നെറ്റ്സിൽ സ്പിന്നർമാരെ അടിച്ചുപറത്തി സഞ്ജു, ഗംഭീറുമായി ദീർഘനേരം ചർച്ച: സപ്പോർട്ട് സ്റ്റാഫിന്റെ ‘ഫുൾ സപ്പോർട്ട്’

1 month ago 5

ഓൺലൈൻ ഡെസ്‌ക്

Published: January 28, 2026 07:52 AM IST Updated: January 28, 2026 08:10 AM IST

1 minute Read

സഞ്ജു സാംസൺ പരിശീലനത്തിനിടെ. മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ സമീപം (പിടിഐ ചിത്രം)
സഞ്ജു സാംസൺ പരിശീലനത്തിനിടെ. മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ സമീപം (ഫയൽ ചിത്രം: PTI)

Follow Us

Facebook

WhatsApp

വിശാഖപട്ടണം ∙ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഓപ്പണർ സഞ്ജു സാംസണ് പിന്തുണയുമായി ടീം മാനേജ്മെന്റ്. സഞ്ജു ഫോമിലേക്ക് തിരിച്ചെത്താന്‍ ഒരു മികച്ച ഇന്നിങ്സ് മാത്രം മതിയെന്നും ലോകകപ്പിന് മുന്‍പു താരം താളം കണ്ടെത്തുമെന്നും ബോളിങ് കോച്ച് മോൺ മോര്‍ക്കല്‍ പറഞ്ഞു. വിശാഖപട്ടണത്ത് ന്യൂസീലന്‍ഡിനെതിരായ നാലാം ട്വന്റി20ക്കു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നു മത്സരങ്ങളിൽനിന്ന് 16 റൺസ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് തുടങ്ങിയ മുൻനിര ബാറ്റർമാർ ന്യൂസീലൻഡ് ബോളർമാരെ തലങ്ങുംവിലങ്ങും പ്രഹരിക്കുമ്പോൾ സഞ്ജുവിന്റെ ഉയർന്ന് സ്കോർ 10 ആണ്. ‘‘ആത്മവിശ്വാസം നേടുന്നതിനും ഫോം വീണ്ടെടുക്കുന്നതിനും സഞ്ജു ഒരു ഇന്നിങ്സ് മാത്രം മതി. ലോകകപ്പിന് മുന്നോടിയായി മികച്ച പ്രകടനം നടത്തേണ്ടത് പ്രധാനമാണ്. അദ്ദേഹം നന്നായി പരിശീലനം നടത്തുന്നു, അദ്ദേഹം വളരെ നന്നായി ബാറ്റു ചെയ്യുന്നു.’’– മോർക്കൽ പറഞ്ഞു.

‘‘വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന്റെ വിജയമാണ് പ്രധാനമെന്നും മോർക്കൽ പറഞ്ഞു. ‘‘അദ്ദേഹത്തിന് നിലയുറപ്പിക്കാൻ സമയമെടുക്കുമെന്ന് ഞാൻ കരുതുന്നു. പക്ഷേ ടീം വിജയിക്കുന്നതിലാണ് ശ്രദ്ധ, അത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഈ പരമ്പരയിൽ ഇപ്പോൾ ഞങ്ങൾ 3-0 ന് മുന്നിലാണ്, താരങ്ങൾ വളരെ മികച്ച ക്രിക്കറ്റ് കളിക്കുന്നു.ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപു ഇനി രണ്ട് മത്സരങ്ങളുണ്ട്, സഞ്ജു തന്റെ ഫോം കണ്ടെത്തുമെന്നതിൽ എനിക്ക് സംശയമില്ല.’’– മോർക്കൽ കൂട്ടിച്ചേർത്തു.

ഇന്നലെ നിർബന്ധിത പരിശീലന ദിവസം അല്ലാതിരിന്നിട്ടും നെറ്റ്സിൽ അരമണിക്കൂറിലേറെ സഞ്ജു ചെലവഴിച്ചു. അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, അഭിഷേക് ശർമ, സൈഡ്-ആർമർ രഘു തുടങ്ങിയ വിവിധ ബോളർമാരെയാണ് സഞ്ജു നേരിട്ടത്. ആദ്യം കുറച്ചു നേരം ബുദ്ധിമുട്ടിയെങ്കിലും പിന്നീട് സ്റ്റേഡിയത്തിന്റെ വിവിധ കോണുകളിലേക്ക് പന്തു പായിച്ച് സഞ്ജു താളം കണ്ടെത്തി. തുടർന്ന് ഹെഡ് കോച്ച് ഗൗതം ഗംഭീറുമായും ബാറ്റിങ് കോച്ച് സിതാൻഷു കൊട്ടക്കുമായും‌ം ദീർഘനേരം സംസാരിച്ചു.

ശ്രേയസ് അയ്യരും നെറ്റ്സിൽ പരിശീലനം നടത്തി. അതിനാൽ നാലാം ട്വന്റി20യിൽ ശ്രേയസിന് അവസരം ലഭിക്കാൻ സാധ്യതയുണ്ട്. രണ്ടു വർഷത്തിലേറെയായിരുന്നു ശ്രേയസ് രാജ്യാന്തര ട്വന്റി20 കളിച്ചിട്ടില്ല. സഞ്ജു സാംസണും പകരമാണോ ശ്രേയസ് ടീമിലെത്തുന്നത് എന്നു കണ്ടറിയണം.

English Summary:

Sanju Samson's existent T20 signifier is simply a cardinal concern, but the squad management, backed by bowling manager Morne Morkel, believes helium is conscionable 1 bully innings distant from uncovering his rhythm. Morkel expressed assurance that Samson volition regain his signifier earlier the T20 World Cup, emphasizing his dedicated grooming efforts and the team's absorption connected corporate success.

Read Entire Article