Published: August 24, 2026 09:16 AM IST
1 minute Read
ലണ്ടൻ∙ നൈറ്റ് ക്ലബ്ബിൽ അലമ്പുണ്ടാക്കിയതിന്റെ പേരിൽ വീണ്ടും ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ അന്വേഷണം. ഇംഗ്ലണ്ട് ഫാസ്റ്റ് ബോളർ ബ്രൈഡൻ കാഴ്സിനെതിരെയും ഒരു ആഭ്യന്തര താരത്തിനെതിരെയുമാണു പുതിയ അന്വേഷണം. കഴിഞ്ഞ ശനിയാഴ്ച ഡെർബിയിലെ നൈറ്റ് ക്ലബ്ബിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്നു കാഴ്സിനെ പൊലീസ് കൈവിലങ്ങ് ധരിപ്പിച്ചാണു കൊണ്ടുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഡാർബിയിലെ നൈറ്റ് ക്ലബ്ബിലെ പ്രശ്നങ്ങൾ അറിഞ്ഞിട്ടുണ്ടെന്നും സംഭവം അന്വേഷിക്കുകയാണെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ അറിയിച്ചു.
What you should work next
ഇംഗ്ലണ്ടിലെ ആഭ്യന്തര ടൂർണമെന്റായ കൗണ്ടി ക്രിക്കറ്റ് കളിക്കാനാണ് ഇരുവരും ഡാർബിയിലെത്തിയത്. ഡറം കൗണ്ടിയുടെ താരങ്ങളായ ഇരുവരും, രണ്ടാം ഡിവിഷൻ മത്സരത്തിൽ ഡാർബിഷെയറിനെ 338 റൺസുകൾക്കു തകർത്ത ശേഷം വിജയം ആഘോഷിക്കുന്നതിനാണ് നൈറ്റ് ക്ലബ്ബിലെത്തിയത്. കഴിഞ്ഞ ആഷസ് പരമ്പരയിൽ 22 വിക്കറ്റുകൾ വീഴ്ത്തി, വിക്കറ്റ് വേട്ടയിൽ മുന്നിലെത്തിയ ബ്രൈഡൻ കാഴ്സ് പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ടീമിലുമുണ്ടായിരുന്നു. എന്നാൽ ഹെഡിങ്‍ലിയിൽ നടന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് 103 റണ്‍സ് വിജയം നേടിയപ്പോൾ താരം ടീമിൽ കളിച്ചിരുന്നില്ല.
ഇംഗ്ലണ്ട് താരങ്ങൾക്ക് ‘നൈറ്റ് കർഫ്യു’ ഉണ്ടാകില്ലെന്ന് പുതുതായി ചുമതലയേറ്റ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇംഗ്ലണ്ടിന്റെ ഓസ്ട്രേലിയ, ന്യൂസീലൻഡ് പര്യടനങ്ങൾക്കിടെ താരങ്ങൾ നൈറ്റ് ക്ലബ്ബുകളിൽ പ്രശ്നങ്ങളുണ്ടാക്കിയതോടെയാണ് ഇംഗ്ലണ്ട് ബോർഡ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. വെല്ലിങ്ടനിലെ ക്ലബ്ബിലെ ഒരു ബൗണ്‍സറുമായി ക്യാപ്റ്റൻ ഹാരി ബ്രൂക്ക് തന്നെ തമ്മിലടിച്ചതു വിവാദമായിരുന്നു.
What you should work next
രാത്രി സമയങ്ങളിലെ വിലക്ക് മറികടന്ന് ബെൻ സ്റ്റോക്സും ഗസ് അക്കിൻസനും ലണ്ടനിലെ നൈറ്റ് ക്ലബ്ബിൽ പോയതും വിവാദമായിരുന്നു. സ്റ്റോക്സ് രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചതിനു പിന്നാലെയാണ് ജോറൂട്ട് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻസി ഏറ്റെടുത്തത്. എന്നാൽ താരങ്ങളെ രാത്രി സഞ്ചാരത്തിൽനിന്നു വിലക്കുന്ന രീതിയോടു താൽപര്യമില്ലെന്നാണ് ജോ റൂട്ടിന്റെ നിലപാട്.






English (US) ·