നബീൽ സാഹി കേരളത്തിന്റെ പുതിയ വേഗതാരം

1 month ago 4

മനോരമ ലേഖകൻ

Published: June 09, 2026 06:40 PM IST

1 minute Read

നബീൽ സാഹി
നബീൽ സാഹി

കൊല്ലം∙ കേരളത്തിന്റെ വേഗപ്പോരാളികളുടെ മുൻനിരയിലേക്ക് കുതിച്ചെത്തിയിരിക്കുകയാണ് നബീൽ സാഹി എന്ന കൗമാരതാരം. കഴിഞ്ഞ ദിവസം കൊല്ലത്ത് സമാപിച്ച സംസ്ഥാന സീനിയർ അത്‌ലറ്റിക്സിൽ 53 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിയാണ് നബിൽ സാഹി 5000 മീറ്ററിൽ സ്വർണ്ണം നേടിയത്. സമയം 14 മിനിറ്റ് 26.50 സെക്കൻഡ്. 1973ല്‍ തിരുവനന്തപുരത്തെ ശശിധരൻ കുറിച്ച 14 മിനിറ്റ് 46.40 സെക്കൻഡിന്റെ നേട്ടമാണ് നബീൽ പഴങ്കഥയാക്കിയത്. മീറ്റിന്റെ ആദ്യദിനത്തിൽ 1500 മീറ്ററിലും പാലക്കാടിന്റെ ഈ താരം റെക്കോർഡോടെ സ്വർണം നേടിയിരുന്നു.

കോഴിക്കോട് ഉണ്ണികുളം പൂനൂർ മഠത്തുംപൊയിൽ ആലപ്പാടിക്കൽ എം.പി. സെല്ലുവിന്റെയും എ.പി. ഹയറുന്നീസയുടെയും മകനാണ് നബീൽ സാഹി. സീനിയർ നാഷനൽ ചാംപ്യൻഷിപ്പിലും ഓൾ ഇന്ത്യ ഇൻറർ യൂണിവേഴ്സിറ്റി ചാംപ്യൻഷിപ്പിലും അഞ്ചുതവണ വീതം പങ്കെടുത്തു. 20025ൽ റാഞ്ചിയിൽ നടന്ന അറുപത്തിനാലാം നാഷനൽ ഓപ്പൺ ചാംപ്യൻഷിപ്പിൽ 1500 മീറ്ററിൽ നാലാം സ്ഥാനം നേടി. നിലവിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി 5000 മീറ്ററിൽ റെക്കോർഡ് ഉടമയാണ്. 2024 കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർ കൊളിജിയറ്റ് അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 1500, 5000 മീറ്ററിൽ സ്വർണം നേടിയിട്ടുണ്ട്. 2024 കേരള സ്റ്റേറ്റ് ഇൻറർ ഡിസ്ട്രിക്ട് ക്ലബ്ബ് മീറ്റിൽ 1500, 5000 മീറ്ററുകളിൽ ഇരട്ട സ്വർണ്ണം നേടിയത് മീറ്റ് റെക്കോർഡോടെ. 2025 ടി സി എസ് വേൾഡ് ബെംഗളൂരു 10 കിലോമീറ്റർ  വിഭാഗത്തിൽ പങ്കെടുത്തു. 

2024 കനറാ ബാങ്ക് മരത്തണിൽ 5 കിലോമീറ്റർ വിഭാഗത്തിൽ ജേതാവ്. 2024ൽ കർണാടക സംസ്ഥാന പൊലീസ്  നടത്തിയ 5 കിലോമീറ്റർ റണ്ണിൽ ഒന്നാമൻ. 2025 ഈറോഡ് ഹാഫ് മാരത്തണിൽ  ജേതാവ്. പേഴ്സണൽ റെക്കോർഡ്: 1500 മീറ്റർ (3മിനിറ്റ് 47 സെക്കൻഡ്). 5000 മീറ്റർ (14.12  മിനിറ്റ്). 10,000 മീറ്റർ 30.08 മിനിറ്റ്) ഇരുന്നൂറിലേറെ ദീർഘദൂര ഓട്ടമത്സരങ്ങളിൽ കോഴിക്കോട് റോയൽ റണ്ണേഴ്സ് ക്ലബ്ബിൻ്റെ താരമായി പങ്കെടുത്തു. ഭൂരിഭാഗം മത്സരങ്ങളിലും പോഡിയം നേടുകയും ചെയ്തു.

English Summary:

Nabeel Sahi Shatters 53-Year-Old Athletics Record

Read Entire Article