നിറം മങ്ങി ജർമനി, ഇക്വഡോറിന് ആനന്ദവേള

3 weeks ago 3

ജർമനിയെ 2-1ന് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ മുട്ടുകുത്തിച്ച ഇക്വഡോര്‍ ആഹ്ലാദത്തിന്റെ ഏഴാം സ്വര്‍ഗത്തിലാണ്. വിജയം അവരെ 2026 ഫിഫാ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്കു കടത്തി. മത്സരത്തിന്റെ 2-ാം മിനിറ്റില്‍ ലീറോയി സാനേ നേടിയ ഗോളിലൂടെ ജർമനി മുന്നിലെത്തിയെങ്കിലും അവരുടെ വിജയാഹ്ലാദം അൽപനേരത്തേക്കു മാത്രമായിരുന്നു. ഒൻപതാം മിനിറ്റില്‍ത്തന്നെ നില്‍സണ്‍ ആംഗോലോയുടെ ഗോളിലൂടെ ഇക്വഡോര്‍ സമനില നേടി. എന്നാല്‍, 77-ാം മിനിറ്റില്‍ ഗോണ്‍സാലൊ പ്ലാറ്റ നേടിയ ഗോളിൽ വിജയമുറപ്പിച്ചതോടെയാണ് അവര്‍ക്കു ശ്വാസം നേരേ വീണത്. ഇക്വഡോര്‍ 2006ന് ശേഷം ആദ്യമായാണ് നോക്കൗട്ട് റൗണ്ടിൽ കടക്കുന്നത്.

What you should work next

ഇക്വഡോറിന് ഏറെ പ്രാധാന്യമുള്ള മത്സരമായിരുന്നു ഇത്. സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (CONMEBOL) ക്വാളിഫെയിങ് റൗണ്ടില്‍ ടീം രണ്ടാമതെത്തിയതോടെ അവര്‍ ലോകകപ്പിലെ കറുത്ത കുതിരകളില്‍ ഒന്നായേക്കാം എന്ന് വിലയിരുത്തപ്പെട്ടു. ഇക്വഡോർ പ്രതിരോധ നിരയുടെ കരുത്ത് വിശകലനവിദഗ്ധര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് എടുത്തു പറഞ്ഞിരുന്നു. അതേസമയം, അവരുടെ ആക്രമണ നിരയുടെ ദൗർബല്യങ്ങളും എടുത്തുകാട്ടപ്പെട്ടു.

ഇക്വഡോറിന്റെ ആദ്യ രണ്ടു കളികള്‍ ഇതിന് ഉത്തമോദാഹരണങ്ങളാണ്. പ്രതിരോധത്തിലെ പ്രബലർ എന്ന വിലയിരുത്തല്‍ ശരിവയ്ക്കുന്നതായിരുന്നു അവരുടെ കളിയെങ്കിലും ടീമിന്റെ ആക്രമണശേഷി പൂജ്യമായിരുന്നു. ഐവറി കോസ്റ്റിനെതിരെയുള്ള മത്സരം തുല്യ ശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു എങ്കിലും അമാദ് ഡിയാലോ (Amad Diallo) 90-ാം മിനിറ്റില്‍ നേടിയ ഗോളിൽ ഇക്വഡോര്‍ പരാജയപ്പെട്ടു. മൂന്നു പോയിന്റ് എളുപ്പത്തില്‍ സ്വന്തമാക്കാമായിരുന്ന, ക്യുറസാവോയ്ക്ക് എതിരെയുള്ള രണ്ടാം മത്സരത്തില്‍ ഇക്വഡോറിന്റെ മൂര്‍ച്ചയില്ലാത്ത ആക്രമണങ്ങളും മോശം തീരുമാനങ്ങളും ക്യുറസാവോയുടെ ഗോള്‍ വല കാത്ത എലോയി റൂമിന്റെ ചരിത്രം കുറിച്ച പ്രകടനവും മൂലം ലക്ഷ്യം കാണാനായില്ല. ആ മത്സരത്തില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ഇക്വഡോര്‍ കളിക്കാര്‍ കരയുന്നതു കാണാമായിരുന്നു. നോക്കൗട്ട് റൗണ്ടിലെത്തണമെങ്കില്‍, ഗ്രൂപ്പിലെ ലീഡറായ ജർമനിക്കെതിരെയുളള മത്സരത്തില്‍ ജയിച്ചേ മതിയാകൂ എന്ന തിരിച്ചറിവായിരുന്നു അതിന് കാരണം.

What you should work next

അത്തരമൊരു കൂറ്റന്‍ വെല്ലുവിളി മുന്നില്‍ നില്‍ക്കുമ്പോള്‍ ടീമുകള്‍ പതറാനുള്ള സാധ്യത ഏറെയാണ്. തുടര്‍ച്ചയായ രണ്ടു വിജയങ്ങള്‍ നേടിയ ജർമനി നോക്കൗട്ട് റൗണ്ടില്‍ ഇതിനോടകം സ്ഥാനമുറപ്പിച്ചു കഴിഞ്ഞിരുന്നു. ടൂര്‍ണമെന്റില്‍ ബഹുദൂരം മുന്നേറിയേക്കും എന്ന തോന്നലുളവാക്കിയ ടീമുമാണ് അവര്‍. ഇക്വഡോര്‍ ആകട്ടെ ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ഗോള്‍ പോലും നേടിയിട്ടുമില്ല.

കിക്കോഫിനു തൊട്ടുപിന്നാലെ വഴങ്ങേണ്ടിവന്ന ഗോള്‍ തന്നെ ഇക്വഡോറിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. അതൊരു വിവാദ ഗോള്‍ ആയിരുന്നു. ലീറോയി സാനേ നേടിയ ഗോളിലേക്ക് നയിച്ച നീക്കം ആരംഭിച്ചിടത്തു തന്നെ ജർമനി നടത്തിയ ഫൗള്‍ വ്യക്തമായിരുന്നു. എന്നാല്‍ ഇത് ഫീല്‍ഡിലെ റഫറി ടോറി പെന്‍സോ കാണാതെ പോയതു പോലെ തോന്നി. ഗോള്‍ അവസരം സൃഷ്ടിച്ച പാസിന് തൊട്ടു മുമ്പുള്ള പാസ് നല്‍കാന്‍ ശ്രമിക്കുകയായിരുന്നു അലക്‌സാണ്ടര്‍ പാവ്‌ലോവിച്ച് (Aleksander Pavlovic). പന്ത് തന്റെ നിയന്ത്രണത്തില്‍ നിർത്താന്‍ ശ്രമിച്ച പാവ്‌ലോവിച്ച് കാല്‍ വളരെയധികം ഉയരെ ഉയര്‍ത്തുകയും അത് പെഡ്രോ വിറ്റെയുടെ (Pedro Vite) തലയില്‍ സ്പര്‍ശിക്കുകയും ചെയ്തു. ഇത് വ്യക്തമായ ഫൗള്‍ ആണ്. ഫൗളിനെതിരെ അപ്പീല്‍ നല്‍കാന്‍ പെന്‍സോയുടെ അടുത്തേക്ക് പാഞ്ഞെത്തിയെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ല. ഗോള്‍ അനുവദിക്കുകയും ചെയ്തു. ഇതോടെ ലാ ട്രി (La Tri-ഇക്വഡോര്‍ ഫുട്‌ബോള്‍ ടീമിന്റെ ഓമനപ്പേര്) പുറത്താകലിന്റെ വക്കിലായി.

What you should work next

കളി കഴിഞ്ഞു എന്നും കളിയില്‍ ജർമനിയുടെ ആധിപത്യം മത്സരത്തിലുടനീളം തുടരുമെന്നും കരുതിയിരുന്നപ്പോള്‍ 9-ാം മിനിറ്റില്‍ നില്‍സണ്‍ ആംഗോലോയിലൂടെ ഇക്വഡോര്‍ സമനില നേ‌ി. സുന്ദരമായ ഒരു ഷോ‌ട്ടിലൂടെയായിരുന്നു ആ ഗോള്‍ വീണത്. ലോകകപ്പില്‍ ആംഗോലോയുടെ ആദ്യ കളിയായിരുന്നു ഇത്. ഇക്വഡോര്‍ കോച്ച് സെബാസ്റ്റ്യന്‍ ബെഹ്കുചായ്ചായ് (Sebastian Beccacece) നടത്തിയ മാറ്റങ്ങളില്‍ ഒന്നായിരുന്നു ആംഗോലോയെ ടീമില്‍ ഉള്‍പ്പെടുത്തുക എന്നത്. ടീമിന്റെ ഫോര്‍മേഷനിലും കോച്ച് മാറ്റം വരുത്തിയിരുന്നു.

യോഗ്യതാ മൽസരങ്ങളിൽ അനുവര്‍ത്തിച്ച, മൂന്നു പേരെ ബാക്കില്‍ നിർത്തുന്ന രീതിക്കു പകരം കൂടുതല്‍ പരമ്പരാഗതമായ 4-4-2 ശൈലിയിലേക്ക് ടീം മാറി. അത് ആക്രമണത്തിനു മൂര്‍ച്ച കൂട്ടാനായിരുന്നു. ഈ നീക്കം ഗുണം ചെയ്തു. ഫോര്‍മേഷനിലെ ഈ മാറ്റം അവരുടെ പിന്‍നിരയെ കൂടുതല്‍ കരുത്തുറ്റതാക്കി. പന്തു കിട്ടിയാല്‍, പ്രതിരോധത്തില്‍ ശ്രദ്ധിക്കാതെ മിഡ്ഫീല്‍ഡിനു മുന്നേറാനുള്ള അനുമതിയുമായിരുന്നു അത്. ഈ മത്സരത്തിലെ 90 മിനിറ്റ് കളിയിലും, ഇതുവരെ കണ്ടതിലേക്കും വച്ച് ഏറ്റവും മികച്ച ആക്രമണ സ്വഭാവമാണ് ഇക്വഡോര്‍ കാണിച്ചത്. അതേസമയം, പ്രതിരോധം പതിവുപോലെ മികവോടെ നില്‍ക്കുകയും ചെയ്തു.

അവരുടെ അധ്വാനത്തിന് 77-ാം മിനിറ്റില്‍ ഫലം ലഭിച്ചു. കൃത്യമായ ടൈമിങ്ങോടെ ഗോണ്‍സാലോ പ്ലാറ്റയാണ് പന്ത് ജര്‍മന്‍ വലയില്‍ കുരുക്കിയത്. ഇക്വഡോര്‍ ജര്‍മന്‍ ബോക്‌സിലേക്ക് എടുത്ത കോര്‍ണര്‍ എത്തിയത് സബ്‌സ്റ്റിറ്റ്യൂട്ട് കെവിന്‍ റോഡ്രിഗസിന്റെ സമീപത്തേക്ക് ആയിരുന്നു. അദ്ദേഹം വളരെ സൗമ്യമായി ബോള്‍ ഗോള്‍ കീപ്പര്‍ക്ക് ഹെഡ് ചെയ്ത് നല്‍കി. ഏറെ അനുഭവസമ്പത്തുള്ള ഗോളി മാനുവല്‍ നോയര്‍ അനായാസം അതു സ്വീകരിക്കേണ്ടതായിരുന്നു. പന്ത് പിടിയിലൊതുക്കാനായി നോയര്‍ കൈകള്‍ നീട്ടിയപ്പോഴേക്കും പ്ലാറ്റ പെട്ടെന്ന് കാല്‍ നീട്ടിവച്ച് പന്തിന്റെ ദിശ മാറ്റി ഗോളാക്കി. പന്ത് ഗോള്‍ വര കടന്നപ്പോള്‍ത്തന്നെ മെറ്റ്‌ലൈഫ് സ്റ്റേഡിയം ഇരമ്പിയാർത്തു. കാണികളിലേറെയും ഇക്വഡോര്‍ ആരാധകരായിരുന്നു. മൊത്തം ഇക്വഡോര്‍ സ്‌ക്വാഡും കോര്‍ണര്‍ ഫ്‌ളാഗിന് അടുത്തേക്കെത്തി ആഹ്ലാദപ്രകടനം നടത്തി. കോച്ച് ബെഹ്കുചായ്ചായ് സ്റ്റാന്‍ഡിലേക്ക് കയറി തന്റെ കുടുംബത്തോടൊപ്പം വിജയ നിമിഷം ആഘോഷിക്കുന്നതും കാണാമായിരുന്നു. ലോകകപ്പില്‍ മാത്രം ലഭിക്കുന്ന അസുലഭ നിമിഷങ്ങളിലൊന്നു വിട്ടുകളയാന്‍ ഇക്വഡോര്‍ ഒരുക്കമല്ലായിരുന്നു.

സമനില നേടാന്‍ ജർമനി ആഞ്ഞ് ശ്രമിച്ചെങ്കിലും ലാ ട്രി ലീഡ് നിലനിര്‍ത്തി, ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തി നോക്കൗട്ട് സ്‌റ്റേജിലേക്ക് കടന്നു. ഗ്രൂപ്പ് സ്റ്റേജില്‍ 4 പോയിന്റാണ് അവര്‍ നേടിയത്. മൂന്നാം സ്ഥാനത്തെത്തിയ മികച്ച എട്ടു ടീമുകളിലൊന്നായി അവര്‍ നോക്കൗട്ട് സ്‌റ്റേജില്‍ സ്ഥാനമുറപ്പിച്ചു. എന്നാല്‍, അവര്‍ക്ക് എതിരാളി ആരായിരിക്കും എന്നറിയാന്‍ അല്‍പം കാത്തിരിക്കേണ്ടി വരും. മത്സരത്തിനു ശേഷം ഇക്വഡോര്‍ നടത്തിയ ആഹ്ലാദപ്രകടനത്തില്‍ നിന്ന് ഒരു കാര്യം വ്യക്തമായിരുന്നു. നോക്കൗട്ട് റൗണ്ടില്‍ ആരായിരിക്കും തങ്ങളുടെ എതിരാളി എന്നത് നാളെയുടെ ചോദ്യമാണ്. ഇന്നിപ്പോള്‍ ആശ്വാസത്തിന്റെയും ആനന്ദത്തിന്റെയും നിമിഷങ്ങളാണ്.

What you should work next

മത്സരഫലം എങ്ങനെയാണ് ജർമനിയെ ബാധിക്കുക? ഗ്രൂപ്പ് ഇയില്‍ ഏറ്റവും കൂടുതല്‍ പോയിന്റുമായി ഒന്നാമതെത്തിയ ശേഷമാണ് ജർമനി ഇക്വഡോറിനെതിരെ കളിക്കാനിറങ്ങിയതു തന്നെ. ഈ കളിയിലെ പരാജയം ടൂര്‍ണമെന്റിലെ അവരുടെ ഭാവിയെ അശേഷം ബാധിക്കില്ല. എന്നാല്‍, ടീം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്നത് കോച്ച് ജൂലിയന്‍ നഗെല്‍സ്മാനെ (Julian Nagelsmann) ആശങ്കപ്പെടുത്തിയേക്കാം. മത്സരഫലം തങ്ങളെ ബാധിക്കില്ല എന്നറിയാവുന്നതിനാല്‍ ഈ കളിയില്‍ ജർമനി ഒരു രണ്ടാം നിരയെ ഇറക്കി പരീക്ഷിച്ചിരുന്നെങ്കില്‍ ഈ പരാജയത്തെ മറ്റൊരു രീതിയില്‍ കാണാമായിരുന്നു. എന്നാല്‍, നഗെല്‍സ്മാന്‍ മികച്ച കളിക്കാരെത്തന്നെ ഇറക്കിയാണ് കളി ആരംഭിച്ചത് എന്നതില്‍നിന്ന്, ജയം തന്നെയാണ് ലക്ഷ്യമെന്ന് വ്യക്തമായിരുന്നു. അങ്ങനെ വരുമ്പോള്‍ ഈ പരാജയം ഉത്കണ്ഠ ഉളവാക്കുന്നതാണ്.

ഇക്വഡോര്‍ മികച്ച കളിയാണ് നടത്തിയത് എന്ന കാര്യം മാറ്റിവച്ചാല്‍, ഡീ മഹ്ന്‍ഷാഹ്ഫ്റ്റ് (Die Mannschaft-ജര്‍മന്‍ ഫുട്‌ബോള്‍ ടീമിന്റെ ഓമനപ്പേര്) ലോകകപ്പ് കിരീടം നേടാന്‍ ശ്രമിക്കുന്ന ഒരു ടീമായി ഈ മത്സരത്തില്‍ തോന്നിയില്ല. പന്തടക്കത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് പിഴവുകള്‍ വന്നു. ഇക്വഡോറിന് ആക്രമിച്ചു കയാറാന്‍ ധാരാളം പഴുതുകളും നല്‍കി. ഗോളൊക്കെ നേടിയെങ്കിലും ലീറോയി സാനേയുടെ കളി ജർമനിക്ക് ഉത്കണ്ഠയായി തുടര്‍ന്നേക്കും. നേരത്തേ ഐവറി കോസ്റ്റിന് എതിരെ നടന്ന കളിയില്‍ കണ്ടതു പോലെ സനേ പന്തു തട്ടിയത് ഒന്നിലേറെ എതിര്‍ കളിക്കാര്‍ കൂടി നില്‍ക്കുന്ന ഇടങ്ങളിലേക്ക് ആയിരുന്നു. ഇത് അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഈ രീതി പന്ത് എതിര്‍ ടീമിന്റെ കൈകളിലെത്താന്‍ സഹായകമാകുന്നതിനാല്‍, പ്രത്യാക്രമണം നടത്തുമ്പോഴും മറ്റും ഈ രീതി ജർമനിക്ക് ഗുണകരമാവില്ല. ഇതൊക്കെയാണെങ്കിലും നഗെല്‍സ്മാന്‍ സാനേയെ ബഞ്ചിലിരുത്താന്‍ തയാറല്ല.

What you should work next

ഡെനിസ് ഊണ്‍ഡഫിന്റെ കാര്യമാണ് മറ്റൊന്ന്. ടൂര്‍ണമെന്റില്‍ ഇതുവരെ ജർമനിയുടെ ഏറ്റവും മികച്ച കളിക്കാരന്‍. ഐവറി കോസ്റ്റിനെതിരെയുള്ള മത്സരത്തിന്റെ വിജയ ശില്‍പിയായിട്ടു കൂടെ നഗെല്‍സ്മാന്‍ അദ്ദേഹത്തെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയില്ല.

ഇതേക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ രസിപ്പിക്കുന്ന പല പ്രതികരണങ്ങളും നിറഞ്ഞു കഴിഞ്ഞു. നോക്കൗട്ട് റൗണ്ടില്‍ ജൂണ്‍ 29ന് നടക്കുന്ന തങ്ങളുടെ മത്സരം ആരംഭിക്കുന്നതിനു മുമ്പ് ജർമനിക്ക് ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കാണേണ്ടിയിരിക്കുന്നു.

English Summary:

Ecuador, who defeated Germany 2-1 astatine MetLife Stadium, are implicit the moon. The triumph propelled them into the knockout rounds of the 2026 FIFA World Cup. Although Germany took an aboriginal pb successful the 2nd infinitesimal with a extremity from Leroy Sané, their joyousness was short-lived. Ecuador equalized successful the 9th infinitesimal done Nilson Angulo. However, it wasn't until Gonzalo Plata scored successful the 77th minute, sealing their victory, that they could yet respire a suspiration of relief. This marks Ecuador's archetypal clip advancing to the knockout rounds since 2006.

Read Entire Article