നെതർലൻഡ്സിനു പിടികിട്ടി പാക്ക് തന്ത്രം, ഒരു പന്ത് മിസ്സായാൽ അടുത്തതിൽ അടി; 7 മത്സരങ്ങളിൽ 5 ഡെക്ക്; അഭിഷേക് പോര!

1 month ago 4

സ്റ്റാഫ് പ്രതിനിധി

Published: February 19, 2026 09:38 AM IST

1 minute Read

 MANAN VATSYAYANA / AFP
അഭിഷേക് ശർമ. Photo: MANAN VATSYAYANA / AFP

ട്വന്റി20 ലോകകപ്പിലെ മൂന്നാം മത്സരത്തിലും പൂജ്യത്തിന് പുറത്ത്, രാജ്യാന്തര ട്വന്റി20യിൽ‍ കഴിഞ്ഞ 7 മത്സരങ്ങൾക്കിടെ 5 തവണ ഡെക്ക്. ഓവറുകൾക്കും വിക്കറ്റു വീഴ്ചയ്ക്കുമിടയിൽ ടിവി പരസ്യങ്ങളിൽ കാണുന്നത്ര സമയംപോലും അഭിഷേക് ശർമയെ ഇപ്പോൾ ആരാധകർക്ക് ക്രീസിൽ കാണാൻ കിട്ടുന്നില്ല! ഫോമിനെച്ചൊല്ലിയുള്ള സംശയങ്ങൾക്കിടെ, അഭിഷേകിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ചെത്തിയ ആരാധകരെ വീണ്ടും നിരാശരാക്കി, തുടർച്ചയായ മൂന്നാം മത്സരത്തിലും അക്കൗണ്ട് തുറക്കാതെ താരം തലകുനിച്ച് മടങ്ങി.

പാക്കിസ്ഥാനെതിരെ ആദ്യ ഓവറിൽ സ്പിന്നർ സൽമാൻ ആഗ ഒരുക്കിയ കെണിയിൽ തലവച്ച അഭിഷേകിനു മുന്നിൽ ഇന്നലെ നെതർലൻഡ്സും അതേ വലവിരിച്ചു. ഓഫ് സ്പിന്നർ ആര്യൻ ദത്തിന്റെ മൂന്നാം പന്തിൽ വിക്കറ്റ് തെറിച്ച് പുറത്തായ അഭിഷേക് സ്പിൻ ബോളിങ്ങിനെതിരെ തന്റെ ദൗർബല്യം വീണ്ടും തുറന്നുകാട്ടി. ആര്യനെതിരെ ബാക്ക്ഫൂട്ടിൽ പുൾഷോട്ടിനു ശ്രമിച്ച അഭിഷേകിന്റെ ബാറ്റിന് അടിയിലൂടെ പന്ത് സ്റ്റംപ് തെറിപ്പിച്ചു. 

പാക്കിസ്ഥാനെതിരായ മത്സരത്തിലും പന്തിന്റെ ലെങ്ത് മനസ്സിലാക്കുന്നതിൽ അഭിഷേകിന് പിഴച്ചിരുന്നു. ആദ്യ പന്തു മുതൽ ബൗണ്ടറിയെന്ന നയവുമായി ബാറ്റിങ് തുടങ്ങുന്ന അഭിഷേക് തന്റെ ശൈലിയിൽ ഇതുവരെ ഒരു വിട്ടുവീഴ്ചയ്ക്കു തയാറായിട്ടില്ല. ബാറ്റിങ്ങിന്റെ തുടക്കത്തിൽ ഡോട്ട് ബോളുകൾ വഴങ്ങിയാൽ അടുത്ത പന്തിൽ എങ്ങനെയെങ്കിലും അഭിഷേക് ഒരു ബൗണ്ടറിക്ക് ശ്രമിക്കുമെന്ന് എല്ലാവർക്കുമറിയാം. അഭിഷേകിനായി കെണിയൊരുക്കാൻ എതിർ ടീമിനെ സഹായിക്കുന്നത് ഈ ആക്രമണ നയമാണ്.

English Summary:

Abhishek Sharma has been dismissed for a duck successful his 3rd consecutive lucifer astatine the T20 World Cup, continuing a worrying inclination of debased scores. This repeated nonaccomplishment to score, particularly against spin, is raising concerns astir his signifier and strategy.

Read Entire Article