നോക്കൗട്ട് മത്സരത്തിലെ തോൽവി; മുഖ്യ പരിശീലകൻ ജൂലിയൻ നാഗൽസ്മാനെ പുറത്താക്കി ജർമനി

2 weeks ago 3

മനോരമ ലേഖകൻ

Published: July 04, 2026 06:57 AM IST Updated: July 04, 2026 10:57 AM IST

1 minute Read

ജൂലിയൻ നാഗൽസ്മാൻ (ODD ANDERSEN / AFP)
ജൂലിയൻ നാഗൽസ്മാൻ (ODD ANDERSEN / AFP)

മ്യൂണിക് ∙ പാരഗ്വായ്ക്കെതിരായ ലോകകപ്പ് നോക്കൗട്ട് മത്സരത്തിലെ തോൽവിക്കു പിന്നാലെ മുഖ്യ പരിശീലകൻ ജൂലിയൻ നാഗൽസ്മാനെ പുറത്താക്കി ജർമനി. പകരക്കാരനായി യൂർഗൻ ക്ലോപ്പിനെ നിയമിക്കാൻ ഉടൻ ചർച്ചകൾ ആരംഭിക്കുമെന്നും ജർമൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

What you should work next

മുപ്പത്തെട്ടുകാരനായ നാഗൽസ്മാൻ ജർമനിയുടെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനായിരുന്നു. 2028 വരെ ദേശീയ ടീമുമായി കരാറുണ്ടായിരുന്ന നാഗൽസ്മാൻ, ആരാധകരുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ജർമൻ ടീം പുതിയൊരു തുടക്കം അർഹിക്കുന്നതായും ചുമതലയൊഴിഞ്ഞ ശേഷം നാഗൽസ്മാൻ പറഞ്ഞു. 2023ൽ ജർമൻ ദേശീയ ടീമിന്റെ ചുമതലയേറ്റെടുത്ത നാഗൽസ്മാന്റെ പ്രവർത്തനങ്ങൾക്ക് ജർമൻ ഫുട്ബോൾ അസോസിയേഷനും നന്ദി അറിയിച്ചു.

ജർമൻ ദേശീയ ടീമിന്റെ ചുമതലയേറ്റെടുക്കാൻ യൂർഗൻ ക്ലോപ്പ് നേരത്തേ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ജർമൻ ആരാധകർക്കിടയിലും ഇതേ ആവശ്യമുയർന്നിരുന്നു.

English Summary:

Germany has fired caput manager Julian Nagelsmann pursuing their World Cup knockout signifier nonaccomplishment to Paraguay. Discussions are expected to statesman soon to name Jurgen Klopp arsenic his successor, a determination wide supported by fans.

Read Entire Article