നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‍വീർ സിങ്ങിന് വെങ്കലം; ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട നേട്ടം

1 month ago 5

ഓൺലൈൻ ഡെസ്ക്

Published: July 31, 2026 05:39 PM IST Updated: August 01, 2026 02:36 AM IST

1 minute Read

India's Neeraj Chopra competes successful  the men's javelin propulsion  last  during the athletics lawsuit   astatine  the Scotstoun Stadium successful  Glasgow, connected  time  8  of the Commonwealth Games successful  Glasgow, Scotland, connected  July 31, 2026. (Photo by Ben STANSALL / AFP)
നീരജ് ചോപ്ര. (Photo by Ben STANSALL / AFP)

ഗ്ലാസ്ഗോ∙ കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ടനേട്ടം. നീരജ് ചോപ്ര  (85.83) വെള്ളിയും യഷ്‌വീർ സിങ് വെങ്കലവും (85.41) നേടി.  സീസണിലെ ഏറ്റവും മികച്ച ദൂരമായ 85.83 മീറ്റർ പ്രകടനം കാഴ്ചവച്ച് നീരജ് ആദ്യം മുന്നിലെത്തിയെങ്കിലും സ്വർണം നേടാനായില്ല. ശ്രീലങ്കയുടെ രുമേഷ് പതിരാഗെ (89.75 മീറ്റർ) സ്വർണം നേടി. 

നിലവിലെ ഒളിംപിക്സ് സ്വർണ മെഡൽ ജേതാവായ പാക്കിസ്ഥാന്റെ അർഷാദ് നദീമിന്റെ പ്രകടനം നിരാശയായിരുന്നു. നദീമിന്റെ ആദ്യ രണ്ട് ത്രോയും ഫൗളായിരുന്നു. ആദ്യ എട്ടിൽ ഇടം നേടാതെ നദീം പുറത്തായി.  

 ∙ ജൂഡോയിൽ ചരിത്രമെഴുതി ഇന്ത്യകോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം. 48 കിലോ വനിതാ വിഭാഗം ജൂഡോയിൽ അസ്മിത ഡേയാണ് വെള്ളിയാഴ്ച ഇന്ത്യയുടെ ആദ്യ സ്വർണം വിജയിച്ചത്. ജൂഡോയിൽ കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ തന്നെ ഇന്ത്യയുടെ ആദ്യ സ്വർണമാണ്. ഫൈനലിൽ കാനഡയുടെ ഹെയ്ദി ക്വാച്ചിനെയാണ് അസ്മിത തോൽപിച്ചത്. തൊട്ടുപിന്നാലെ പുരുഷ ജൂഡോയിൽ ഹർഷ് സിങ്ങും സ്വർണം നേടി. നിലവിലെ ചാംപ്യൻ ഓസ്ട്രേലിയയുടെ ജോഷ്വ കാറ്റ്സിനെയാണ് 60 കിലോ വിഭാഗത്തിൽ ഹർഷ് സിങ് തോൽപിച്ചത്.അതേസമയം ബോക്സിങ്ങിൽ പ്രീതി പവാർ, അങ്കുഷ് പങ്കൽ, ജയ്സ്മിൻ ലംബോരിയ, ജാദുമനി സിങ്, അരുന്ധതി ചൗധരി എന്നിവർ ഫൈനലിൽ കടന്നു. 4x400 മീറ്റർ മിക്സഡ് റിലേയിൽ ഇന്ത്യ ഫൈനലിൽ കടന്നു. ഹീറ്റ്സിൽ നാലാം സ്ഥാനക്കാരായാണ് ഇന്ത്യ മുന്നേറിയത്. ഇന്ത്യയ്ക്കായി വിശാൽ ടി.കെ, അൻസ, രാജേഷ് രമേഷ്, റാഷ്ദീപ് കൗർ എന്നിവർ 3:20:98 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്. അഞ്ചാം സ്വർണത്തോടെ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്തായി. 

English Summary:

Commonwealth Games 2026, Day 8 Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article