നാലാം വയസ്സിൽ പ്രമേഹം സ്ഥിരീകരിച്ചു, 29–ാം വയസ്സിൽ 2 ഗ്രാൻസ്‌ലാം കിരീടങ്ങൾ; സർവം സ്വരേവ്!

3 days ago 2

മനോരമ ലേഖകൻ

Published: September 15, 2026 09:56 AM IST Updated: September 15, 2026 02:56 PM IST

1 minute Read

അലക്സാണ്ടർ സ്വരേവ് അമ്മ ഇറിനയ്ക്കൊപ്പം (ഫയൽ ചിത്രം).
അലക്സാണ്ടർ സ്വരേവ് അമ്മ ഇറിനയ്ക്കൊപ്പം (ഫയൽ ചിത്രം).

ന്യൂയോർക്ക് ∙ ടെന്നിസ് ലോകത്ത് പിച്ചവച്ചു തുടങ്ങിയ 4 വയസ്സുകാരൻ മകന് ടൈപ് വൺ പ്രമേഹം സ്ഥിരീകരിച്ചതിനു പിന്നാലെ ഡോക്ടർമാർ നിരാശയുടെ കുറിപ്പടി തയാറാക്കുമ്പോൾ അമ്മ ഇറിന മനസ്സിൽ മന്ത്രിച്ചു: ‘എന്റെ മകൻ അവൻ ആഗ്രഹിക്കുന്നതു തന്നെയാകും. അവനു ടെന്നിസ് താരം ആകണമെങ്കിൽ അങ്ങനെ. അല്ല, മറ്റെന്തെങ്കിലും ആകണമെങ്കിൽ അങ്ങനെ’.

‌പ്രഫഷനൽ ടെന്നിസ് താരമായിരുന്ന ഇറിനയുടെ മനക്കരുത്തിൽ പതിയെ കോർട്ടിൽ ചുവടുറപ്പിച്ച മകൻ അലക്‌സാണ്ടർ സ്വരേവ് 25 വർഷങ്ങൾക്കു ശേഷം ഈ ഗ്രാൻസ്‌ലാം സീസണിൽ നേടിയതു 2 കിരീടങ്ങൾ! കഴിഞ്ഞദിവസം നടന്ന യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ നാട്ടുകാരനായ ബെൻ ഷെൽട്ടനെ ആധികാരികമായി കീഴടക്കിയാണ് ജർമൻ താരം സ്വരേവ് കരിയറിലെ രണ്ടാം ഗ്രാൻസ്‌ലാം സ്വന്തമാക്കിയത്.

ഈ സീസണിലെ ഫ്രഞ്ച് ഓപ്പണിലും സ്വരേവായിരുന്നു ചാംപ്യൻ. 6-3, 7-6, 5-7, 6-2നു വിജയം സ്വന്തമാക്കിയതിനു പിന്നാലെ സ്വരേവ് ലോകത്തോടു പറഞ്ഞു: ‘‘എന്റെ മത്സരം കാണാൻ അമ്മ എത്തിയിട്ടില്ല. പക്ഷേ ഈ നേട്ടത്തിന് ഞാൻ ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് അമ്മയോടാണ്. കാരണം, ഞാൻ കണ്ടതിൽ വച്ചേറ്റവും കരുത്തുറ്റ വനിത എന്റെ അമ്മയാണ്. അമ്മ അന്നു ധൈര്യത്തോടെ സ്വീകരിച്ച തീരുമാനത്തിൽ ഞാൻ സന്തോഷിക്കുന്നു. അതുകൊണ്ടു മാത്രമാണ് എനിക്ക് ഇതെല്ലാം നേടാൻ സാധിച്ചത്’’.

കഴിഞ്ഞ യുഎസ് ഓപ്പൺ ചാംപ്യനായിരുന്ന, രണ്ടാം സീഡ് കാർലോസ് അൽകാരസിനെ ക്വാർട്ടർ ഫൈനലിൽ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഷെൽട്ടൻ ഫൈനലിന് ഇറങ്ങിയത്. സ്വന്തം മണ്ണിൽ നടക്കുന്ന ടൂർണമെന്റിൽ ഗാലറിയും ഇരുപത്തിമൂന്നുകാരൻ ഷെൽട്ടന് അനുകൂലമായിരുന്നു. എന്നാൽ, ഇതിനൊന്നും ഇരുപത്തൊമ്പതുകാരൻ സ്വരേവിന്റെ വിജയക്കുതിപ്പിനെ തടയാൻ കഴിഞ്ഞില്ല.

English Summary:

Alexander Zverev's inspiring travel to winning 2 Grand Slams this season, including the US Open, is simply a testament to his mother's unwavering support. Despite a Type 1 diabetes diagnosis for him astatine a young age, his mother's determination fueled his imagination of becoming a tennis star.

Read Entire Article