Published: July 23, 2026 01:15 PM IST
1 minute Read
സൂപ്പർ താരങ്ങളായ നീരജ് ചോപ്ര, മീരാഭായ് ചാനു, മലയാളി എം.ശ്രീശങ്കർ എന്നിവർ ഉൾപ്പെടെ 125 പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്. 11 പാര അത്‌ലറ്റിക്സ് താരങ്ങളും ഇതിൽ ഉൾപ്പെടും. ടീമിൽ 5 പേർ മലയാളികളാണ്. 32 താരങ്ങൾ മത്സരിക്കുന്ന അത്‌ലറ്റിക്സ് ഇവന്റുകളിലാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷ.
നീരജ് ചോപ്ര (ജാവലിൻ ത്രോ) : പരുക്ക് വില്ലനായതോടെ, 2022 കോമൺവെൽത്ത് ഗെയിംസിൽ നീരജ് ചോപ്രയ്ക്കു മത്സരിക്കാൻ സാധിച്ചിരുന്നില്ല. 2018 ഗെയിംസിൽ സ്വർണം നേടിയ നീരജ് അതു നിലനിർത്താനാകും ശ്രമിക്കുക. നിലവിലെ ഒളിംപിക് ചാംപ്യനായ പാക്കിസ്ഥാന്റെ അർഷാദ് നദീമാണ് നീരജിന്റെ മുഖ്യ എതിരാളി. ഡയമണ്ട് ലീഗിൽ ജേതാവായ ശ്രീലങ്കൻ ജാവലിൻ താരം റുമേഷ് പതിരംഗയും വെല്ലുവിളിയുയർത്തും.
എം. ശ്രീശങ്കർ (ലോങ് ജംപ്):കേരളത്തിന്റെ പ്രതീക്ഷകളുടെ ചിറകിലേറിയാണ് മലയാളി താരമായ എം.ശ്രീങ്കർ മത്സരിക്കാനിറങ്ങുന്നത്. 2022ൽ നേടിയ വെള്ളി മെഡൽ ഇത്തവണ സ്വർണമാക്കുകയാണു ലക്ഷ്യമെന്നു ശ്രീശങ്കർ പറയുന്നു.
ഗുരിന്ദർവീർ സിങ് (100 മീറ്റർ): 10.09 സെക്കൻഡിൽ 100 മീറ്റർ ഫിനിഷ് ചെയ്ത ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് പേരിലാക്കിയ ഗുരിന്ദർവീർ സിങ്, 100 മീറ്റർ 10 സെക്കൻഡിൽ താഴെ ഫിനിഷ് ലക്ഷ്യമിട്ടാണ് ഗ്ലാസ്ഗോയിലെത്തുന്നത്.
മീരാഭായ് ചാനു (വെയ്റ്റ് ലിഫ്റ്റിങ്): 2018ലും 2022ലും സ്വർണം നേടിയ മീരാഭായ് സ്വർണ വേട്ടയിൽ ഹാട്രിക് തികയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരത്തിനിറങ്ങുന്നത്.
English Summary:






English (US) ·