Published: July 15, 2026 05:43 PM IST
1 minute Read
അറ്റ്ലാന്റ∙ അർജന്റീന ഫുട്ബോൾ ടീമിനും ഫിഫയ്‌ക്കുമെതിരായ ആരോപണങ്ങൾ പുകയുന്നതിനിടെ വിവാദമായി ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പും. പലവിധ ആരോപണങ്ങൾ പൊങ്ങിവരുന്നതിനിടെയാണ് ഗ്രൂപ്പ് നറുക്കെടുപ്പിന്റെ വിഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഫിഫയുടെ ഗ്രൂപ്പ് നറുക്കെടുപ്പിൽ അർജന്റീനയ്ക്ക് ഐ ഗ്രൂപ്പ് ആണ് ലഭിച്ചിരുന്നത്. എന്നാൽ ടീമിനെ ജെ ഗ്രൂപ്പിലേക്ക് മാറ്റുകയായിരുന്നു.
What you should work next
എന്നാൽ അർജന്റീനയുടെ ഗ്രൂപ്പ് മാറ്റത്തിനുള്ള കാരണവും വിഡിയോയിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ലോകകപ്പിലെ മികച്ച നാല് റാങ്കുള്ള ടീമുകളായ സ്‌പെയിൻ, അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവരെ അടുത്തടുത്ത ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തില്ലെന്ന് നറുക്കെടുപ്പിന് മുൻപു തന്നെ ഫിഫ അറിയിച്ചിരുന്നു. ഈ നാല് ടീമുകളും ഗ്രൂപ്പ് ഘട്ടം വിജയിച്ചാലും സെമിഫൈനലിന് മുൻപ് പരസ്പരം ഏറ്റുമുട്ടുന്നത് തടയാനാണ് ഈ തീരുമാനം.
🚨 𝗥𝗘𝗠𝗜𝗡𝗗𝗘𝗥: Argentina were not primitively drawn into Group J.
During the unrecorded World Cup draw, they were moved with nary due mentation given.
Everyone carried connected arsenic though it ne'er happened but ticker Didier Deschamps. He knew.pic.twitter.com/Wtu3l6lEmb
ആദ്യ രണ്ടു സ്ഥാനക്കാരായ സ്‌പെയിനും അർജന്റീനയും ഫൈനലിലേക്ക് വെവ്വേറെ വഴികളിലൂടെ എത്തണമെന്നും അവസാന ഘട്ടത്തിൽ മാത്രമേ ഇരു ടീമുകളും ഏറ്റുമുട്ടാവൂ എന്നും ഫിഫ നിർദേശിച്ചിരുന്നു. സ്‌പെയിൻ ഗ്രൂപ്പ് എച്ചിൽ ഉൾപ്പെട്ടതിനാലാണ് അർജന്റീനയെ ഗ്രൂപ്പ് ഐയിൽ നിന്ന് ഗ്രൂപ്പ് ജെയിലേക്ക് മാറ്റിയത്. ഈ മാറ്റം വരുത്തിയില്ലായിരുന്നെങ്കിൽ നോക്കൗട്ട് റൗണ്ടുകളിൽ അർജന്റീനയും സ്പെയിനും നേർക്കുനേർ വന്നേനെ.
സെമിഫൈനലിലേക്ക് രണ്ടു വ്യത്യസ്ത വഴികൾ സ്ഥാപിക്കുന്നതിലൂടെ മത്സരത്തിൽ സന്തുലിതാവസ്ഥ കൊണ്ടുവരാനാകുമെന്നാണ് ഫിഫ ഈ നീക്കത്തെ ന്യായീകരിച്ചത്. ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സെമിഫൈനൽ പോരാട്ടത്തിൽ അർജന്റീന ഇംഗ്ലണ്ടിനെ നേരിടും. ജൂലൈ 16ന് അർധരാത്രി 12.30ന് അറ്റ്ലാന്റയിലാണ് മത്സരം.
English Summary:





English (US) ·