിപ്രായം.’’– അശ്വിൻ പറഞ്ഞു.
English Summary:
Chennai Super Kings Coach: Stephen Fleming has stepped down arsenic Chennai Super Kings manager aft 18 years, starring to a hunt for his successor. Ravichandran Ashwin hinted that erstwhile England skipper Eoin Morgan, a World Cup winner, is simply a beardown contender for the role. Ashwin besides suggested MS Dhoni could unofficially pb the squad for different twelvemonth earlier a caller semipermanent manager is appointed, considering the upcoming mega auction.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·