Published: July 06, 2026 11:06 AM IST
1 minute Read
ന്യൂയോർക്ക് ∙ ഗോൾഹണ്ടിനു പേരുകേട്ട ഹാളണ്ടിനു മുന്നിൽ ബ്രസീലിനും രക്ഷയില്ല! കാൽപന്തിന്റെ കനകക്കിരീടത്തിൽ ആറാം മുത്തം പതിക്കാൻ ആഗ്രഹിച്ചെത്തിയ കാനറിപ്പടയെ നോർവേയുടെ വൈക്കിങ് സംഘം ചിറകരിഞ്ഞുവീഴ്ത്തി. ഇരട്ട ഗോളുമായി കളംനിറഞ്ഞ എർലിങ് ഹാളണ്ടിന്റെ (79, 90 മിനിറ്റുകൾ) കരുത്തിൽ, ബ്രസീലിനെ 2–1ന് വീഴ്ത്തിയയാണ് നോർവേ ക്വാർട്ടർ ഫൈനലിൽ കടന്നത്. നെയ്മാറിന്റെ വകയായിരുന്നു (90+10, പെനൽറ്റി) ബ്രസീലിന്റെ ആശ്വാസ ഗോൾ. തുടക്കത്തിൽ ലഭിച്ച പെനൽറ്റി കിക്ക് നഷ്ടപ്പെടുത്തിയതാണ് ബ്രസീലിന് തിരിച്ചടിയായത്.
What you should work next
ബ്രസീലിയൻ മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന കാണികളെ ഞെട്ടിച്ച് ആദ്യ സെക്കൻഡ് മുതൽ നോർവേയുടെ ഹൈപ്രസിങ്. മൂന്നാം മിനിറ്റിൽ തന്നെ പാട്രിക് ബർഗിലൂടെ നോർവേ ലക്ഷ്യം കണ്ടെങ്കിലും നിർഭാഗ്യം ഓഫ് സൈഡിന്റെ രൂപത്തിലെത്തി. ഇതോടെ അൽപമൊന്നു പതറിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ ബ്രസീൽ ഒരു പെനൽറ്റി കിക്ക് നേടിയെടുത്തു. ബ്രസീലിയൻ താരം മത്തേയൂസ് കുഞ്ഞയെ നോർവേ ഡിഫൻഡർ ക്രിസ്റ്റഫർ അയർ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ആദ്യം റഫറി ഫൗൾ അനുവദിച്ചില്ലെങ്കിലും വിഎആർ പരിശോധനയിൽ കാനറികൾക്ക് പെനൽറ്റി കിക്ക് ലഭിച്ചു.
What you should work next
കിക്കെടുക്കാൻ ആദ്യമെത്തിയത് വിനീസ്യൂസ് ആണെങ്കിലും പിന്നാലെ പന്ത് ബ്രൂണോ ഗിമാറൈസിന് കൈമാറി. പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് ഗിമാറൈസ് എടുത്ത കിക്ക് നോർവേ ഗോൾകീപ്പർ യുർയാൻ നീലാൻഡ് തട്ടിയകറ്റി. ബ്രസീലിന് വീണ്ടും നിരാശ. പിന്നാലെ ഇടതുവിങ്ങിലൂടെ വിനീസ്യൂസ്– മാർട്ടിനെല്ലി സഖ്യം ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾമാത്രം അകന്നുനിന്നു. ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ ഗോൾ നേടാൻ നോർവേ ക്യാപ്റ്റൻ മാർട്ടിൻ ഒഡേഗാർഡിന് സുവർണാവസരം ലഭിച്ചെങ്കിലും ഗോൾകീപ്പർ അലിസൻ ബെക്കർ ബ്രസീലിന്റെ രക്ഷകനായി. ഇതോടെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
What you should work next
പിന്നാലെ 67 ാം മിനിറ്റിൽ നെയ്മാറിനെയും ഇറക്കിയ ബ്രസീൽ ആക്രമണം കടുപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ഹാളണ്ടിലൂടെ നോർവേ ലീഡ് നേടി. ഇടതുവിങ്ങിൽ ബോക്സിനു തോട്ടടുത്തുനിന്ന് അന്ദ്രെയാസ് ഷെൽഡറിപ്പിന്റെ ക്രോസിൽ ഹാളണ്ടിന്റെ ഹെഡർ നേരെ പോസ്റ്റിലേക്ക്. നോർവേ– 1, ബ്രസീൽ–0. ആ ഷോക്കിൽ നിന്നു ബ്രസീൽ മുക്തരാകും മുൻപേ ഹാളണ്ടിന്റെ മറ്റൊരു ബുള്ളറ്റ് ഷോട്ട് ബ്രസീലിന്റെ വലതുളച്ചു. നോർവേ –2, ബ്രസീൽ– 0. ഇൻജറി ടൈമിന്റെ അവസാന നിമിഷം ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച നെയ്മാർ ബ്രസീലിന് ആശ്വാസ ഗോൾ സമ്മാനിച്ചെങ്കിലും മത്സരം രക്ഷിച്ചെടുക്കാൻ അതു പോരായിരുന്നു.
English Summary:





English (US) ·