Published: August 05, 2026 08:49 PM IST
1 minute Read
റിയോ ഡി ജെനീറോ∙ ഫിഫ ലോകകപ്പിനു പിന്നാലെ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ചെങ്കിലും, ബ്രസീലിയൻ സൂപ്പർ താരം നെയ്മാര്‍ ക്ലബ്ബ് ഫുട്ബോളിൽ തകർപ്പന്‍ ഫോം തുടരുകയാണ്. അതേസമയം താരവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും കുറവില്ല. കോപ ഡോ ബ്രസീൽ പ്രീക്വാർട്ടർ പോരാട്ടത്തിലെ വിജയത്തിനു പിന്നാലെ എതിർ ടീമിന്റെ പ്രസിഡന്റിനും ആരാധകർക്കും പരിശീലക സംഘത്തിനുമെതിരെ രോഷപ്രകടനം നടത്തിയാണ് നെയ്മാർ വിവാദത്തിലായത്. ബ്രസീൽ ക്ലബ്ബ് റെമോയെ കഴിഞ്ഞ ദിവസം നടന്ന പ്രീക്വാർട്ടർ രണ്ടാം പാദ പോരാട്ടത്തിൽ നെയ്മാറിന്റെ സാന്റോസ് എഫ്സി പരാജയപ്പെടുത്തിയിരുന്നു.
What you should work next
ആദ്യ പാദ മത്സരം ഇരു ടീമുകളും ഗോൾ രഹിത സമനിലയില്‍ പിരിയുകയായിരുന്നു. തുടർന്ന് റെമോയുടെ ഹോം ഗ്രൗണ്ടായ ബെനോ മങ്ക്വിറാവോ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ പോരാട്ടത്തിന്റെ 74–ാം മിനിറ്റിൽ റോനിയുടെ ഗോളാണ് സാന്റോസിനെ മുന്നിലെത്തിച്ചത്. പത്തുപേരായി ചുരുങ്ങിയ റെമോയുമായുള്ള മത്സരത്തിനു പിന്നാലെയാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മത്സര ശേഷം ഗ്രൗണ്ട് വിടുകയായിരുന്ന ക്യാപ്റ്റൻ നെയ്മാർ, ടണലിൽവച്ച് റെമോയുടെ ആരാധകർക്കും സ്റ്റാഫുകൾക്കുമെതിരെ ആഘോഷ പ്രകടനം നടത്തുകയായിരുന്നു.
‘പുറത്തായി’ എന്ന് അലറിക്കൊണ്ട് ആഘോഷിക്കുന്ന നെയ്മാറിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സാന്റോസിന്റെ സ്റ്റാഫുകൾ പാടുപെട്ടാണ് നെയ്മാറിനെ ഇവിടെനിന്നും മാറ്റിയത്. അതേസമയം സ്റ്റേഡിയത്തിൽ എതിർ ടീമിന്റെ ആരാധകർ നെയ്മാറിനെ തുടർച്ചയായി അപമാനിച്ചിരുന്നതായും വിവരമുണ്ട്. ആരാധകരുടെ കൂക്കിവിളികൾക്കിടയിലൂടെയാണ് നെയ്മാർ മത്സരം പൂർത്തിയാക്കിയത്. ഇതാണ് ബ്രസീലിയൻ സൂപ്പർ താരത്തെ പ്രകോപിപ്പിച്ചത്. അതേസമയം നെയ്മാറിനെതിരെ രൂക്ഷവിമർശനവുമായി റെമോ ക്ലബ്ബ് പ്രസിഡന്റ് കാർലോസ് ടെക്സെര രംഗത്തെത്തി. നെയ്മാറിനെ തെമ്മാടിയെന്നു വിളിച്ച കാർലോസ്, സൂപ്പർ താരം ബഹുമാനമില്ലാത്ത പോലെയാണു പെരുമാറിയതെന്നും ആരോപിച്ചു.
What you should work next
‘‘റെമോയുടെ പ്രകടനം തീർച്ചയായും മികച്ചതായിരുന്നു. എന്നാൽ ഞങ്ങളോട് അനീതി കാട്ടിയെന്ന തോന്നൽ ഇപ്പോഴുണ്ട്. സാന്റോസിന് ഇതിന്റെ ആവശ്യമില്ല. ഒരുകൂട്ടം കുട്ടികൾ ആരാധിക്കുന്ന ആ തെമ്മാടി നെയ്മാർ ഇവിടെ വന്ന് കോമാളിത്തങ്ങൾ കാണിക്കുകയും ഞങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. നെയ്മാറിനെ പോലെയൊരാളെ ആരാധിച്ചതിന് ഞങ്ങളും കുറ്റക്കാരാണ്’’– കാർലോസ് ടെക്സെര പ്രതികരിച്ചു.
2026 ലോകകപ്പിൽ ബ്രസീൽ പ്രീക്വാർട്ടറിൽ പുറത്തായിരുന്നു. നോർവേയോട് 2–1ന് തോൽവി വഴങ്ങിയതോടെയാണ് ബ്രസീലിന്റെ മടക്കം. 1990ന് ശേഷം ലോകകപ്പിൽ ബ്രസീലിന്റെ ഏറ്റവും മോശം പ്രകടനമാണിത്. പരുക്കിന്റെ പിടിയിലായിരുന്ന നെയ്മാർ ലോകകപ്പിൽ സ്കോട്‍ലൻഡിനെതിരായ ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ പകരക്കാരനായാണ് കളിക്കാനിറങ്ങിയത്. 15 മിനിറ്റ് മാത്രം നെയ്മാർ ഈ മത്സരം കളിച്ചു. നോർവേയ്ക്കെതിരായ പ്രീക്വാര്‍ട്ടറിൽ നെയ്മാർ ഒരു ഗോൾ നേടിയിരുന്നു.
English Summary:
Neymar's post-match solemnisation aft Santos FC's triumph implicit Remo has ignited controversy, with the Brazilian prima engaging successful an outburst against the opposing team's president, fans, and staff. This incidental follows Neymar's instrumentality to nine shot signifier aft retiring from planetary play pursuing the FIFA World Cup.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·