നേരിട്ട ആദ്യ പന്തിൽ സിക്സർ തൂക്കി, മൂന്നാം ഓവറിൽ മൂന്നു ബൗണ്ടറികൾ; ഒടുവിൽ വൈഭവിനെ കുരുക്കി സിറാജിന്റെ തന്ത്രം, വൻ ആഘോഷം– വിഡിയോ

3 weeks ago 6

ഓൺലൈൻ ഡെസ്ക്

Published: May 10, 2026 09:59 AM IST

2 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@AwareIndianൽ നിന്ന് എടുത്തതാണ്.
വൈഭവ് സൂര്യവംശി, മുഹമ്മദ് സിറാജ്. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@AwareIndianൽ നിന്ന് എടുത്തതാണ്.

ജയ്പുർ∙ ഇന്ത്യൻ പ്രീമീയർ ലീഗില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ മികച്ച തുടക്കം ലഭിച്ചതിനു പിന്നാലെ വലിയ സ്കോർ കണ്ടെത്താൻ സാധിക്കാതെ പുറത്തായി രാജസ്ഥാൻ റോയൽസ് കൗമാര താരം വൈഭവ് സൂര്യവംശി. മത്സരത്തിൽ 16 പന്തുകൾ നേരിട്ട വൈഭവ് മൂന്നു വീതം സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തി 36 റണ്‍സാണ് ജയ്പുരിലെ ഹോം ഗ്രൗണ്ടിൽ അടിച്ചത്. പക്ഷേ മുഹമ്മദ് സിറാജ് എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ അർഷാദ് ഖാൻ ക്യാച്ചെടുത്തു വൈഭവ് പുറത്തായി. സിറാജിന്റെ ബൗണ്‍സറിൽ പുൾ ചെയ്തു കളിക്കാൻ ശ്രമിച്ച വൈഭവിനു പിഴയ്ക്കുകയായിരുന്നു. ഉയർന്നു പൊങ്ങിയ പന്ത് അർഷദ് ഖാൻ പിടിച്ചെടുത്തു. ബാറ്റിങ്ങിനിടെ സിറാജിന്റെ മറ്റൊരു ഷോർട്ട് ബോൾ നേരിടുന്നതിനിടെ വൈഭവിനു പരുക്കേറ്റിരുന്നു.

നേരിട്ട ആദ്യ പന്തിൽ തന്നെ സിറാജിനെ സിക്സർ പറത്തിയാണ് വൈഭവ് തുടങ്ങിയത്. പിന്നീട് കഗിസോ റബാദയുടെ ഓവറില്‍ രണ്ടു സിക്സുകൾ. മൂന്നാം ഓവറിൽ സിറാജിനെ മൂന്നു തവണ ബൗണ്ടറികൾ കടത്തി നില്‍ക്കുമ്പോഴാണ് ഇതേ ഓവറിൽ തന്നെ കൗമാര താരം പുറത്തായത്. വൈഭവിനെതിരെ ബൗണ്‍സർ എറിയാൻ ഗുജറാത്ത് പരിശീലകൻ ആശിഷ് നെഹ്റ സിറാജിനോട് ആവശ്യപ്പെട്ടിരുന്നു. കൊട്ടുപിന്നാലെയാണു താരത്തിന്റെ പുറത്താകൽ. വൈഭവിന്റെ വിക്കറ്റിൽ വലിയ ആഘോഷ പ്രകടനവും സിറാജ് ഗ്രൗണ്ടിൽവച്ചു നടത്തി. വൈഭവിനു പിന്നാലെ യശസ്വി ജയ്സ്വാളും പുറത്തായത് രാജസ്ഥാനെ പ്രതിരോധത്തിലാക്കിയിരുന്നു.

ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (44 പന്തിൽ 84) നൽകിയ തകർപ്പൻ തുടക്കം ബോളർമാർ ഏറ്റുപിടിച്ചതോടെ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് 77 റൺസിന്റെ ആധികാരിക വിജയം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടി. ഗിൽ, സായ് സുദർശൻ (36 പന്തിൽ 55) എന്നിവരുടെ അർധ സെ‍ഞ്ചറികളാണ് ഗുജറാത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ വിക്കറ്റുകൾ നഷ്ടപ്പെട്ട രാജസ്ഥാന്റെ പോരാട്ടം 152ൽ അവസാനിച്ചു. 4 ഓവറിൽ 33 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാന്റെ സ്പെല്ലാണ് രാജസ്ഥാനെ തകർത്തത്. സ്കോർ: ഗുജറാത്ത് 20 ഓവറിൽ 4ന് 229. രാജസ്ഥാൻ 16.3 ഓവറിൽ 152ന് ഓൾഔട്ട്. ക്യാപ്റ്റൻ റിയാൻ പരാഗിനു പകരം യശസ്വി ജയ്സ്വാളിന്റെ നേതൃത്വത്തിലാണ് രാജസ്ഥാൻ ഇന്നലെ ഇറങ്ങിയത്. ജയത്തോടെ ഗുജറാത്ത് പ്ലേഓഫിന് ഒരു പടികൂടി അടുത്തു.

മറുപടി ബാറ്റിങ്ങിൽ 16 പന്തിൽ 36 റൺസുമായി കത്തിക്കയറിയ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി രാജസ്ഥാന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. പിന്നാലെ വന്ന ധ്രുവ് ജുറേൽ (10 പന്തിൽ 24) നന്നായിത്തുടങ്ങിയെങ്കിലും റാഷിദ് ഖാനു മുന്നിൽ വീണു.  ഒരറ്റത്തുനിന്ന് തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തിയ ഗുജറാത്ത് ബോളർമാർ രാജസ്ഥാനെ പിടിച്ചുകെട്ടി. മധ്യനിരയിൽ പ്രതിരോധം തീർത്ത രവീന്ദ്ര ജഡേജയാണ് (25 പന്തിൽ 38) രാജസ്ഥാൻ സ്കോർ 100 കടത്തിയത്. എന്നാൽ ജ‍ഡേജയും റാഷിദിനു മുന്നിൽ വീണതോടെ രാജസ്ഥാന്റെ പതനം പൂർണമായി. ഗുജറാത്തിനായി ജെയ്സൻ ഹോൾഡർ 3 വിക്കറ്റും കഗീസോ റബാദ രണ്ടു വിക്കറ്റും നേടി.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് മിന്നും തുടക്കമാണ് ഗിൽ– സായ് സഖ്യം നൽകിയത്. ആദ്യം മുതൽ ആക്രമിച്ചു കളിച്ച ഇരുവരും പവർപ്ലേ അവസാനിക്കുമ്പോൾ സ്കോർ 82ൽ എത്തിച്ചു. പിന്നാലെ 65 പന്തിൽ 118 റൺസ് ചേർത്ത ഇരുവരും ഗുജറാത്തിന് ശക്തമായ അടിത്തറ ഒരുക്കി. ഐപിഎലിൽ ഗിൽ– സായ് സഖ്യം 9–ാം തവണയാണ് സെ‍ഞ്ചറിക്കൂട്ടുകെട്ട് പടുത്തുയർത്തുന്നത്. സായിയെ വീഴ്ത്തിയ യഷ് രാജാണ് ഗുജറാത്തിന് ആദ്യ പ്രഹരം ഏൽപിച്ചത്. എന്നാൽ ഒരറ്റത്ത് തകർത്തടിച്ചു മുന്നേറിയ ഗിൽ, ടീമിന്റെ റൺനിരക്ക് കുറയാതെ നോക്കി. മൂന്നാമനായി എത്തിയ ജോസ് ബട്‌ലർ (10 പന്തിൽ 13) നന്നായിത്തുടങ്ങിയെങ്കിലും രവീന്ദ്ര ജഡേജയ്ക്കു മുന്നിൽ വീണു. ഇതോടെ ഗുജറാത്ത് പ്രതിരോധത്തിലാകുമെന്നു തോന്നിച്ചെങ്കിലും മൂന്നാം വിക്കറ്റിൽ വാഷിങ്ടൻ സുന്ദറിനെ (20 പന്തിൽ 37 നോട്ടൗട്ട്) കൂട്ടുപിടിച്ച ഗിൽ വീണ്ടും റൺനിരക്ക് ഉയർത്തി. സെഞ്ചറിയിലേക്ക് അനായാസം കുതിച്ച ഗില്ലിനെ ബ്രിജേഷ് ശർമയാണ് പുറത്താക്കിയത്. 44 പന്തിൽ 3 സിക്സും 9 ഫോറും അടങ്ങുന്നതാണ് ഗുജറാത്ത് ക്യാപ്റ്റന്റെ ഇന്നിങ്സ്. പിന്നാലെ ജെയ്സൻ ഹോൾഡറും (7 പന്തിൽ 7) വീണെങ്കിലും രാഹുൽ തെവാത്തിയയ്ക്കൊപ്പം (4 പന്തിൽ 14 നോട്ടൗട്ട്) 11 പന്തിൽ 24 റൺസ് ചേർത്ത വാഷിങ്ടൻ, ടോട്ടൽ 229ൽ എത്തിച്ചു. രാജസ്ഥാനായി ബ്രിജേഷ് ശർമ 2 വിക്കറ്റ് നേടി.

Why players nowdays celebrating Vaibhav Suryavanshi's Wicket similar helium is premier Virat Kohli ?

Absolutely unnecessary from Mohammed Siraj and besides Kayle Jamison did the aforesaid against this 15 twelvemonth aged kid.

Should Senior players doing this close ? #RRvsGTpic.twitter.com/t6ysVvCO3J

— Vaibhav (@Vaibhav574) May 9, 2026

English Summary:

Vaibhav Suryavanshi made a fiery commencement for Rajasthan Royals against Gujarat Titans successful IPL, scoring 36 runs disconnected 16 balls earlier being dismissed

Read Entire Article