നാലാം മിനിറ്റിൽ വലകുലുക്കി അരങ്ങേറ്റക്കാരൻ റയാൻ വില്യംസ്; കൊച്ചിയിൽ ഹോങ്കോങ്ങിനെ കീഴടക്കി ഇന്ത്യ (2–1)

2 months ago 8

ഓൺലൈൻ ഡെസ്‌ക്

Published: March 31, 2026 09:28 PM IST Updated: March 31, 2026 09:59 PM IST

1 minute Read

 ജിബിൻ ചെമ്പോല ∙ മനോരമ
കൊച്ചിയിൽ നടന്ന ഇന്ത്യ – ഹോങ്കോങ് എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ വിജയിച്ച ഇന്ത്യൻ ടീം അംഗങ്ങൾ ആരാധകരുമായി ആഹ്ലാദം പങ്കുവയ്ക്കുന്നു. ചിത്രം: ജിബിൻ ചെമ്പോല ∙ മനോരമ

കൊച്ചി∙ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ 3 –ാം യോഗ്യതാ റൗണ്ടിലെ അവസാന പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ജയം. കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹോങ്കോങ്ങിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യ കീഴടക്കിയത്. അരങ്ങേറ്റക്കാരൻ റയാൻ വില്യംസ് (4+), ആകാശ് മിശ്ര (50+) എന്നിവരാണ് ഇന്ത്യയുടെ ഗോൾ വേട്ടക്കാർ. എവർട്ടൺ (65+) ആണ് ഹോങ്കോങ്ങിനു വേണ്ടി ആശ്വാസ ഗോൾ നേടിയത്.

ഇന്ത്യൻ പൗരത്വം സ്വീകരിച്ചു ‘സ്വദേശിയായി’ മാറിയ ഓസ്ട്രേലിയൻ ഫോർവേഡ് താരമാണ് റയാൻ വില്യംസ്. നാലാം മിനിറ്റിൽ ലക്ഷ്യം കണ്ടതോടെ ഇന്ത്യക്കായി ഒരു അരങ്ങേറ്റക്കാരന്റെ വേഗതയേറിയ ഗോൾ എന്ന റെക്കോർഡും റയാൻ വില്യംസ് സ്വന്തമാക്കി.

2027 ലെ ഏഷ്യൻ കപ്പിനു യോഗ്യത നേടാനാകാതെ നേരത്തേ തന്നെ പുറത്തായ ഇന്ത്യയ്ക്കു ഈ ജയം ആശ്വാസമാണ്. തോൽവിയോടെ ഹോങ്കോങ്ങിന്റെ സാധ്യതകളും അവസാനിച്ചു.
 

English Summary:

India secured a triumph successful the AFC Asian Cup qualifiers against Hong Kong, winning 2-1 astatine the JLN Stadium successful Kochi. This triumph provides a morale boost for the Indian team, adjacent though they had already been eliminated from qualifying for the 2027 Asian Cup.

Read Entire Article