Published: July 02, 2026 09:21 AM IST
1 minute Read
ഓസ്‌ലോ ∙ നോർവേ ടീം ലോകകപ്പിന്റെ പ്രീ ക്വാർട്ടർ റൗണ്ടിൽ കടന്നതിനു പിന്നാലെ അതിരുവിട്ട് ആരാധക ആഘോഷം. പതിനായിരക്കണക്കിന് ആരാധകരാണ് ഇന്നലെ നോർവേയുടെ തലസ്ഥാനമായ ഓസ്‌ലോയിലെ തെരുവുകളിൽ ആഘോഷവുമായി അണിനിരന്നത്.
Times Square, New York.
Norway fans bash their Viking Row.
Absolutely glorious. 🇳🇴
One of the champion things astir the World Cup is however the fans are celebrating their ain nationalist individuality and civilization portion paying nary attraction to those who sneer astatine it. pic.twitter.com/oPI0slUvgY
ഇതിനിടെ നഗരമധ്യത്തിലെ റോയൽ പാലസിനോടു ചേർന്ന ഉദ്യാനത്തിലെ ചെടികളും മരങ്ങളും ആരാധകരിൽ ചിലർ നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. നഗരത്തിൽനിന്നു തിരികെ വീടുകളിലേക്കു മടങ്ങുന്നതിനിടെ മെട്രോ ട്രെയിനുകൾക്കും ആരാധകർക്ക് നാശനഷ്ടങ്ങൾ വരുത്തി. ഇതോടെ പല ഭാഗങ്ങളിലും മെട്രോ ഗതാഗതം തടസ്സപ്പെട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
What you should work next
ഫിഫ ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർവെ ഐവറി കോസ്റ്റിനെ പരാജയപ്പെടുത്തിയത്. സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലണ്ടാണ് മത്സരത്തിൽ താരമായത്. എർലിങ് ഹാളണ്ടിന്റെ നിർണായക ഗോളിലാണ് നോർവേ സമനില ഭേദിച്ച് പ്രീക്വാർട്ടർ ഉറപ്പിച്ചത്. പ്രീക്വാർട്ടറിൽ മുൻ ലോകചാംപ്യന്മാരായ ബ്രസീലാണ് നോർവേയുടെ എതിരാളികൾ.
English Summary:





English (US) ·